ബുംറ വെറും കുട്ടി... ട്രോളിയ റസാഖിന് പണി കിട്ടി, പഞ്ഞിക്കിട്ട് ആരാധകര്‍, ട്രോള്‍ മഴ
ദില്ലി: ഇന്ത്യയുടെ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയെ കളിയാക്കിക്കൊണ്ട് അഭിപ്രായ പ്രകടനം നടത്തിയ പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിനു എട്ടിന്റെ പണി കിട്ടി. ഏകദിനത്തിലെ നമ്പര്‍ വണ്‍ താരം കൂടിയായ ബുംറയെ ബേബി ബൗളറെന്നാണ് റസാഖ് കഴിഞ്ഞ ദിവസം കളിയാക്കിയത്. മാത്രമല്ല തനിക്കെതിരേയാണ് ബുംറ ബൗള്‍ ചെയ്യുന്നതെങ്കില്‍ റണ്‍സ് വാരിക്കൂട്ടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റസാഖിന്റെ ഈ അഭിപ്രായ പ്രകടനം ആരാധകരെ രോഷാകുലരാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നു റസാഖിനെ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചിരിക്കുകയാണ് അവര്‍. ഇതാദ്യമായല്ല മുന്‍ പാക് ഓള്‍റൗണ്ടര്‍ വിവാദപരമായ അഭിപ്രായ പ്രകടനത്തെ തുടര്‍ന്നു ട്രോളിനിരയാവുന്നത്. നേരത്തേ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ താന്‍ പരിശീലനം നല്‍കി ലോകത്തിലെ ഏറ്റവും കേമനാക്കുമെന്ന് വീമ്പിളക്കിയിരുന്നു. ഇതിന്റെ പേരിലും റസാഖ് ട്രോളിന് ഇരയായിരുന്നു.

റസാഖിന്റെ വാക്കുകള്‍ ഇങ്ങനെ...
ഗ്ലെന്‍ മഗ്രാത്ത്, വസീം അക്രം തുടങ്ങി മഹാന്‍മാരായ പേസര്‍മാര്‍ക്കെതിരേ താന്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ തനിക്കു മുന്നില്‍ ബുംറ വെറും കുട്ടി ബൗളറാണ്. അനായാസം ബുംറയ്‌ക്കെതിരേ ആധിപത്യം പുലര്‍ത്തി അറ്റാക്ക് ചെയ്തു കളിക്കാന്‍ തനിക്കു കഴിയുമെന്നും ക്രിക്കറ്റ് പാകിസ്താനു നല്‍കിയ അഭിമുഖത്തില്‍ റസാഖ് വ്യക്തമാക്കിയിരുന്നു.
ലോകോത്തര ബൗളര്‍മാരെ കളിച്ചിരുന്ന കാലഘട്ടത്തില്‍ നേരിട്ടിട്ടുണ്ട്. ബുംറയെപ്പോലുള്ള ബൗളറെ നേരിടാന്‍ തനിക്കൊരു പ്രശ്‌നവുമില്ല. സമ്മര്‍ദ്ദം തനിക്കല്ല, ബുംറയ്ക്കായിരിക്കുമെന്നും റസാഖ് പറഞ്ഞിരുന്നു.
മഗ്രാത്തിനെതിരേ റസാഖ്
മഗ്രാത്തിനെതിരേ കളിച്ചപ്പോഴുള്ള റസാഖിന്റെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഒരു ആരാധകന്‍ റസാഖിനെ ട്രോളിയത്.
അബ്ദുള്‍ റസാഖ് vs ഗ്ലെന്‍ മഗ്രാത്ത്
ടെസ്റ്റ്- 20 റണ്‍സ്, ശരാശരി 10
ഏകദിനം- 39 റണ്‍സ്, ശരാശരി 13
എന്നായിരുന്നു ഒരു ട്വീറ്റ്.
രണ്ടു തവണ ആലോചിക്കും
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ പോലും ഇത്തരമൊരു പ്രസ്താവന ഇറക്കുന്നതിനു മുമ്പ് രണ്ടു തവണ ആലോചിക്കും. മാനസിക വളര്‍ച്ചയില്ലാത്ത മറ്റൊരു പാകിസ്താന്‍ താരമാണ് അബ്ദുള്‍ റസാഖെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.
എന്ത് അവകാശം?
ഇന്ത്യക്കെതിരേ അവസാന 10 ഇന്നിങ്‌സുകളില്‍ അബ്ദുള്‍ റസാഖിന്റെ പ്രകടനം
0, 0, 4, 14, 64*, 1, 24, 1, 3, 3.
ഏഴു തവണ ഒറ്റയക്ക സ്‌കോറുകള്‍. ജസ്പ്രീത് ബുംറയെക്കുറിച്ച് പറയാന്‍ ഒരു അവകാശവുമില്ലെന്നു മറ്റൊരു ട്വീറ്റില്‍ പരിഹാസം.
മുനാഫിനു മുന്നില്‍ പോലും പിടിച്ചുനില്‍ക്കാനായില്ല
ഇന്ത്യയുടെ മുന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ നേരത്തേ റസാഖ് ബൗള്‍ഡായ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ക്കൊപ്പമായിരുന്നു മറ്റൊരു ട്രോള്‍. കളിച്ചിരുന്ന കാലത്ത് മുനാഫ് പട്ടേലിന്റെ 116 കിമി വേഗതയില്‍ ബൗള്‍ഡായ താരമാണ് റസാഖെന്നായിരുന്നു ട്വീറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications