Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബറേക്കാള്‍ ബെസ്റ്റ്, കോലിയെ അറിയില്ലേ? റൊണാള്‍ഡോ പറഞ്ഞത് ഇങ്ങനെ, വീഡിയോ വൈറല്‍

ലോക ക്രിക്കറ്റില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയുടെ പ്രശസ്തി അതിശയിപ്പിക്കുന്നതാണ്. മറ്റു കായിക ഇനങ്ങളിലും ലോകമെമ്പാടും കോലിക്കു വലിയ ആരാധകവൃന്ദമാണുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തരായ അത്‌ലറ്റുകളെയെടുത്താല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ കോലി മൂന്നാംസ്ഥാനത്തുണ്ടെന്നതു ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. ഇന്‍സ്റ്റയില്‍ 265 മില്ല്യണ്‍ ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്.

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്തു കോലിയാണുള്ളത്. ക്രിക്കറ്റില്‍ ഇതിനകം കൈവരിച്ചിട്ടുള്ള അദ്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇത്രയുമധികം ആരാധക പിന്തുണ നേടിയെടുക്കാന്‍ കോലിയെ സഹായിച്ചത്.

RONALDO

ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ബാസ്‌കറ്റ് ബോളിലെ സൂപ്പര്‍ താരമായ ലെബ്രോണ്‍ ജെയിംസ്, ഫുട്‌ബോളിലെ മിന്നും താരങ്ങളായ ബ്രസീലിന്റെ നെയ്മര്‍, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ എന്നിവര്‍ പോലും കോലിക്കു പിന്നിലാണെന്നു കാണാം. അതിനിടെ ബ്രസീലിന്റെ മുന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം റൊണാള്‍ഡോ നസാറിയോയും പ്രശസ്ത അമേരിക്കന്‍ യൂട്യൂബറുമായ ഐഷോസ്പീഡുമുള്‍പ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കോലിയുടെ ഒരു വലിയ ആരാധകന്‍ കൂടിയാണ് സ്പീഡ്. കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെയും കോലിയെയും പിന്തുണയ്ക്കാന്‍ അദ്ദേഹം ഇവിടെ എത്തുകയും ചെയ്തിരുന്നു. തന്റെ ആരാധനാപാത്രമായ കോലിയെക്കുറിച്ച് മുന്‍ ലോക ഫുട്‌ബോളര്‍ കൂടിയായ റൊണാള്‍ഡോയോടു സ്പീഡ് ചോദിക്കുന്നതും അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

റൊണാള്‍ഡോയും ഐഷോസ്പീഡും തമ്മിലുള്ള വീഡിയോ കാണാം

അടുത്തിടെ റൊണാള്‍ഡോയെ നേരിട്ടു കണ്ടപ്പോഴായിരുന്നു വിരാട് കോലിയെക്കുറിച്ച് ഐഷോസ്പീഡ് ചോദിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വിരാട് കോലിയെ അറിയാമോ എന്നായിരുന്നു സ്പീഡിന്റെ ചോദ്യം. അല്‍പ്പനേരം ആലോചിച്ച ശേഷം ഇല്ലെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. ഇതു കേട്ട സ്പീഡ് ആശ്ചര്യപ്പെട്ടു. നിങ്ങള്‍ക്കു വിരാട് കോലിയെ അറിയില്ലേയെന്നു സ്പീഡ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എന്താണ് അതെന്നായിരുന്നു റൊണാള്‍ഡോയുടെ മറുചോദ്യം.

ഇതിനു പിന്നാലെയാണ് തന്റെ ഫോണിലെ വിരാട് കോലിയുടെ ഫോട്ടോ റൊണാള്‍ഡോയ്ക്കു സ്പീഡ് കാണിച്ചുകൊടുത്തത്. ബാബര്‍ ആസമിനേക്കാള്‍ മിടുക്കനായ ക്രിക്കറ്ററാണ്, ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാമെന്നു പറഞ്ഞ് റൊണാള്‍ഡോയ്ക്കു ഫോണിലുള്ള കോലിയുടെ ഫോട്ടോ സ്പീഡ് കാണിക്കുകയായിരുന്നു.

VIRAT KOHLI

ഫോട്ടോ കണ്ടതോടെ റൊണാണ്‍ഡോ കോലിയെ തിരിച്ചറിയുകയും ചെയ്തു. മുമ്പ് താന്‍ കോലിയെ കണ്ടിട്ടുണ്ടെന്നും ചെറുചിരിയോടെ റൊണാള്‍ഡോ പറയുകയായിരുന്നു. ഇതു കേട്ട സ്പീഡ് വലിയ ആവേശത്തില്‍ റൊണാള്‍ഡോയ്ക്കു വിരാട് കോലിയെ അറിയാമെന്നു പറഞ്ഞ് അദ്ദേഹത്തിനു കൈകൊടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

അതേസമയം, ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോളടിവീരന്‍മാരുടെ നിരയിലാണ് റൊണാള്‍ഡോയുടെ സ്ഥാനം. ബ്രസീലിനായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം. 98 മല്‍സരങ്ങളില്‍ നിന്നും 62 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് റൊണാള്‍ഡോ ബൂട്ടഴിച്ചത്.

2002ല്‍ ബ്രസീലിനെ ലോക ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം 1998ലെ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു. 1994ല്‍ ബ്രസീല്‍ ലോക ചാംപ്യന്മാരായപ്പോള്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു 17 കാരനായ റൊണാള്‍ഡോ. അത്യുജ്വലമായ കരിയറില്‍ മൂന്നു തവണ ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരവും രണ്ടു തവണ ബാലണ്‍ ഡിയോറും റൊണാള്‍ഡോയെ തേടിയെത്തുകയും ചെയ്തിട്ടുണ്ട്.

Story first published: Thursday, January 11, 2024, 12:08 [IST]
Other articles published on Jan 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+