Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് കളിക്കളത്തില്‍ മടങ്ങിയെത്തുമോ? വിരമിക്കല്‍ പിന്‍വലിക്കണമെന്ന് പഞ്ചാബ്! ത്രില്ലടിച്ച് ഫാന്‍സ്

ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വിരമിക്കല്‍ പിന്‍വലിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തുമോയെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. ഇതിനൊരു കാരണവുമുണ്ട്. യുവി വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും കളിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ (പിസിഎ) സെക്രട്ടറി പുനീത് ബാലി. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ പഞ്ചാബിനു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് യുവി ആലാചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇതോടെ 38 കാരനായ യുവിയുടെ പ്രതികരണം കാത്തിരിക്കുകയാണ് ആരാധകര്‍. സമൂഹമാധ്യമത്തിലൂടെ അധികം വൈകാതെ തന്നെ അദ്ദേഹം തന്റെ തീരുമാനം അറിയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. യുവി വിരമിക്കല്‍ പിന്‍വലിക്കുകയാണെങ്കില്‍ അത് ആരാധകരെ ആവേശം കൊള്ളിക്കുമെന്നുറപ്പാണ്.

വിരമിച്ചത് 2019ല്‍

വിരമിച്ചത് 2019ല്‍

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു യുവരാജ് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് വേദിയായ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കൂടി കളിച്ച് ക്രിക്കറ്റ് മതിയാക്കാനായിരുന്നു താരം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ലോകകപ്പ് സംഘത്തില്‍ നിന്നും തഴയപ്പെട്ടതോടെ നിരാശനായ യുവി വിരമിക്കുന്നതായി അറിയിക്കുകയായിരുന്നു. 2019 ജൂണില്‍ തന്നെയായിരുന്നു അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലെ അവസാന മല്‍സരം കളിച്ചത്.
വിരമിച്ച ശേഷം വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ യുവി കളിച്ചിരുന്നു. ഗ്ലോബല്‍ ടി20 കാനഡ, അബുദാബി ടി10 ലീഗ് എന്നിവയിലായിരുന്നു താരത്തെ വീണ്ടും കണ്ടത്. ഇന്ത്യക്കു വേണ്ടി 304 ഏകദിനങ്ങളും 58 ടി20കളും 40 ടെസ്റ്റുകളും യുവി കളിച്ചിട്ടുണ്ട്. 2017 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്നതോടെ യുവിക്കു പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു.

യുവരാജിന്റെ സഹായം

യുവരാജിന്റെ സഹായം

പഞ്ചാബ് ടീമിലെ യുവതാരങ്ങളെ ചണ്ഡീഗഡിലെ പരിശീലന ക്യാംപില്‍ വച്ച് യുവരാജ് ഒരുപാട് സഹായിച്ചതായി പുനീത് ബാലി പറയുന്നു. പുതിയ സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഫിസിയോമാര്‍, പരിശീലകര്‍ എന്നിവക്കൊപ്പം താരങ്ങള്‍ സെഷനുകളില്‍ പങ്കെടുത്തിരുന്നു. ചണ്ഡീഗഡിലുണ്ടായിരുന്നപ്പോള്‍ യുവരാജായിരുന്നു ഈ സെഷനുകള്‍ക്കു മുന്‍കൈയെടുത്തത്. കഴിഞ്ഞ കുറച്ചു സീസണുകളിലായി ഞങ്ങള്‍ക്കു നിരവധി താരങ്ങളെ നഷ്ടമായിട്ടുണ്ട്. ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ ടീമുകളിലേക്കു പലരും ചേക്കേറുകയായിരുന്നു.
അതുകൊണ്ടു തന്നെ യുവിയുടെ അനുഭവസമ്പത്തും മികവും യുവതാരളെ സംബന്ധിച്ച് വിലമതിക്കാനാവാത്തതാണെന്നും അവര്‍ക്കു കൂടുതല്‍ പ്രചോദനം നല്‍കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനു കഴിയുമെന്നും ബാലി വിശദമാക്കി

എല്ലാ ഫോര്‍മാറ്റും കളിക്കണം

എല്ലാ ഫോര്‍മാറ്റും കളിക്കണം

യുവരാജിനോടു പഞ്ചാബിനു വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും തുടര്‍ന്നു കളിക്കണമെന്നാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു യുവിയുടെ പ്രതികരണമെന്ന് പുനീത് ബാലി വ്യക്തമാക്കി.
വിരമിക്കല്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടു യുവിയുമായി സംസാരിച്ചിരുന്നു. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കണമെന്നായിരുന്നു താന്‍ അഭ്യര്‍ഥിച്ചത്. പക്ഷെ അദ്ദേഹം അതിനോട് അത്ര അനുകൂലമായിട്ടായിരുന്നില്ല പ്രതികരിച്ചത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം താന്‍ തയ്യാറാണെന്ന തരത്തിലായിരുന്നു യുവിയുടെ മറുപടി. ഇനി അങ്ങനെയാണെങ്കിലും ഞങ്ങള്‍ക്കു അതില്‍ സന്തോഷമേയുള്ളൂ. അദ്ദേഹത്തിന്റെ ഉറച്ച ഒരു മറുപടി അധികം വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്നും ബാലി വിശദമാക്കി.

ഉപദേശകന്റെ റോള്‍

ഉപദേശകന്റെ റോള്‍

പഞ്ചാബ് ടീമിലെ ഉപദേഷ്ടാവിന്റെ റോള്‍ താന്‍ ഏറെ ആസ്വദിക്കുന്നതായി യുവരാജ് നേരത്തേ പറഞ്ഞിരുന്നു. ഈ റോള്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചാണ് ചെയ്യുന്നത്. ഞാന്‍ കരിയര്‍ തുടങ്ങിയപ്പോഴും ഒരുപാട് നല്ല ഉപദേഷ്ടാക്കളുടെ സഹായം ലഭിച്ചിരുന്നു.
ഇപ്പോഴത്തെ താരങ്ങള്‍ക്കു പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും മറ്റും ഒരുക്കിയതിനെ അഭിനന്ദിക്കുകയാണെന്നും യുവി വ്യക്തമാക്കിയികുന്നു.

Story first published: Saturday, August 15, 2020, 10:22 [IST]
Other articles published on Aug 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+