ഫുട്‌ബോള്‍ പോലെ കാറും ഇഷ്ടം, ഗ്യാരേജ് കണ്ണുതള്ളിക്കും! മെസ്സിയുടെ വാഹനങ്ങളിതാ
ലോക ഫുട്‌ബോളിന്റെ ഇതിഹാസമാണ് ലയണല്‍ മെസ്സി. ആരാധകര്‍ മിശിഹയെന്ന് വാഴ്ത്തുന്ന മെസ്സി തന്റെ കരിയറില്‍ നേടാത്ത കിരീടങ്ങളും കുറവ്. ഖത്തറിലൂടെ അര്‍ജന്റീന ജഴ്‌സിയില്‍ ലോകകപ്പെന്ന വലിയ മോഹവും അദ്ദേഹം സാക്ഷാത്കരിച്ചിരിക്കുകയാണ്. ഫുട്‌ബോളില്‍ പകരംവെക്കാനില്ലാത്ത ഇതിഹാസമായി മെസ്സി വളര്‍ന്നുകഴിഞ്ഞു. ആസ്തിയുടെ കാര്യത്തിലും മെസ്സി തലപ്പത്താണ്. ഏറ്റവും ഒടുവിലായി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കാണ് അദ്ദേഹമെത്തിയത്.
1200 കോടിയോളം വരുന്ന കരാറോടെയാണ് മെസ്സിയുടെ കൂടുമാറ്റമെന്നാണ് വിവരം. അതിസമ്പന്നനായ മെസ്സിക്ക് ഫുട്‌ബോളിനോടെന്നതുപോലെ തന്നെ വളരെ ഇഷ്ടമുള്ള മറ്റൊരു കാര്യം കൂടിയുണ്ട്. അത് വാഹനങ്ങളാണ്. സൂപ്പര്‍ കാറുകളുടെ വലിയ ശേഖരം മെസ്സിക്കുണ്ട്. അത്യാഡംഭര വാഹനങ്ങളോട് പ്രത്യേക ഇഷ്ടമുള്ള താരം അധികം ഡ്രൈവ് ചെയ്യാറില്ലെങ്കിലും സൂപ്പര്‍ വാഹനങ്ങള്‍ വാങ്ങുന്നതില്‍ മടികാട്ടാറില്ല. മെസ്സിയുടെ ഗ്യാരേജിലുള്ള വാഹനങ്ങളെക്കുറിച്ചറിയാം.
2017ല്‍ വാങ്ങിയ ഔഡി ക്യു7 എസ് യുവി വാഹനമാണ് മെസ്സിയുടെ ഇഷ്ട വാഹനങ്ങളിലൊന്ന്. 40 ലക്ഷത്തിന് മുകളിലാണ് ഈ വാഹനത്തിന്റെ വില. മെസ്സിയുടെ ഗ്യാരേജിലെ നിരവധി വാഹനങ്ങള്‍ അദ്ദേഹത്തിന് പ്രമുഖ ബ്രാന്റുകള്‍ സമ്മാനമായി നല്‍കിയതാണ്. 2015ല്‍ ഔഡി എ7 വാഹനവും മെസ്സി സ്വന്തമാക്കി. സ്‌പോര്‍ട്‌സ് ബാക്ക് മോഡലായ വാഹനമാണിത്. 8 സ്പീഡ് ഓട്ടോമാറ്റിക് മോഡല്‍ വിഭാഗത്തില്‍ വരുന്ന വാഹനത്തിന് 325 ടോര്‍ക്കാണുള്ളത്.

2015ല്‍ കാഡിലാക്ക് എസ്‌കലേയ്ഡ് വാഹനവും മെസ്സി സ്വന്തമാക്കി. ഒന്നരക്കോടിയോളം വില വരുന്നതാണ് ഈ വാഹനം. മെസ്സിയുടെ പ്രിയ വാഹനങ്ങളിലൊന്നാണിത്. 2018ല്‍ ഔഡി ആര്‍എസ്6 അവന്റ് ക്വാട്രോ വാഹനവും മെസ്സി വാങ്ങി. നീലക്കളറിലുള്ള വാഹനത്തിന് 4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. 543 എച്ച്പിയും 518 ടോര്‍ക്കും വരും. 3.1 സെക്കന്റില്‍ മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും.
ഔഡി ആര്‍8 വി10 മോഡലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മെസ്സി ബാഴ്‌സലോണയിലായിരുന്നപ്പോഴാണ് ഈ വാഹനം ഗ്യാരേജില്‍ ചേര്‍ത്തത്. മെസ്സി ഈ വാഹനത്തില്‍ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളടക്കം ലഭ്യമാണ്. 3 കോടിയോളം രൂപയാണ് ഈ വാഹനത്തിന്റെ വില. 562 എച്ച് പി വരുന്ന വാഹനത്തിന്റെ ടോര്‍ക്ക് 406 ആണ്. 5.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിലുള്ളത്.
2014ല്‍ റേഞ്ചര്‍ റോവര്‍ വോഗ് വിഭാഗത്തിലെ വാഹനവും മെസ്സി സ്വന്തമാക്കി. 2.50 കോടിയാണ് ഈ വാഹനത്തിന്റെ വില. കുടുംബത്തോടൊപ്പം മെസ്സി ഈ വാഹനത്തില്‍ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. 5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വരുന്ന വാഹനത്തിന് 510 എച്ച്പി പവറും 461 ടോര്‍ക്കുമാണുള്ളത്. 2007ല്‍ ഫെരാരി എഫ്430 സ്‌പൈഡര്‍ വാഹനവും മെസ്സി സ്വന്തമാക്കി. 2.20 കോടിയായിരുന്നു അന്ന് ഈ വാഹനത്തിന്റെ വില.
4.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്. 490 എച്ച്പി പവറും 342 ടോര്‍ക്കും ഈ വാഹനത്തിലുണ്ട്. 2012ല്‍ മെസറാത്തി ഗ്രാന്‍ ടുര്‍സിമോ എംഎസി സ്ട്രാഡെലി വാഹനവും മെസ്സിയുടെ ഗ്യാരേജിലുണ്ട്. 2.51 കോടിയാണ് ഈ വാഹനത്തിന്റെ വില. 444 എച്ച്പി പവറും 376 ടോര്‍ക്കും ഈ വാഹനത്തിലുണ്ട്. മെഴ്‌സിഡസ് ബെന്‍സ് എസ്എല്‍എസ് എഎംജി വാഹനവും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. 2.54 കോടിയാണ് ഈ വാഹനത്തിന്റെ വില.
2010ല്‍ വാങ്ങിയ പഗാനി സോണ്ട ട്രിക്കളര്‍ വാഹനവും മെസ്സിയുടെ ഗ്യാരേജിലുണ്ട്. 16.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. മെസിയുടെ ഗ്യാരേജിലെ വിലകൂടിയ വാഹനങ്ങളിലൊന്നാണിത്. 7.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്. 575 ടോര്‍ക്കും ഈ വാഹനത്തിനുണ്ട്. 1957 മോഡല്‍ ഫെരാരി 335 എസ് സ്‌പൈഡര്‍ മോഡലും മെസ്സിയുടെ വാഹന ഗ്യാരേജിലുണ്ട്. വിന്റേജ് കാറുകളുടെ വലിയ ശേഖരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications