കഴുത്തിന് പിടിക്കുമെന്ന് ഫ്‌ളിന്റോഫ്! ബാറ്റ് വെറുതെയിരിക്കില്ലെന്നു മറുപടി കൊടുത്തതായി യുവി
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തമായിരുന്നു പ്രഥമ ടി20 ലോകകപ്പില്‍ യുവരാജ് സിങിന്റെ 'ആറാട്ട്'. കരുത്തരായ ഇംഗ്ലണ്ടിനെതിരേയുള്ള പോരാട്ടത്തില്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറു ബോളുകളും അന്നു സിക്‌സറിലേക്കു പറത്തി യുവി ലോക റെക്കോര്‍ഡ് തീര്‍ത്തിരുന്നു. അന്താരാഷ്ട്ര ടി20യില്‍ ഈ റെക്കോര്‍ഡ് കുറിച്ച ആദ്യ താരം കൂടിയായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ടിന്റെ പ്രമുഖ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫിന്റെ പ്രകോപനമായിരുന്നു അന്നു യുവിയെ ഇങ്ങനെയൊരു സാഹസത്തിനു പ്രേരിപ്പിച്ചത്. തൊട്ടുമുമ്പത്തെ ഓവറില്‍ ബൗളിങിനിടെ ഫ്‌ളിന്റോഫ് യുവിയോടു മോശമായി പെരുമാറിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് യുവരാജ്.

കഴുത്തിന് പിടിക്കുമെന്ന് ഫ്‌ളിന്റോഫ്
ഫ്‌ളിന്റോഫിന്റെ ഒരോവറില്‍ രണ്ടു ബൗണ്ടറികള്‍ നേടിയതായി ഞാന്‍ ഓര്‍മിക്കുന്നു. ഇതു പക്ഷെ അദ്ദേഹത്തിനെ ചൊടിപ്പിച്ചിരുന്നു. ഇവിടേക്കു വാ, ഞാന്‍ നിന്റെ കഴുത്ത് വലിച്ചുകീറുമെന്നായിരുന്നു ഫ്‌ളിന്റോഫ് എന്നോടു രോഷത്തോടെ പറഞ്ഞത്. എന്റെ ബാറ്റ് എവിടേക്കു പോവുമെന്ന് നിങ്ങള്‍ക്കറിയാമല്ലോയെന്നു ഞാനും മറുപടി നല്‍കി. തുടര്‍ച്ചയായ പോരാട്ടമായിരുന്നു ഞങ്ങള്‍ തമ്മില്‍ നടന്നത്. നേരിടുന്ന എല്ലാ ബോളും ഗ്രൗണ്ടിനു പുറത്തേക്കു പറത്തണമെന്നായിരുന്നു അപ്പോള്‍ മനസ്സില്‍ തോന്നിയതെന്നും യുവി വെളിപ്പെടുത്തി.

ബ്രോഡിന്റെ ഓവര്‍
ഭാഗ്യവശാല്‍ ബ്രോഡിന്റെ ആദ്യ ബോളില്‍ എനിക്കു സിക്‌സറടിക്കാന്‍ സാധിച്ചു. രണ്ടാമത്തെ ബോള്‍ കാണികള്‍ക്കിടയിലാണ് വന്നു വീണത്. മൂന്നാമത്തെ ബോള്‍ ഞാന്‍ പോയിന്റിലൂടെ സിക്‌സറിലെത്തിച്ചു, കരിയറില്‍ മുമ്പ് ഇവിടേക്കു ഒരു ബൗണ്ടറി പോലും ഞാന്‍ നേടിയിരുന്നില്ല. തുടര്‍ന്നു പോള്‍ കോളിങ്‌വുഡ് വന്ന് ബ്രോഡിനെ ഉപദേശിക്കുന്നത് കണ്ടു. ഓഫ് സൈഡ് വലുതായതിനാല്‍ ഓഫ് സ്റ്റംപിന് പുറത്തു യോര്‍ക്കറുകളെറിയാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശമെന്നു തോന്നു. പക്ഷെ ബ്രോഡ് എന്റെ കാലുകളിലേക്കാണ് എറിഞ്ഞത്. അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് എനിക്കു മനസ്സിലായി. ഈ ബോളിലും സിക്‌സറടിച്ചു.
അഞ്ചാമത്തെ ബോള്‍ ബാറ്റിന്റെ അടിഭാഗത്തായിരുന്നു പതിച്ചത്, ചെറിയ ബൗണ്ടറിയായിരുന്നതിനാല്‍ ഫ്‌ളിന്റോഫിനു മുകളിലൂടെ അത് സിക്‌സറിലെത്തി. അവസാന ബോള്‍ യോര്‍ക്കറായിയിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു, ഞാന്‍ തയ്യാറുമായിരുന്നു. സ്‌ട്രെയ്റ്റായി അതു സിക്‌സറിലേക്കു പറക്കുകയും ചെയ്തു. ഓവറിനു ശേഷം ഞാന്‍ ആദ്യം നോക്കിയത് ഫ്‌ളിന്റോഫിനെയായിരുന്നു, ഒരു പുഞ്ചിരി നല്‍കുകയും ചെയ്തതായി യുവി വിശദമാക്കി.

വേഗമേറിയ ഫിഫ്റ്റി
വെറും 12 ബോളുകളിലായിരുന്നു യുവരാജ് ഈ മല്‍സരത്തില്‍ ഫിഫ്റ്റി തികച്ചത്. ടി20 ഫോര്‍മാറ്റിലെ എക്കാലത്തെയും വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. മല്‍സരത്തില്‍ യുവിയുടെ സൂപ്പര്‍ ഇന്നിങ്‌സിലേറി ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു.
ഇംഗ്ലണ്ടിനെതിരേ യുവിയുടെ മറ്റൊരു കണക്കുതീര്‍ക്കല്‍ കൂടിയായിരുന്നു ഒരോവറിലെ ആറു സിക്‌സറുകള്‍. ലോകകപ്പിനു മുമ്പ് ഓവലില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന മല്‍സരത്തില്‍ യുവിയുടെ ഒരോവറില്‍ ദിമിത്രി മസ്‌കെരാനസ് ആറു സിക്‌സറുകളടിച്ചിരുന്നു. അന്നത്തെ നാണക്കേടിനുള്ള പകരം വീട്ടല്‍ കൂടിയായിരുന്നു ബ്രോഡിനെതിരേ അദ്ദേഹം നടത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications