Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ ടീമിന്റൈ താമസം ബുര്‍ജ് ഖലീഫയ്ക്കടുത്ത്? കുടുംബത്തിന് നോ എന്‍ട്രി

ഐപിഎല്ലിന്റെ 13ാം സീസണിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം യുഎഇയിലെത്തിയാല്‍ താമസിക്കുക ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടസമുച്ചയമായ ബുര്‍ജ് ഖലീഫയ്ക്ക് അടുത്തായിരിക്കുമെന്ന് റിപ്പോര്‍ട്ട്. താരങ്ങള്‍ക്കൊപ്പം ടൂര്‍ണമെന്റിന്റെ പ്രാഥമിക ഘട്ടത്തിലെങ്കിലും കുടുംബാംഗങ്ങളെ അനുവദിക്കേണ്ടതില്ലെന്നും സിഎസ്‌കെ തീരുമാനിച്ചിട്ടുണ്ട്. ബിസിസിഐയുടെ എസ്ഒപി പ്രകാരം കാരം ബയോ ബബ്‌ളിനു പുറത്തുള്ള ആരെയും കാണാന്‍ താരങ്ങള്‍ക്കോ സപ്പോട്ട് സ്റ്റാഫുമാര്‍ക്കോ അനുമതിയില്ല.

1

ഒരു ബയോ ബബ്‌ളിനുള്ളിള്‍ ഉള്‍ക്കൊള്ളിക്കാവുന്നവരുടെ എണ്ണം പരിമിതയാണ്.. അതുകൊണ്ടു തന്നെ താരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും ഇതിലുള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറാവില്ല. സിഎസ്‌കെ ടീമാണ് ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ആദ്യമായി വ്യക്തമാക്കിയിരിക്കുന്നത്.

ഈ മാസം 19ന് സിഎസ്‌കെ ടീമിലെ താരങ്ങള്‍ ചെന്നൈയില്‍ ഒത്തുചേരുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായിലെത്തിയ ശേഷമായിരിക്കും ടൂര്‍ണണമെന്റിനായി ടീം തയ്യാറെടുപ്പുകള്‍ ആരംഭിക്കുക. താരങ്ങളെ യുഎഇയിലെത്തിക്കാന്‍ സിഎസ്‌കെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ എന്തായാലും ബന്ധുക്കളെ താരങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കില്ല. യുഎഇയിലേക്കു നിലവില്‍ കൊമേഷ്യല്‍ ഫ്‌ളൈറ്റുകള്‍ ഇല്ലാത്തതിനാല്‍ താരങ്ങളെയെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങളൊരുക്കുമെന്നും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തേ ആഗസ്റ്റ് രണ്ടാം വാരം ഐപിഎല്ലിനായി യുഎഇയിലേക്കു തിരിക്കുമെന്നായിരുന്നു സിഎസ്‌കെ അറിയിച്ചിരുന്നത്. എന്നാല്‍ ആഗസ്റ്റ് 20ന് ശേഷം മാത്രമേ ഫ്രാഞ്ചൈസികള്‍ യുഎഇയിലേക്കു യാത്ര പുറപ്പെടാവൂയെന്ന് ബിസിസിഐ നിര്‍ദേശിച്ചതോടെ സിഎസ്‌കെ തീരുമാനം മാറ്റുകയായിരുന്നു.

2

യുഎഇയിലെത്തിയാല്‍ താരങ്ങള്‍ ബയോ ബബ്‌ളിന്റെ ഭാഗമായിരിക്കും. ടൂര്‍ണമെന്റ് തീരുന്നതു വരെ അതില്‍ നിന്നു പുറത്തു കടക്കാന്‍ ആര്‍ക്കും അനുവാദമില്ല. യുഎഇയിലെത്തിയ ശേഷം താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാരുമടക്കം മുഴുവന്‍ പേരും ഏഴു ദിവസത്തെ ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ പരിശീലനം ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനിടെ കൊവിഡ് പരിശോധനകള്‍ക്കും വിധേയരാവണം. യുഎഇയിലേക്കു തിരിക്കും മുമ്പ് ഇന്ത്യയിലും താരങ്ങള്‍ക്കു കൊവിഡ് ടെസ്റ്റുണ്ടായിരിക്കും.

സിഎസ്‌കെയെക്കൂടാതെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും താരങ്ങളെ തയ്യാറാക്കുന്നത് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ എന്നായിരിക്കും അവര്‍ യുഎഇയിലേക്കു തിരിക്കുമെന്നത് വ്യക്തമല്ല. അതേസമയം, ഈ മാസം നാലാമത്തെയാഴ്ച യുഎഇയിലേക്കു തിരിക്കുമെന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അറിയിച്ചിരിക്കുന്നത്.

Story first published: Friday, August 7, 2020, 15:38 [IST]
Other articles published on Aug 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+