ധോണിക്ക് പഴയ മിടുക്ക് ഇപ്പോഴുമുണ്ടോ? വിരമിക്കല്‍ അഭ്യൂഹം... വാട്‌സന്റെ അഭിപ്രായം ഇങ്ങനെ
ദില്ലി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ കരിയര്‍ ഇനിയെത്ര കാലം കൂടിയുണ്ടാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നു മാറിനില്‍ക്കുന്ന അദ്ദേഹത്തിനു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുമോയെന്നു പോലും ഉറപ്പില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയില്‍ നിന്നും ധോണി സ്വയം പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. ഇതോടെ ധോണിയുടെ വിരമിക്കലിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
38കാരനായ ധോണി അധികം വൈകാതെ തന്നെ ക്രിക്കറ്റിനോടു വിട പറയുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരുന്നത്. ഈ അഭ്യൂഹങ്ങളോടു പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ധോണിക്കു കീഴില്‍ കളിച്ച താരമാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

ഇപ്പോഴും മികവ് കുറഞ്ഞിട്ടില്ല
ധോണിയുട മികവിന് ഇപ്പോഴും കുറവൊന്നുമുണ്ടായിട്ടില്ലെന്നാണ് വാട്‌സന്റെ അഭിപ്രായം. എന്നാല്‍ എപ്പോള്‍ വിരമിക്കണമെന്നത് ധോണിയുടെ മാത്രം തീരുമാനമാണ്. പഴയ അതേ ചടുലതയോടെ തന്നെയാണ് ധോണി ഇപ്പോള്‍ വിക്കറ്റ് കീപ്പ് ചെയ്യുന്നത്. മാത്രമല്ല വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും ബാറ്റിങിലുമൊന്നും അദ്ദേഹത്തിന് ക്ഷീണം സംഭവിച്ചിട്ടില്ല. ധോണി ഇനിയെന്താണോ തീരുമാനിക്കുന്നത് അതു തന്നെയാണ് ശരി. കാരണം ഭാവിയില്‍ എന്തു സംഭവിക്കുമെന്നു ധോണിക്കു നന്നായി അറിയാമെന്നും വാട്‌സന്‍ ചൂണ്ടിക്കാട്ടി.

രണ്ടു സീസണുകളില്‍ ധോണിക്കൊപ്പം
കഴിഞ്ഞ രണ്ടു സീസണുകളിലെ ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിക്കു കീഴില്‍ വാട്‌സന്‍ കളിച്ചിരുന്നു. 2018ല്‍ സിഎസ്‌കെയെ മൂന്നാം കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനും വാട്‌സനായിരുന്നു. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സിഎസ്‌കെ എട്ടു വിക്കറ്റിനു തകര്‍ത്തുവിട്ടപ്പോള്‍ വാട്‌സനായിരുന്നു മാന്‍ ഓഫ് ദി മാച്ച്. കലാശക്കളിയില്‍ പുറത്താവാതെ 117 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

ലോകകപ്പ് വരെ തുടര്‍ന്നേക്കും
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് വരെ ധോണി ടീമിനൊപ്പം തുടര്‍ന്നേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തന്റെ പകരക്കാരനായി ടീമിലെത്തിയ റിഷഭ് പന്തിന് കഴിവ് തെളിയിക്കാനും ഒരു റിസര്‍വ് വിക്കറ്റ് കീപ്പറെ കൂടി തിരഞ്ഞെടുക്കാനും വേണ്ടി സമയം നല്‍കുന്നതിനായാണ് ധോണി വിരമിക്കല്‍ നീട്ടുന്നതെന്നാണ് സൂചനകള്‍. ഇവ രണ്ടിനും കഴിഞ്ഞില്ലെങ്കില്‍ ടി20 ലോകകപ്പില്‍ കൂടി കളിക്കാനും ധോണിക്കു കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications