2006ല്‍ രോഹിതിനൊപ്പം അണ്ടര്‍ 19 ലോകകപ്പ് കളിച്ചു, ഇപ്പോള്‍ 'അഡ്രസില്ല', അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനാണ് രോഹിത് ശര്‍മ. സ്പിന്‍ ബൗളറായി തുടങ്ങി മധ്യനിര ബാറ്റ്‌സ്മാനായി ഇന്ത്യന്‍ ടീമിലെത്തിയ രോഹിത് ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയതടക്കം നിരവധി റെക്കോഡുകള്‍ രോഹിതിന്‍െ പേരിലുണ്ട്. 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ രോഹിതും ഭാഗമായിരുന്നു.
അന്ന് ഒപ്പമുണ്ടായിരുന്ന രവീന്ദ്ര ജഡേജ,പുജാര,ഷഹബാസ് നദീം,ഇഷാന്ത് ശര്‍മ,പീയൂഷ് ചൗള എന്നിവരെല്ലാം പിന്നീട് ഇന്ത്യന്‍ ടീമിലെത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തുകയും പിന്നീട് ക്രിക്കറ്റ് കരിയറില്‍ ഒന്നും ആകാന്‍ സാധിക്കാതെ പോവുകയും ചെയ്ത അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഗൗരവ് ധിമാന്‍
ഓള്‍റൗണ്ടറെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ് ഗൗരവ് ധിമാന്‍. 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍ത്തുകളിച്ച അദ്ദേഹം ആറ് മത്സരത്തില്‍ നിന്ന് 222 റണ്‍സും നാല് വിക്കറ്റും സ്വന്തമാക്കി. പേസ് ബൗളിങ് ഓള്‍റൗണ്ടറായതിനാല്‍ത്തന്നെ വലിയ ഭാവിയും താരത്തിനുണ്ടെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ എങ്ങുമെത്താന്‍ അദ്ദേഹത്തിനായില്ല. മുംബൈ ഇന്ത്യന്‍സില്‍ നിന്നും ആര്‍സിബിയില്‍ നിന്നും വിളിയെത്തിയെങ്കിലും വളരാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല.

പിനല്‍ ഷാ
2006ലെ അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു പിനല്‍ ഷാ. കീപ്പങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയിരുന്ന താരത്തിന് ആറ് മത്സരത്തിലും അവസരം ലഭിച്ചിരുന്നു. എന്നാല്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. നേടിയത് 16 റണ്‍സും. 93 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 3409 റണ്‍സ് നേടിയെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ല. രാജസ്ഥാന്‍ റോയല്‍സ്,മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായെങ്കിലും ഒരു മത്സരം പോലും കളിച്ചില്ല.
ശിഖര്‍ ധവാന്‍ വാഴ്ത്തപ്പെടാത്ത 'ഹീറോ', ഏകദിനത്തിലെ ഇടം കൈ മാജിക്ക്, ഗാംഗുലിയും ഭയക്കണം

യോ മഹേഷ്
വിജയകുമാര്‍ യോ മഹേഷ് അണ്ടര്‍ 19 ലോകകപ്പില്‍ വളരെ മികവുകാട്ടിയ ബൗളറാണ്. ആറ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകളാണ് 2006ലെ ലോകകപ്പില്‍ താരം നേടിയത്. 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച പ്രകടനം. ഐപിഎല്ലില്‍ സിഎസ്‌കെ,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കുവേണ്ടി കളിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 50 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 108 വിക്കറ്റും 1119 റണ്‍സും നേടിയെങ്കിലും വലിയൊരു കരിയര്‍ കെട്ടിപ്പടുക്കാന്‍ താരത്തിനായില്ല.
IND vs SL T20: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ഇഷാന് ഇടമില്ല, കീപ്പറായി സഞ്ജു

അബു നെച്ചിം അഹ്മദ്
2006ലെ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അബു നെച്ചിം അഹ്മദ്. പേസ് ബൗളറായ താരം ഭേദപ്പെട്ട പ്രകടനം ലോകകപ്പില്‍ കാഴ്ചവെച്ചു. 2011ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ ആസാം പേസര്‍ ആര്‍സിബിക്കൊപ്പവും കളിച്ചു. 17 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് വീഴ്ത്തിയത്. 2020-21 വിജയ് ഹസാരെ ട്രോഫിയില്‍ ആസാം നിരയില്‍ അബുവും ഉണ്ടായിരുന്നു.

ദിബാബ്രതാ ദാസ്
2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ നാല് ഇന്നിങ്‌സില്‍ നിന്ന് 30 റണ്‍സാണ് അദ്ദേഹം നേടിയത്. വലിയൊരു പ്രകടനം കാഴ്ചവെച്ചെങ്കിലും പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിച്ചു. 31 മത്സരത്തില്‍ നിന്ന് 304 റണ്‍സും നേടി. ബംഗാളിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications