Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതുപോലൊരു 11 വേറെയില്ല! ഏതു ഫോര്‍മാറ്റിനും റെഡി, ഇന്ത്യക്കാര്‍ അഞ്ചു പേര്‍

ക്രിക്കറ്റില്‍ നിലവിലെ മൂന്നു ഫോര്‍മാറ്റുകളായ ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയിലെല്ലാം ഒരുപോലെ മികവ് പുലര്‍ത്തുകയെന്നത് ഏതൊരു താരത്തെയും സംബന്ധിച്ച് കനത്ത വെല്ലുവിളി തന്നെയാണ്. കാരണം തീര്‍ത്തും വ്യത്യസ്തമായ ഈ ഫോര്‍മാറ്റുകള്‍ക്കു ഒരേ തരത്തിലുള്ള ബാറ്റിങ് ശൈലിയും ടെക്‌നിക്കുമല്ല ആവശ്യം. കൂടാതെ ശാരീരികവും മാനസികവുമായും നല്ല തയ്യാറെടുപ്പുകളും കൂടിയേ തീരൂ. എങ്കില്‍ മാത്രമേ ഓള്‍ ഫോര്‍മാറ്റ് പ്ലെയറായി ഒരാള്‍ക്കു മാറാന്‍ സാധിക്കുകയുള്ളൂ.

ആധുനിക ക്രിക്കറ്റ് നോക്കുകയാണെങ്കില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന വളരെ കുറച്ചു പേരെ മാത്രമേ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കുകയുള്ളൂ. മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ മിടുക്കരായ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ലോക ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. നിലവില്‍ മല്‍സരംഗത്തുള്ളവരെ മാത്രമേ ഈ ഇലവനിലേക്കു പരിഗണിച്ചിട്ടുള്ളൂ.

VIRAT KOHLI ROHIT SHARMA

ഇന്ത്യയുടെ മൂന്നു ഫോര്‍മാറ്റുകളിലെയും നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറുമായിരിക്കും ഇലവന്റെ ഓപ്പണര്‍മാര്‍. നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇല്ലെങ്കിലും രോഹിത്തിന്റെ മൂന്നു ഫോര്‍മാറ്റുകളിലെയും അസാധാരണ ബാറ്റിങ് പാടവം ലോകം അംഗീകരിച്ചതാണ്.

മൂന്നു ഫോര്‍മാറ്റകളിലും ഒരുപോലെ ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്ററാണ് അദ്ദേഹം. രോഹിത്തിനൊപ്പം അപകടകാരിയായ വാര്‍ണര്‍ കൂടി ചേരുന്നതോടെ അതു ഏതു ബൗളിങ് ലൈനപ്പിന്റെയും ഉറക്കം കെടുത്തുന്ന ഓപ്പണിങ് സഖ്യമായി മാറും.

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക ന്യൂസിലാന്‍ഡ് നായകന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണായിരിക്കും. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ബാറ്ററാണ് അദ്ദേഹം. കൂടാതെ സമ്മര്‍ദ്ദ ഘട്ടങ്ങളെ വളരെ കൂളായി നേരിടാനുള്ള മിടുക്കും വില്ലിക്കുണ്ട്. ബാറ്റിങില്‍ അദ്ദേഹത്തിന്റെ സ്ഥിരതയാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ടീം പ്രതിസന്ധിയില്‍ നില്‍ക്കെ ആങ്കറുടെ ഇന്നിങ്‌സുമായി രക്ഷകനാവാന്‍ വില്ല്യംസണിനു സാധിക്കാറുണ്ട്.

വില്ല്യംസണ്‍ കഴിഞ്ഞാല്‍ നാലാം നമ്പറില്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയായിരിക്കും. വളരെ അഗ്രസീവായ ശൈലിക്കു ഉടമയായ അദ്ദേഹം ചേസ് മാസ്റ്റര്‍ കൂടിയാണ്. റണ്‍ചേസുകളില്‍ അസാധാരണ പാടവം പുലര്‍ത്തുന്ന ക്രിക്കറ്ററാണ് കോലി. ഈ കഴിവ് അദ്ദേഹത്തെ മാച്ച് വിന്നറുമാക്കി തീര്‍ക്കുന്നു.

അഞ്ചാം നമ്പര്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനായിരിക്കും. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ടീമിനെ ജയിപ്പിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നറാണ് അദ്ദേഹം. നിര്‍ണായക ഘട്ടങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സ്റ്റോക്‌സിനു സാധിക്കാറുണ്ട്.

ആറാം നമ്പര്‍ ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ വിശ്വസ്തനായ ഓള്‍റൗണ്ടറാണ് അദ്ദേഹം. മികച്ച ബാറ്റിങിലൂടെയും ബൗളിങിലുടെയും മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെയും കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ ജഡ്ഡുവിനു കഴിയും.

ഏഴാമനായി സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കായിരിക്കും ഇലവനു വേണ്ടി ഇറങ്ങുന്നത്. എല്ലാ ഫോര്‍മാറ്റുകളിലും തിളങ്ങാന്‍ ശേഷിയുള്ള അപകടകാരിയായ ബാറ്ററാണ് അദ്ദേഹം. നിര്‍ഭയനായി ബാറ്റ് ചെയ്യുന്ന ഡികോക്ക് ഏതു ടീമിനും മുതല്‍ക്കൂട്ടായി മാറുന്ന താരമാണ്.

സ്പിന്‍ ബൗളിങില്‍ ജഡേജയെക്കൂടാതെ ഇലവനിലെ അടുത്തയാള്‍ ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ്. ലോകോത്തര സ്പിന്നറായ അദ്ദേഹത്തിനു ബാറ്റ് കൊണ്ടും ടീമിനു ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. നിലവില്‍ ടെസ്റ്റില്‍ മാത്രമേ ഇന്ത്യന്‍ ടീമില്‍ അശ്വിനു ഇടമുള്ളൂവെങ്കിലും ഏകദിനം, ടി20 എന്നിവയിലും മികച്ച പ്രകടനം നടത്താനുള്ള ശേഷിയുണ്ട്.

JASPRIT BUMRAH

ഇലവനിലെ പേസര്‍മാര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ എന്നിവരാണ്. മൂന്നു പേരും ന്യൂബോളും പഴയ ബോളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ബൗളര്‍മാരാണ്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ് ബുംറയെങ്കില്‍ വേഗതയും ബൗണ്‍സറുകളുമെല്ലാമാണ് കമ്മിന്‍സിന്റെ ആയുധം. റബാഡയാവട്ടെ ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതില്‍ മിടുക്കനാണ്.

മൂന്നു ഫോര്‍മാറ്റിലും കസറുന്നവരുടെ ബെസ്റ്റ് 11

രോഹിത് ശര്‍മ (ഇന്ത്യ), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്), വിരാട് കോലി (ഇന്ത്യ), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), രവീന്ദ്ര ജഡേജ (ഇന്ത്യ), ക്വിന്റണ്‍ ഡികോക്ക് (സൗത്താഫ്രിക്ക), ആര്‍ അശ്വിന്‍ (ഇന്ത്യ), പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), കാഗിസോ റബാഡ (സൗത്താഫ്രിക്ക), ജസ്പ്രീത് ബുംറ (ഇന്ത്യ).

Story first published: Thursday, July 20, 2023, 13:53 [IST]
Other articles published on Jul 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+