For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എതിര്‍ ടീം താരങ്ങള്‍, പക്ഷെ ഇന്ത്യന്‍ താരങ്ങളുടെ 'ചങ്കുകള്‍', അഞ്ച് അപൂര്‍വ്വ സൗഹൃദങ്ങളിതാ

മുംബൈ: എതിര്‍ ടീം ക്രിക്കറ്റ് താരങ്ങളെ എപ്പോഴും മത്സരബുദ്ധിയോടെ കാണുകയെന്നത് ഏത് കായിക ഇനത്തിലും സ്വാഭാവികമായ കാര്യമാണ്. ക്രിക്കറ്റില്‍ ഈ പരസ്പര മത്സരബുദ്ധി വളരെ കൂടുതല്‍ തന്നെയാണ്. പ്രത്യേകിച്ച് ടെസ്റ്റ് മത്സരങ്ങളില്‍ പരസ്പരം സ്ലെഡ്ജ് ചെയ്ത് പ്രകോപിച്ച് കൊമ്പുകോര്‍ക്കുന്നത് മത്സര പദ്ധതികളുടെ ഭാഗം തന്നെയാണ്. എന്നാല്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് ചില വിദേശ ക്രിക്കറ്റ് താരങ്ങളുടെ വലിയ സൗഹൃദമുണ്ട്. കളത്തിനകത്തും പുറത്തും ഇത്തരത്തില്‍ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വിദേശ താരങ്ങളുമായുള്ള അഞ്ച് സൗഹൃദങ്ങളെക്കുറിച്ചറിയാം.

ഹര്‍ദിക് പാണ്ഡ്യ-കീറോണ്‍ പൊള്ളാര്‍ഡ്

ഹര്‍ദിക് പാണ്ഡ്യ-കീറോണ്‍ പൊള്ളാര്‍ഡ്

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറും നായകനുമായ കീറോണ്‍ പൊള്ളാര്‍ഡും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് ഇരുവരും. ഡെത്ത് ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തി മികവ് കാട്ടാന്‍ പല തവണ രണ്ട് പേര്‍ക്കും സാധിച്ചിട്ടുണ്ട്. പൊള്ളാര്‍ഡും ഹര്‍ദികും ഒരുമിച്ച് ക്രീസില്‍ നില്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് വെടിക്കെട്ട് ബാറ്റിങ് വിരുന്ന് തന്നെയൊരുക്കും. ദേശീയ ടീം മത്സരങ്ങള്‍ക്കിടയിലും ഇതേ സൗഹൃദം ഇവര്‍ നിലനിര്‍ത്തിപ്പോകുന്നു. പരസ്പര ബഹുമാനത്തോടെ പോകുന്ന രണ്ട് സൂപ്പര്‍ താരങ്ങളാണിവര്‍.

Also Read: IND vs ENG: 'കാലാവസ്ഥ പണി തരും, കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമല്ല'- മുന്നറിയിപ്പുമായി ബട്ട്

യുവരാജ് സിങ്-ക്രിസ് ഗെയ്ല്‍

യുവരാജ് സിങ്-ക്രിസ് ഗെയ്ല്‍

ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് സിങ്ങും വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. രണ്ട് പേരും വെടിക്കെട്ട് ബാറ്റിങ് നടത്തുന്നവരാണ്. ദേശീയ മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തുമ്പോഴും പരസ്പരം തമാശ പറഞ്ഞ് ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം ആരാധകരും പല തവണ കണ്ടിട്ടുള്ളതാണ്. പല ആഘോഷ പരിപാടികളിലും ഗെയ്‌ലും യുവരാജും ഒന്നിച്ച് പോകാറുണ്ട്. 2014ല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ ഇരുവരും ഒപ്പം കളിച്ചിട്ടുണ്ട്. ഇവിടെ വെച്ചാണ് വലിയ സൗഹൃദത്തിലേക്ക് ഇവര്‍ എത്തിയത്.

Also Read: 'നീരജിന്റെ സ്വര്‍ണ്ണ മെഡല്‍ 2011 ലോകകപ്പിനെക്കാള്‍ വലിയ നേട്ടം'- ഹര്‍ഭജന് ഗംഭീറിന്റെ മറുപടി ഇങ്ങനെ

എംഎസ് ധോണി-മൈക്കല്‍ ഹസി

എംഎസ് ധോണി-മൈക്കല്‍ ഹസി

മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹസിയും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും അടുത്ത സുഹൃത്തുക്കളാണ്. ഒരു കാലഘട്ടത്തില്‍ ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശ്വസ്തനായിരുന്നു ഹസി. ഈ ബന്ധമാണ് വലിയ സൗഹൃദത്തിലേക്ക് വളര്‍ന്നത്. 2015ല്‍ മൈക്കല്‍ ഹസി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോഴും ഹസിയുമായുള്ള സൗഹൃദം ഒഴിവാക്കാന്‍ ധോണി തയ്യാറായില്ല. മൈക്കല്‍ ഹസിയെ സിഎസ്‌കെയുടെ ബാറ്റിങ് പരിശീലകനായി നിയമിച്ചത് ധോണിയുടെ ഇടപെടലാണ്. മിസ്റ്റര്‍ ക്രിക്കറ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മൈക്കല്‍ ഹസി കളത്തിലെ സൗമ്യമായ പെരുമാറ്റംകൊണ്ട് ആരാധക പ്രീതി നേടിയെടുത്ത താരമാണ്.

Also Read: INDvENG: വിജയമോഹവുമായി ഇന്ത്യ, അഞ്ചാം ദിനം ആവേശകരമാവും

വിരാട് കോലി-എബി ഡിവില്ലിയേഴ്‌സ്

വിരാട് കോലി-എബി ഡിവില്ലിയേഴ്‌സ്

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കുവേണ്ടി ഒപ്പം കളിച്ച് തുടങ്ങിയപ്പോഴുള്ള സൗഹൃദമാണ് ഇന്നും അതേ നിലയില്‍ മുന്നോട്ട് പോകുന്നത്. ഐപിഎല്ലിലെ ഉയര്‍ന്ന കൂട്ടുകെട്ട് ഇരുവരുടെയും പേരിലാണ്. രണ്ട് തവണ 200ലധികം റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. രണ്ട് പേരും അതുല്യരായ താരങ്ങളാണ്. അതിനാല്‍ത്തന്നെ പരസ്പര ബഹുമാനത്തോടെയാണ് ഇരുവരുടെയും സൗഹൃദം. കോലിയുടെ ദേശീയ ടീമിനൊപ്പമുള്ള മികച്ച പ്രകടനങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ എബി ഡിവില്ലിയേഴ്‌സ് പല തവണ പ്രശംസിച്ചിട്ടുണ്ട്.

Also Read: T20 World cup: ജയിക്കാന്‍ ഇവര്‍ മിന്നണം! ഓരോ ടീമിന്റെയും തുറുപ്പുചീട്ടുകളെ അറിയാം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-ബ്രയാന്‍ ലാറ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-ബ്രയാന്‍ ലാറ

ഒരേ കാലഘട്ടത്തിലെ രണ്ട് ഇതിഹാസങ്ങളാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയും. ഇവരിലാരാണ് കേമനെന്നത് സംബന്ധിച്ച് ഇപ്പോഴും ആരാധകര്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും ഇതൊന്നും ഈ രണ്ട് ബാറ്റിങ് വിസ്മയങ്ങളുടെ സൗഹൃദത്തെയും ബാധിക്കുന്ന കാര്യമല്ല. ഇപ്പോഴും ഈ ആത്മബന്ധം ഇരുവരും തുടരുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ആരാധകര്‍ക്കും അറിവുള്ളതാണ്. റോഡ് സേഫ്റ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിലും സച്ചിനും ലാറയും കളിച്ചിരുന്നു. ഇതിനിടെയിലും ഇരുവരുടെയും സൗഹൃദ മുഹൂര്‍ത്തങ്ങള്‍ ആരാധകര്‍ക്ക് കാണാന്‍ സാധിച്ചിരുന്നു.

Story first published: Sunday, August 8, 2021, 17:01 [IST]
Other articles published on Aug 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+