Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: പരിക്കില്‍ നിന്നും എപ്പോള്‍ മോചിതനാവും? പ്രതികരിച്ച് രോഹിത് ശര്‍മ

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് പരിക്കില്‍ നിന്നും മോചിതനായി തനിക്കു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവുമോയെന്നതിമെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്ത്യയുടെ നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്നും അദ്ദേഹത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു. യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കവെയായിരുന്നു രോഹിത്തിന്റെ പിന്‍തുട ഞെരമ്പിനു പരിക്കേറ്റത്. തുടര്‍ന്നു നാലു മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.

1

നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് രോഹിത്. ഐപിഎല്ലിനു ശേഷം ഇന്ത്യയിലേക്കു മടങ്ങിയ അദ്ദേഹം കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിച്ച ശേഷമാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. തന്റെ പരിക്കും ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ സത്യസന്ധമായി പറയട്ടെ, ഇതിനെക്കുറിച്ച് താന്‍ ശ്രദ്ധിക്കാറില്ല. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് താന്‍ നിരന്തരം ബിസിസിഐയുമായും മുംബൈ ഇന്ത്യന്‍സുമായും ആശയവിനിമയം നടത്താറുണ്ടെന്നും രോഹിത് വ്യക്തമാക്കി.

ടി20 ഫോര്‍മാറ്റായതിനാലാണ് ഐപിഎല്ലിലെ അവസാന മല്‍സരങ്ങളില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം മുംബൈയെ അറിയിക്കുകയും ചെയ്തിരുന്നു. മനസ്സില്‍ ഇക്കാര്യമുറപ്പിച്ചതോടെ ഇനിയെന്താണ് ചെയ്യേണ്ടത് എന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോള്‍ പിന്‍തുട ഞെരമ്പിലെ വേദനയ്ക്കു നല്ല വ്യത്യാസമുണ്ട്. വളരെ മികച്ച രീതിയിലാണ് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ കളിക്കുന്നതിനു മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തതായി ഉറപ്പ് വരുത്തേണ്ടതുണ്ട്. ഈ കാരണത്താലാണ് ഇപ്പോള്‍ എന്‍സിഎയിലെത്തിയതെന്നു രോഹിത് വ്യക്തമാക്കി.

ഐപിഎല്ലിനിടെ പരിക്കേറ്റപ്പോള്‍ അടുത്ത രണ്ടു ദിവസം ചിന്തിച്ചത് ഇനിയുള്ള 10 ദിവസം തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു. ഓരോ ദിവസവും പരിക്കിന്റെ തോതില്‍ വ്യത്യാസം വന്നു കൊണ്ടിരുന്നു. ഇത് ആത്മവിശ്വാസമുയര്‍ത്തി. തുടര്‍ന്നാണ് ഐപിഎല്ലില്‍ ഇനിയും തനിക്കു കളിക്കാനാവുമെന്നതിനെക്കുറിച്ചു മുംബൈ ടീം മാനേജ്‌മെന്റുമായി സംസാരിച്ചത്. പ്ലേഓഫിനു മുമ്പ് ടീമിനു വേണ്ടി കളിക്കാനാവുമെന്നു ടീമിനെ അറിയിച്ചു. എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ പ്ലേഓഫില്‍ കളിക്കേണ്ടെന്നും തീരുമാനിച്ചിരുന്നതായി രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, November 21, 2020, 20:07 [IST]
Other articles published on Nov 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+