വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹസ്സിക്കു പിന്നാലെ ഡുപ്ലെസി... ഫിനിഷ് ചെയ്യാന്‍ ധോണിയെ വെല്ലാനാളില്ല! മികച്ച ഇന്നിങ്സ് അതുതന്നെ

സിഎസ്‌കെയില്‍ ധോണിക്കു കീഴിലാണ് ഡുപ്ലെസി കളിക്കുന്നത്

ജൊഹാനസ്ബര്‍ഗ്: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍ ഇന്ത്യയുടെ മുന്‍ നായകനായ എംഎസ് ധോണിയാണെന്നു മുന്‍ ഓസീസ് സൂപ്പര്‍ താരം മൈക്കല്‍ ഹസ്സി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ സമാനമായ അഭിപ്രായപ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലെസി. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഡുപ്ലെസി ഐപിഎല്ലില്‍ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയാണ്. ട്വിറ്ററില്‍ സിഎസ്‌കെയുടെ ഒഫീഷ്യല്‍ പേജിലെ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

faf

ധോണി എങ്ങനെ ഇന്നിങ്‌സ് പടുത്തുയര്‍ത്തുവെന്നതും എങ്ങനെ മല്‍സരം ഫിനിഷ് ചെയ്യുന്നുവെന്നതും തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്നു ഡുപ്ലെസി പറയുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇന്നിങ്‌സാണ് താന്‍ കണ്ടതില്‍ ഏറ്റവും മികച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണി തന്നെയാണ്. ഐപിഎല്ലില്‍ അദ്ദേഹത്തിനൊപ്പം കളിക്കവെ തനിക്ക് ഇക്കാര്യം പല തവണ ബോധ്യപ്പെട്ടതുമാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച് സ്വന്തം ടീമിനെ വിജയിലേക്കു നയിക്കാനുള്ള അസാധാരമായ മിടുക്ക് ധോണിക്കുണ്ടെന്നും ഡുപ്ലെസി അഭിപ്രായപ്പെട്ടു.

dhoni

കഴിഞ്ഞ 10 വര്‍ഷത്തോളമായി സിഎസ്‌കെ ടീമിനൊപ്പം കളിക്കാനായത് ഭാഗ്യമായാണ് കാണുന്നത്. ടീമിനൊപ്പം രണ്ടു കിരീടവിജയങ്ങളിലും രണ്ടോ, മൂന്നോ ചാംപ്യന്‍സ് വിജയങ്ങളിലും പങ്കാളിയാവാനും തനിക്കു സാധിച്ചു. ധോണിയുടെ നിരവധി അവിസ്മരണീയ ഇന്നിങ്‌സുകള്‍ കണ്ടിട്ടുണ്ട്. തന്റെ ഓര്‍മ അത്ര മികച്ചതല്ല. അതുകൊണ്ടു തന്നെ മുമ്പത്തെ പലതും ഓര്‍മയിലേക്കു വരുന്നില്ല. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കെതിരേ ധോണിയുടെ പ്രകടനമാണ് ഇപ്പോള്‍ ഓര്‍മയിലേക്കു വരുന്നത്. ഞങ്ങള്‍ ആറിനോ, ഏഴിനോ 60 റണ്‍സെന്ന നിലയില്‍ പതറുന്നു. ആ ഘട്ടത്തില്‍ 90 റണ്‍സിന് ഓള്‍ഔട്ടാവേണ്ടതാണ്.

ദാദയും ധോണിയും രണ്ടല്ല, ഒന്ന്!! ചില കാര്യങ്ങളില്‍ സാമ്യം, ചൂണ്ടിക്കാട്ടി സഹീര്‍ദാദയും ധോണിയും രണ്ടല്ല, ഒന്ന്!! ചില കാര്യങ്ങളില്‍ സാമ്യം, ചൂണ്ടിക്കാട്ടി സഹീര്‍

ക്യാപ്റ്റന്‍സിയില്‍ കിടു റെക്കോര്‍ഡ്.. പങ്കുവച്ച് ദ്രാവിഡും രോഹിത്തും! ധോണി, ദാദ, കോലി ആര്‍ക്കുമില്ലക്യാപ്റ്റന്‍സിയില്‍ കിടു റെക്കോര്‍ഡ്.. പങ്കുവച്ച് ദ്രാവിഡും രോഹിത്തും! ധോണി, ദാദ, കോലി ആര്‍ക്കുമില്ല

കോലിയോ, രോഹിത്തോ? അടുത്ത സുഹൃത്താര്... ഒരാളുമായി അധികം സംസാരമില്ല- ഷമികോലിയോ, രോഹിത്തോ? അടുത്ത സുഹൃത്താര്... ഒരാളുമായി അധികം സംസാരമില്ല- ഷമി

പക്ഷെ ക്രീസിലുണ്ടായിരുന്ന ധോണി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ടീമിനെ കരകയറ്റി. ഇന്നിങ്‌സ് പുരോഗമിക്കുന്തോളും ധോണി കൂടുതല്‍ സിക്‌സറുകള്‍ നേടിക്കൊണ്ടിരുന്നു. പല സിക്‌സറുകളും സ്‌റ്റേഡിയത്തിനു പുറത്താണ് വീണത്. അന്നു 40 പന്തില്‍ ധോണി അടടിച്ചെടുത്തത് 87 റണ്‍സായിരുന്നു. അവസാന ഓവറില്‍ 26 റണ്‍സോ മറ്റോ ജയിക്കാന്‍ വേണ്ടിയിരുന്നു. ധോണി ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയപ്പോള്‍ എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലാവാത്ത തരത്തില്‍ തങ്ങള്‍ അമ്പരന്നതായും ഡുപ്ലെസി വിശദമാക്കി.

Story first published: Thursday, April 16, 2020, 14:50 [IST]
Other articles published on Apr 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X