അതായിരുന്നു ടേണിങ് പോയിന്റ്!- ജഡേജയുടെ ഗംഭീര തിരിച്ചുവരവിനെക്കുറിച്ച് ചോപ്ര

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിയിരിക്കുകയാണണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. എന്നാല്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍. ഈ വെല്ലുവിളികളെയെല്ലാം കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും മറികടന്നാണ് ജഡ്ഡു ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറിയിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമാണ് ഇപ്പോള്‍ താരം.
വിക്കറ്റുകളെടുക്കാനുള്ള കഴിവും, ലോവര്‍ ഓര്‍ഡറില്‍ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കരുത്തും, ചടുലമായ ഫീല്‍ഡിങിലൂടെ കളി മാറ്റി മറിക്കാനുള്ള മിടുക്കുമെല്ലാം ജഡ്ഡുവിനെ നമ്പര്‍വണ്ണാക്കി മാറ്റുന്നു. ഹാര്‍ദിക് പാണ്ഡ്യയെ പിന്തള്ളി ഇപ്പോള്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായി അദ്ദേഹം മാറിക്കഴിഞ്ഞു. ജഡേജയുടെ കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിട്ടും ടേണിങ് പോയിന്റിനെക്കുറിച്ചുമെല്ലാം വിശദീകരിക്കുകയാണ് ആകാശ് ചോപ്ര.

ആരും പ്രതീക്ഷിച്ചില്ല
സര്‍ രവീന്ദ്ര ജഡേജയായി ഇപ്പോള്‍ അദ്ദേഹം മാറിക്കഴിഞ്ഞു. എന്നാല്‍ ഈയൊരു തലത്തിലേക്കു ജഡ്ഡു ഉയരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കരിയറില്‍ വലിയ താഴ്ചകളിലൂടെ അദ്ദേഹത്തിനു കടന്നുപോവേണ്ടി വന്നിട്ടുണ്ട്. 2010ല്‍ ജഡ്ഡുവിന് ഐപിഎല്ലില്‍ വിലക്ക് വരെ നേരിട്ടു. ഐപിഎല്‍ നിയമാവലിക്കു പുറത്തുള്ള കരാര്‍ സംബന്ധിച്ച് അദ്ദേഹം അന്നു ചര്‍ച്ച നടത്തുകയായിരുന്നു.
പിന്നീട് ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളല്‍ നിന്നും ജഡ്ഡു ഒഴിവാക്കപ്പെട്ടു. ഈ സമയത്ത് കുല്‍-ചാ (കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍) സഖ്യം ടീമില്‍ സ്ഥാനമുറപ്പിച്ച സമയമായിരുന്നു. ടെസ്റ്റില്‍ ആര്‍ അശ്വിനു പിന്നിലേക്കു ജഡേജ പിന്തള്ളപ്പെട്ടു. മുന്നോട്ടു പോവുകും പിന്നീട് നിന്നുപോവുകയും ചെയ്ത കരിയറായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ 'തനിനിറം' ജഡ്ജു പുറത്തെടുക്കാന്‍ കുറച്ചു സമയമെടുത്താലും ചോപ്ര നിരീക്ഷിച്ചു.

ടേണിങ് പോയിന്റ്
ബാറ്റിങില്‍ വരുത്തിയ വലിയ പുരോഗതിയാണ് ജഡേജയുടെ കരിയറിന് പുതുജീവന്‍ നല്‍കിയതെന്നു ചോപ്ര ചൂണ്ടിക്കാട്ടി. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ നേടിയ ഫിഫ്റ്റി താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ നാലു ടെസ്റ്റുകളിലും ജഡ്ഡുവിന് പ്ലെയിങ് ഇലവനില്‍ ഇടമില്ലായിരുന്നു. ഓവലിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ലഭിച്ച അവസരം ജഡേജ ശരിക്കും മുതലാക്കി. രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റുകളെടുത്ത അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ പുറത്താവാതെ 86 റണ്‍സും അടിച്ചെടുത്തു.

ആത്മവിശ്വാസം തിരിച്ചുപിടിച്ചു
അവിസ്മരണീയമായ യാത്രയായിരുന്നു ജഡേജയുടെ കരിയറിലേത്. ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചാം ടെസ്റ്റില്‍ 86 റണ്‍സെടുത്തത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറി. ഈ ഇന്നിങ്‌സിനു ശേഷം ജഡ്ഡു ആത്മവിശ്വാസം തിരിച്ചുപിടിച്ചു. അതിനു ശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും ചോപ്ര വിശദമാക്കി.
എവിടെ പോയാലും ജഡ്ഡു റണ്‍സെടുക്കുകയും വിക്കറ്റെടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം ചെയ്യുന്ന മാച്ച് വിന്നറായി താരം മാറിയിരിക്കുകയാണ്. ഏകദിനം, ടി20, ടെസ്റ്റ് ഏതുമാവട്ടെ ജഡേജ എല്ലാത്തിലും ബെസ്റ്റാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് മെച്ചപ്പെട്ടു, ഫീല്‍ഡിങ് അവിശ്വസനീയമായി മാറിയിരിക്കുകയാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications