IND vs AUS: ടീം ഇന്ത്യക്കു വീണ്ടും അതേ നാണക്കേട്, തുടര്‍ച്ചയായി അഞ്ചാം തവണയും!
സിഡ്‌നി: ഏകദിന ക്രിക്കറ്റില്‍ ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാനാവില്ലെന്ന വീക്ക്‌നെസ് ഇന്ത്യയെ വിടാതെ പിന്തുടരുകയാണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ആദ്യ പവര്‍പ്ലേയില്‍ ബ്ലേക്ക്ത്രൂ നേടാന്‍ ഇന്ത്യക്കായില്ല. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് മികച്ച തുടക്കമാണ് ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയക്കു നല്‍കിയത്. 10 ഓവറില്‍ 59 റണ്‍സ് ഇരുവരും കൂടി അടിച്ചെടുത്തു.
വാര്‍ണര്‍ 35 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ഫിഞ്ച് 25 പന്തില്‍ 17 റണ്‍സുമെടുത്തു. തുടര്‍ച്ചയായി അഞ്ചാം ഏകദിനത്തിലാണ് ഇന്ത്യയുടെ ന്യൂബോള്‍ ബൗളര്‍മാര്‍ക്കു വിക്കറ്റ് ലഭിക്കാതിരിക്കുന്നത്.

ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യ കളിച്ചിരുന്നു. ഇവയിലും ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യക്കു വിക്കറ്റ് ലഭിച്ചിരുന്നില്ല. 54/0 (ഹാമില്‍റ്റണ്‍), 52/0 (ഓക്ക്‌ലാന്‍ഡ്), 65/0 (മൗണ്ട് മൗംഗനോയ്) എന്നിങ്ങനെയായിരുന്നു ഇന്ത്യക്കെതിരേ പവര്‍പ്ലേയില്‍ ന്യൂസിലാന്‍ഡിന്റെ സ്‌കോറുകള്‍. ഇപ്പോള്‍ ഓസീസിനെതിരായ പരമ്പരയിലും ഇതേ പിഴവ് ഇന്ത്യ ആവര്‍ത്തിക്കുകയാണ്. സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഫിഞ്ച്- വാര്‍ണര്‍ ജോടി ചേര്‍ന്ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യ പവര്‍പ്ലേയില്‍ 51 റണ്‍സ് നേടിയിരുന്നു.
ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റ് ലഭിക്കുന്നില്ലെന്നത് ഇന്ത്യയെ അലട്ടുന്ന കാര്യമാണെന്ന് പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ ചൂണ്ടിക്കാട്ടി. അവസാനമായി കളിച്ച 14 ഏകദിനങ്ങളില്‍ ഇന്ത്യക്കു ആദ്യ പവര്‍പ്ലേയില്‍ വീഴ്ത്താനായത് വെറും അഞ്ചു വിക്കറ്റുകളാണെന്നും ഭോഗലെ അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications