
യുവിക്കു പിറന്നാള്‍ ആശംസ
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും തന്റെ പഴയ സഹതാരവുമായ യുവരാജ് സിങിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ട്വീറ്റിന്റെ പേരിലാണ് ഗൗതം ഗംഭീര്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ക്കു സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍ നേരുകയാണെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

കോലിയോടു അസൂയ
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററെന്നു യുവരാജ് സിങിനെ ഗൗതം ഗംഭീര്‍ വിശേഷിപ്പിച്ചതാണ് പലരെയും ചെടിപ്പിച്ചത്. അവര്‍ ഇതു സോഷ്യല്‍ മീഡിയകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.
വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തോട് അസൂയയാണ് ഗംഭീറിനെന്നായിരുന്നു വിരാട് കോലിയുടെ ഫോട്ടോയ്‌ക്കൊപ്പം ഒരു പ്രതികരണം.
Also Read:'ഒരേയൊരു യുവരാജ്', മറ്റാര്‍ക്കുമില്ലാത്ത യുവിയുടെ അഞ്ച് ലോക റെക്കോഡുകള്‍ അറിയാം

ഇത്ര അസൂയയുള്ള വ്യക്തിയെ കണ്ടിട്ടില്ല
ഇത്രയും അസൂയയുമായി ഇയാള്‍ക്കു എങ്ങനെയാണ് ജീവിക്കാന്‍ കഴിയുന്നതെന്നു എനിക്കറിയില്ല. വിരാട് കോലി, എംഎസ് ധോണി എന്നിവരെപ്പോലെയുള്ളവരോടു ഇപ്പോഴും ഹൃദതയത്തില്‍ വെറും അസൂയയും കൊണ്ടു നടക്കുകയാണ്. ഇത്രയും അസൂയയുള്ള ഒരു വ്യക്തിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.

കോലിയാണ് ബെസ്റ്റ്
നിങ്ങളുടെ എല്ലാ സംസാരത്തിലും അസൂയ കാണാന്‍ സാധിക്കും, മറ്റൊന്നും അവയില്‍ ഉണ്ടാവുകയുമില്ല. യുവരാജ് സിങ് മഹാനായ താരമായിരിക്കാ, പക്ഷെ വിരാട് കോലിയാണ് ബെസ്‌റ്റെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
Also Read:World Test Championship: പാകിസ്താന്‍ പുറത്ത്, ഇന്ത്യക്ക് എങ്ങനെ ഫൈനലിലെത്താം? അറിയാം

മികച്ചവരില്‍ ഒരാള്‍
യുവരാജ് സിങ് ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണെന്നത് തര്‍ത്തവിധേയമായ കാര്യമാണ്.
മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളാണെന്നതാണ് ശരി.
ഹാപ്പി ബെര്‍ത്ത്‌ഡേ മിസ്റ്റര്‍ യുവരാജ്
6 *6= 36. എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

രോഹിത്തിനും ഇതേ കമന്റ്
നേരത്തേ ഇന്ത്യന്‍ കാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നപ്പോഴും ഗൗതം ഗംഭീര്‍ ഇതേ വാക്കുകളാണ് ഉപയോഗിച്ചിരുന്നതെന്നാണ് ഒരു യൂസര്‍ ചൂണ്ടാക്കിയത്.
ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ക്കു പിറന്നാള്‍ ആശംസകള്‍. വരാനിരിക്കുന്ന വര്‍ഷം മികച്ചതായിരിക്കട്ടെ എന്നായിരുന്നു രോഹിത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

യുവിയെന്ന മാച്ച് വിന്നര്‍
ഇന്ത്യന്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടമാരെയെടുത്താല്‍ അക്കൂട്ടത്തില്‍ യുവരാജ് സിങ് തീര്‍ച്ചയായും മുന്‍നിരയില്‍ തന്നെയുണ്ടാവും. 2000ല്‍ കെനിയയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫയിലൂടെ അരങ്ങേറിയ അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ തന്നെ 84 റണ്‍സുമായി വരവറിയിച്ചിരുന്നു.
പിന്നീട് 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവി ഇംഗ്ലണ്ടിനെതിരേ ഒരോവറിലെ ആറു ബോളിലും സിക്‌സറടിച്ച് റെക്കോര്‍ഡും കുറിച്ചു.
2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലും യുവരാജിന്റെ പ്രകടനം ഇന്ത്യന്‍ കിരീടവിജയത്തില്‍ നിര്‍ണായരമായി. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.


Click it and Unblock the Notifications











