ധോണിക്കാലം കഴിഞ്ഞെന്ന് കമന്റ്... പ്രസാദിനെ പഞ്ഞിക്കിട്ട് ധോണി ഫാന്‍സ്, ശിഖണ്ഡിയെന്ന് പരിഹാസം

ദില്ലി: ലോകകപ്പിനു ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയിലാണ് മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയില്ലാതെ ഇന്ത്യ കളിക്കാന്‍ പോവുന്നത്. അടുത്ത മാസം ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ധോണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ലോകകപ്പിനു ശേഷം ടീമില്‍ നിന്നും സ്വയം മാറിനില്‍ക്കുന്ന അദ്ദേഹം ഇത്തവണയും വിട്ടുനിന്നതാണോയെന്ന കാര്യം അവ്യക്തമാണ്.
ടീം പ്രഖ്യാപനത്തിനു ശേഷം ധോണിയെക്കുറിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വാക്കുകള്‍ ധോണിയുടെ ആരാധകരെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ പ്രസാദിനെ കടുത്ത ഭാഷയിലാണ് അവര്‍ വിമര്‍ശിക്കുന്നത്. ധോണിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നു പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഞങ്ങള്‍ മുന്നോട്ടു പോവുകയാണെന്നായിരുന്നു പ്രസാദ് ടീം പ്രഖ്യാപനവേളയില്‍ പറഞ്ഞത്.

പ്രസാദ് ശിഖണ്ഡി തന്നെ
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭീഷ്മ പിതാമഹനായ ശ്രീ മഹേന്ദ്ര സിങ് ധോണിയെ കൊലപ്പെടുത്തിയ ശിഖണ്ഡിയാണ് എംഎസ്‌കെ പ്രസാദെന്നായിരുന്നു ട്വിറ്ററില്‍ ഒരു ആരാധകന്റെ വിമര്‍ശനം.

കോമാളികള്‍ വേണ്ട
ചീഫ് സെലക്ടര്‍ എല്ലാം താറുമാറാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഉത്തരവാദപ്പെട്ട റോളുകളില്‍ കഴിവുള്ള വ്യക്തികളാണ് വരേണ്ടത്. എംഎസ്‌കെ പ്രദാസിനെപ്പോലെയുള്ള കോമാളികളല്ല. സൗരവ് ഗാംഗുലി മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തു.

ഇത് അവസാനത്തേതാവട്ടെ
അര്‍ഹതയില്ലാത്ത താരങ്ങള്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ടി20 ടീമിലെത്തിയിട്ടുണ്ട്- ക്രുനാല്‍ പാണ്ഡ്യ, ശിഖര്‍ ധവാന്‍, ശര്‍ദ്ദുല്‍ താക്കൂര്‍. എംഎസ്‌കെ പ്രസാദും സംഘവും തിരഞ്ഞെടുക്കുന്ന അവസാനത്തെ ടീമായിരിക്കും ഇതെന്നും കരുതുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

എന്തു ദുരന്തം?
ടെസ്റ്റില്‍ 11ഉം ഏകദിനത്തില്‍ 14ഉം ശരാശരിയുള്ള വ്യക്തിയാണ് മുഖ്യ സെലക്ടര്‍. പാവം ഇന്ത്യയെന്ന് മറ്റൊരു ആരാധകന്‍ പരിഹസിക്കുന്നു
ആരാണ് നിങ്ങള്‍? എന്തു നേട്ടമാണ് നിങ്ങള്‍ക്കു അവകാശപ്പെടാനുള്ളത്? ഈ സ്ഥാനത്തിരിക്കാന്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ക്കു അര്‍ഹതയുണ്ടോ? ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണം നിങ്ങളുടെ മോശം ടീം സെലക്ഷനാണെന്നും മറ്റൊരാള്‍ തുറന്നടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications