For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫുട്‌ബോളിന് ഇറ്റലിയില്‍ നാടകീയ തിരിച്ചുവരവ്... റോണോയുടെ പെനല്‍റ്റി മിസ്സ്, യുവന്റസ് ഫൈനലില്‍

കോപ്പാ ഇറ്റാലിയയുടെ സെമിയാണ് നടന്നത്

റോം: മൂന്നു മാസത്തെ ബ്രേക്കിനു ശേഷം ഇറ്റലിയില്‍ ഫുട്‌ബോളിന്റെ തിരിച്ചുവരവ് മോശമായില്ല. പല നാടകീയ മുഹൂര്‍ത്തങ്ങളുമാണ് മല്‍സരത്തില്‍ കണ്ടത്. വമ്പന്‍ ടീമുകളായ യുവന്റസും എസി മിലാനും തമ്മിലുള്ള കോപ്പാ ഇറ്റാലിയയുടെ സെമി ഫൈനലാണ് മൂന്നു മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇറ്റലിയില്‍ നടന്നത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ യുവന്റസ് ഫൈനലിലേക്കു മുന്നേറി. നേരത്തേ മിലാന്റെ ഹോംഗ്രൗണ്ടായ സാന്‍സിറോയില്‍ നടന്ന ആദ്യപാദ സെമി 1-1ന് അവസാനിച്ചിരുന്നു. അന്ന് ഒരു എവേ ഗോള്‍ നേടാന്‍ കഴിഞ്ഞുവെന്നതാണ് യുവന്റസിനു തുണയായത്. ഇന്റര്‍മിലാന്‍- നാപ്പോളി സെമി ഫൈനലിലെ വിജിയകളാണ് ഫൈനലില്‍ യുവന്റസിന്റെ കാത്തിരിക്കുന്നത്.

1

രണ്ടാം പാദത്തില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ജയം യുവന്റസിന്റെ വാതിലില്‍ മുട്ടിയെങ്കിലും ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അത് പാഴാക്കുകയായിരുന്നു. കളിയുടെ 74 മിനിറ്റും 10 പേരുമായി കളിച്ചിട്ടും മിലാനെതിരേ ശരാശരിക്കും താഴെയായിരുന്നു യുവന്റസിന്റെ പ്രകടനം. 17ാം മിനിറ്റില്‍ ആന്റെ റെബിച്ച് നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെയാണ് മിലാന്‍ 10 പേരായി ചുരുങ്ങിയത്. യുവന്റസ് താരം ഡാനിലോയുടെ തലയ്ക്കു ചവിട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്. 90 ദിവസത്തോളം മല്‍സരരംഗത്തു നിന്നു മാറിനിന്ന ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയപ്പോള്‍ തുടക്കത്തില്‍ നന്നായി ബുദ്ധിമുട്ടിയെന്നും കാണികളില്ലാതെ കളിക്കുക എളുപ്പമായിരുന്നില്ലെന്നും മല്‍സരശേഷം യുവന്റസ് കോച്ച് ലിയൊനാര്‍ഡോ ബൊനൂച്ചി പറഞ്ഞു.

15ാം മിനിറ്റിലായിരുന്നു യുവന്റസിന് അനുകൂലമായി കളിയില്‍ പെനല്‍റ്റി അനുവദിക്കപ്പെട്ടത്. ബോക്‌സിനുള്ളില്‍ വച്ച് മിലാന്‍ താരം ആന്ദ്രെ കോന്റി കൈമുട്ട് കൊണ്ട് പന്ത് തടുത്തതായി വിഎആറിന്റെ സഹായത്തോടെ വ്യക്തമാവുകയായരുന്നു. തുടര്‍ന്നാണ് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. പെനല്‍റ്റി സ്‌പെഷ്യലിസ്റ്റായ റൊണാള്‍ഡോണാ പെനല്‍റ്റിയെടുത്തത്. എന്നാല്‍ അദ്ദേഹത്തിന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് മിലാനു വേണ്ടിയും ഗോണ്‍സാലോ ഹിഗ്വയ്ന്‍, ജോര്‍ജിയോ കിയേലിനി എന്നിവര്‍ യുവന്റസിനു വേണ്ടിയും കളിച്ചില്ല.

അതേസമയം, ലാ ലിഗയില്‍ കഴിഞ്ഞ ദിവസം രണ്ടു മല്‍സരവും ജര്‍മനിയിലെ ബുണ്ടസ് ലിഗയില്‍ ഒരു മല്‍സരവും കഴിഞ്ഞ ദിവസം നടന്നു. സ്പാനിഷ് ലീഗില്‍ ഗ്രനാഡ 2-1ന് ഗെറ്റാഫെയെ തോല്‍പ്പിച്ചപ്പോള്‍ വലന്‍സിയ- ലെവന്റെ മല്‍സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ഗെറ്റാഫെയ്‌ക്കെതിരേ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ ഒമ്പത് മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി ഗ്രനാഡ കളി വരുതിയിലാക്കിയത്. രണ്ടു ഗോളും കാര്‍ലോസ് ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു. ബുധനാഴ്ചയാണ് നീണ്ട ബ്രേക്കിനു ശേഷം ലാ ലിഗ പുനരാരംഭിച്ചത്.

Story first published: Saturday, June 13, 2020, 11:22 [IST]
Other articles published on Jun 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+