IPL 2020: മുംബൈയ്ക്ക് പിഴച്ചതെവിടെ? കാരണങ്ങള്‍ മൂന്നെണ്ണം- രോഹിത് പറയുന്നു

അബുദാബി: ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ക്കൂടി സീസണിലെ ആദ്യ കളിയില്‍ തോല്‍വിയോടെ തുടങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് മുംബൈ ഇന്ത്യന്‍സ്. അബുദാബിയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അഞ്ചു വിക്കറ്റിന് നിലവിലെ ചാംപ്യന്മാരായ മുംബൈയെ മലര്‍ത്തിയടിച്ചത്. 2013നു ശേഷം ഐപിഎല്ലില്‍ സീസണിലെ ആദ്യ കളിയില്‍ ജയിക്കാന്‍ മുംബൈയ്ക്കു കഴിഞ്ഞിട്ടില്ല.
യുഎഇയില്‍ മുംബൈയ്ക്കു നേരിട്ട തുടര്‍ച്ചയായ ആറാമത്തെ തോല്‍വി കൂടിയായിരുന്നു ഇത്. 2014ല്‍ ഇവിടെ നടന്ന ഐപിഎല്ലില്‍ തുടരെ അഞ്ചു മല്‍സരങ്ങളില്‍ രോഹിത്തും സംഘവും പരാജയമേറ്റു വാങ്ങിയിരുന്നു. ഇത്തവണ മുംബൈയ്ക്കു എന്തുകൊണ്ടാണ് തോല്‍വി വഴങ്ങേണ്ടി വന്നത് എന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയാണ് രോഹിത്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിച്ച് കളിച്ചില്ല
ബാറ്റ്‌സ്മാന്‍മാര്‍ ക്രീസില്‍ നിലയുറപ്പിച്ച് ഇന്നിങ്‌സിന്റെ അവസാനം വരെ കളിക്കാതിരുന്നതാണ് മുംബൈയുടെ പരാജയത്തിനു ഒരു കാരണമെന്നു രോഹിത് അഭിപ്രായപ്പെട്ടു. സിഎസ്‌കെയ്ക്കു വേണ്ടി ഫാഫ് ഡുപ്ലെസിയും അമ്പാട്ടി റായുഡുവും കളിച്ചതു പോലെയുള്ള ഇന്നിങ്‌സുകള്‍ മുംബൈ നിരയില്‍ ആരില്‍ നിന്നുമുണ്ടായില്ല.
പക്ഷെ സിഎസ്‌കെ ബൗളര്‍മാര്‍ ഇതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നു. അവര്‍ ഞങ്ങളെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഇതു തീര്‍ച്ചയായും ഞങ്ങള്‍ക്കും പാഠമാണ്. മികച്ച രീതിയില്‍ തുടങ്ങാന്‍ മുംബൈ ആഗ്രഹിച്ചിരുന്നു. ശരിയായ സന്തുലനം നിലനിര്‍ത്തുകയെന്നത് ഈ ടൂര്‍ണമെന്റില്‍ വളരെ പ്രധാനമാണെന്നും രോഹിത് വിശദമാക്കി.

നിരവധി പിഴവുകള്‍ വരുത്തി
ഈ മല്‍സരത്തില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. കളിയില്‍ ഒരുപാട് പിഴവുകള്‍ ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായി. ഇവ പരിഹരിച്ച് ഇനിയുള്ള മല്‍സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് വ്യക്തമാക്കി.

വിക്കറ്റിനെ മനസ്സിലാക്കാനായില്ല
വിക്കറ്റിനെ ശരിയായി മനസ്സിലാക്കാന്‍ കഴിയാതിരുന്നതാണ് മുംബൈയുടെ തോല്‍വിക്കു മൂന്നാമത്തെ കാരണമെന്ന് രോഹിത് പറഞ്ഞു. വിക്കറ്റിനെ മനസ്സിലാക്കി പിച്ചുമായി പൊരുത്തപ്പെട്ടു കളിക്കേണ്ടതുണ്ട്. മല്‍സരം പുരോഗമിക്കുന്തോറും പിച്ച് കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരുന്നു. വലിയ ഗ്രൗണ്ടുകളില്‍ ഞങ്ങങള്‍ കളിച്ചിട്ടില്ലെന്നത് ശരിയല്ല.
ഗ്യാപ്പുകള്‍ കണ്ടെത്തി ബാറ്റ് ചെയ്ത് സിംഗിളുകളും ഡബിളുകളും നേടേണ്ടത് പ്രധാനമാണ്. ഷോട്ടുകള്‍ കളിക്കുന്നത് മാത്രമല്ല പ്രധാനം. എന്താണ് ചെയ്യേണ്ടതെന്നു ഒരാള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications