FIFA World Cup 2022: അര്‍ജന്റീനക്ക് ഞെട്ടല്‍, മെസി പരിക്കിന്റെ പിടിയില്‍! ഫൈനല്‍ നഷ്ടമാകുമോ?

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശ ഫൈനല്‍ 18ന് നടക്കാന്‍ പോവുകയാണ്. കരുത്തരായ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടുന്ന ക്ലാസിക് ഫൈനല്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരടിക്കും കപ്പെന്നതാണ് ഇനി കണ്ടറിയേണ്ടത്.
ഫൈനലില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന വിശ്വകിരീടം ചൂടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ലോക ഫുട്‌ബോളിലെ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ മെസി തന്റെ അവസാന ലോകകപ്പില്‍ കപ്പുമായി മടങ്ങേണ്ടത് കാവ്യനീതിയാണ്.
എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തോല്‍പ്പിക്കുക അര്‍ജന്റീനക്ക് എളുപ്പമാവില്ല. ഇപ്പോഴിതാ അര്‍ജന്റീനക്ക് ഞെട്ടലുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അര്‍ജന്റീനയുടെ നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി പരിക്കിന്റെ പിടിയിലാണെന്നാണ് സൂചന.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പക്ഷെ മെസിക്ക് പരിക്കെന്ന റിപ്പോര്‍ട്ട് ഇതിനോടകം അര്‍ജന്റൈന്‍ ആരാധകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.

തുടക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്
മെസിയുടെ തുടക്കാണ് പരിക്കേറ്റതെന്നാണ് ഫൂട്ട് മെര്‍ക്കാട്ടോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പരിശീലനത്തിന് മെസി ഇറങ്ങിയിരുന്നുവെങ്കിലും പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കളം വിട്ടിരുന്നു. എന്നാല്‍ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നത് സംബന്ധിച്ച് വ്യക്തമല്ല.
മെസിയില്ലാതെ ഫൈനല്‍ കളിക്കുന്നതിനെപ്പറ്റി ചിന്തിക്കുക പോലും പ്രയാസം. മെസി തന്റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് വ്യക്തമാക്കിയതിനാല്‍ത്തന്നെ എന്ത് വിലകൊടുത്തും അവസാന മത്സരത്തിനിറങ്ങും. എന്നാല്‍ പരിക്ക് വില്ലനാവുമോയെന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.
Also Read: FIFA World Cup 2022: വീണ്ടും മെസി 'വിസ്മയം', നേടിയത് വമ്പന്‍ റെക്കോഡ്, കപ്പടിക്കുമോ?

ഗോള്‍ഡന്‍ ബൂട്ടിന് തൊട്ടടുത്ത്
ഇത്തവണ ഗോള്‍ഡന്‍ ബൂട്ടിന് തൊട്ടടുത്താണ് മെസി. ഇഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി ഗോള്‍വേട്ടക്കാരില്‍ മെസി തലപ്പത്താണ്. രണ്ടാം സ്ഥാനത്തുള്ള കെയ്‌ലിയന്‍ എംബാപ്പെ 5 ഗോളും 2 അസിസ്റ്റുമാണ് നേടിയത്.
ഫ്രാന്‍സ് സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെയും മെസിയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെസിക്ക് ഗോള്‍ഡന്‍ ബൂട്ടടിക്കാന്‍ ഫൈനല്‍ പോരാട്ടം കളിക്കേണ്ടതായുണ്ട്. മെസിക്കായി പ്രാര്‍ത്ഥിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ കാത്തിരിക്കവെ മെസി കലാശപ്പോരാട്ടത്തിലിറങ്ങുമെന്ന് തന്നെ കരുതാം.

കിരീട നേട്ടം തുടരാന്‍ ഫ്രാന്‍സ്
കരുത്തരുടെ നിരയാണ് ഫ്രാന്‍സിന്റേത്. അതുകൊണ്ട് തന്നെ കിരീട നേട്ടം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചാലും അത്ഭുതമില്ല. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്നവരാണ് ഫ്രാന്‍സ്.
എംബാപ്പെക്ക് മികച്ച പിന്തുണയേകി ഒലിവര്‍ ജിറൗഡുണ്ട്. നാല് ഗോളുകളാണ് ജിറൗഡ് നേടിയത്. റാബിയറ്റ്, ഹെര്‍ണാണ്ടസ്, ഉസ്മാന്‍ ഡെംബല്ലെ എന്നിവരെല്ലാം പൊരുതി കളിക്കുന്നു. കാന്റെയുടെയും പോഗ്ബയുടെയും വിടവ് നികത്തി അന്റോണിയോ ഗ്രിസ്മാനും നന്നായി കളിക്കുന്നുണ്ട്.
Also Read: FIFA World Cup 2022: 'ദിസ് ടൈം ഫോര്‍ ആഫ്രിക്ക', റൊണാള്‍ഡോയെ ട്രോളി ഷക്കീറ, വൈറല്‍

നേര്‍ക്കുനേര്‍ കണക്ക്
അവസാന അഞ്ച് പോരാട്ടങ്ങള്‍ പരിശോധിച്ചാല്‍ നാലിലും ജയം അര്‍ജന്റീനക്കായിരുന്നു. അവസാനമായി ഏറ്റുമുട്ടിയത് 2018ലെ റഷ്യന്‍ ലോകകപ്പിലായിരുന്നു. 4-3നായിരുന്നു ഫ്രാന്‍സിന്റെ ജയം. ഇതിന് പകരം വീട്ടാനുറച്ചാവും ഇത്തവണ അര്‍ജന്റീന ഇറങ്ങുക.
സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അര്‍ജന്റീനയുടെ കുതിപ്പാണ് പിന്നീടിങ്ങോട്ട് കണ്ടത്. ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്താന്‍ അര്‍ജന്റീനയുടെ മുന്‍ നിരയില്‍ മെസിയുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അര്‍ജന്റീന മികച്ച ഫോമില്‍
കലാശപ്പോരാട്ടത്തില്‍ മിന്നും ഫോമിലാണ് അര്‍ജന്റീന ഇറങ്ങുന്നത്. മെസി മാത്രമല്ല ടീമിലെ മറ്റുള്ളവരും മികച്ച ഫോമിലാണ്. ജുലിയന്‍ അല്‍വാരസ് നാല് ഗോളുമായി മെസിക്കൊപ്പം നിന്ന് പൊരുതുന്നുണ്ട്. ബുദ്ധിമാനായ പരിശീലകനാണ് ലയണല്‍ സ്‌കലോണി.
അതുകൊണ്ട് തന്നെ ഫൈനലില്‍ അര്‍ജന്റീനയെ വിജയത്തിലേക്കെത്തിക്കാനായി അദ്ദേഹം കരുതിവെച്ച തന്ത്രമെന്തെന്നറിയാനുള്ള കൗതുകത്തിലാണ് ആരാധകര്‍. ഏഞ്ചല്‍ ഡി മരിയ, പൗലോ ഡിബാല എന്നിവര്‍ക്ക് ഫൈനലില്‍ തന്ത്രപരമായ റോളുണ്ടാവും.
ഒരു മത്സരത്തിലെ സസ്‌പെന്‍ഷന് ശേഷം മാര്‍ക്കോസ് അക്യുനയും ഗോണ്‍സാലോ മോണ്ടലും തിരികെയെത്തിയിട്ടുണ്ട്. ഇതും അര്‍ജന്റീനയുടെ കരുത്ത് ഇരട്ടിപ്പിക്കും. അര്‍ജന്റീന കപ്പിലേക്കെത്തുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications