Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സജീവ താരങ്ങള്‍, എന്നാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് ഇനി മടങ്ങിവരില്ല; ആരൊക്കെയാണവര്‍?

മുംബൈ: ടി20 ക്രിക്കറ്റ് ഫോര്‍മാറ്റിലെ ഏറ്റവും ശക്തരായ നിരയാണ് ഇന്ത്യയുടേത്. വിരാട് കോലി നയിക്കുന്ന ടീമില്‍ പ്രതിഭാശാലികളായ സീനിയര്‍ താരങ്ങളും യുവതാരങ്ങളുമുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും ശക്തരായ ബൗളിങ് നിരയും ഇന്ത്യക്കൊപ്പമുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്നവരും ഇന്ത്യന്‍ നിരയാണ്. താരസമ്പന്നമായ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ ശക്തമായ മത്സരം തന്നെ നടക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും ഇനിയൊരിക്കലും ടി20 പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യത ഇല്ലാത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ നട്ടെല്ലാണ് ഇഷാന്ത് ശര്‍മ. പ്രധാനമായും വിദേശ മൈതാനങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന താരമാണ് ഇഷാന്ത്. എന്നാല്‍ ഇന്ത്യയുടെ ഏകദിന,ടി20 ടീമിലേക്ക് ഇനി ഒരു മടങ്ങിവരവ് ഉണ്ടാവാന്‍ സാധ്യത കുറവാണ്. വളരെയധികം റണ്‍സ് വിട്ടുകൊടുക്കുന്ന ബൗളറാണ് അദ്ദേഹം. ഇന്ത്യക്കുവേണ്ടി 14 ടി20യില്‍ 8 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 8.63 ആണ് ടി20യിലെ ഇക്കോണമി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ഇഷാന്ത്. എന്നാല്‍ ഇന്ത്യക്കുവേണ്ടി ടി20 ഇനി അദ്ദേഹം കളിക്കാനിടയില്ല.

സ്റ്റുവര്‍ട്ട് ബിന്നി

സ്റ്റുവര്‍ട്ട് ബിന്നി

ഏകദിനത്തിലെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലാണ്. ബംഗ്ലാദേശിനെതിരേ 4 റണ്‍സ് വഴങ്ങി 6 വിക്കറ്റാണ് ഓള്‍റൗണ്ടര്‍ വീഴ്ത്തിയത്. ഇന്ത്യക്കുവേണ്ടി 3 ടി20 കളിച്ച അദ്ദേഹത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. ഐപിഎല്ലില്‍ ഇപ്പോഴും സജീവമായ ബിന്നി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ജഴ്‌സിയില്‍ ടി20 കളിക്കാന്‍ സാധ്യത വളരെ കുറവാണ്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

രവിചന്ദ്ര അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റിലെ ഒന്നാം നമ്പര്‍ സ്പിന്നറാണെങ്കിലും ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ഇടമില്ല. രവീന്ദ്ര ജഡേജ,കുല്‍ദീപ് യാദവ്,യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ ടീമില്‍ സജീവമായി തുടരുന്നിടത്തോളം അശ്വിന്റെ മടങ്ങിവരവ് ഏറെക്കുറെ അസാധ്യമാണ്. ഓസീസ് പര്യടനത്തിനുള്ള ടി20 ടീമില്‍ അശ്വിന്‍ ഭാഗമായിരുന്നെങ്കിലും ആദ്യ രണ്ട് മത്സരത്തിലും കളിക്കാന്‍ അവസരം നല്‍കിയില്ല. 46 ടി20യില്‍ നിന്ന് 52 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയിട്ടുള്ളത്. 8 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹിയുടെ താരമാണ്.

പാര്‍ഥിവ് പട്ടേല്‍

പാര്‍ഥിവ് പട്ടേല്‍

ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേല്‍ വളരെ പരിചയസമ്പന്നനായ താരമാണ്. 2018ലാണ് പാര്‍ഥിവ് പട്ടേല്‍ അവസാനമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. 2011ന് ശേഷം ഇന്ത്യക്കുവേണ്ടി അദ്ദേഹം ടി20യും കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്ന പാര്‍ഥിവ് രണ്ട് ടി20യില്‍ നിന്ന് 36 റണ്‍സാണ് നേടിയിട്ടുള്ളത്.

അമിത് മിശ്ര

അമിത് മിശ്ര

ഇന്ത്യയുടെ പരിചയസമ്പന്നനായ സ്പിന്നര്‍ അമിത് മിശ്ര ഐപിഎല്ലിലടക്കം ഇപ്പോഴും സജീവമാണ്. എന്നാല്‍ ഇനി ഒരിക്കലും ഇന്ത്യയുടെ ടി20 ടീമിലേക്ക് അദ്ദേഹം എത്താന്‍ സാധ്യത കുറവാണ്. 10 ടി20യില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അമിത് മിശ്രയുടെ പേരില്‍ മികച്ച റെക്കോഡുണ്ടെങ്കിലും ഇനിയൊരു മടങ്ങിവരവിന് സാധ്യത കുറവാണ്.

Story first published: Sunday, December 6, 2020, 14:49 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+