Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉറക്കത്തില്‍ പല തവണ ഞെട്ടിയെഴുന്നേറ്റു, കാരണം ഇന്ത്യന്‍ താരം! വെളിപ്പെടുത്തി ഓസീസ് നായകന്‍ ഫിഞ്ച്

സിഡ്‌നി: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരില്‍ ഒരാളായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം നായകന്‍ ആരോണ്‍ ഫിഞ്ച്. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിനിടെയുള്ള രസകരമായ ഓര്‍മകള്‍ പങ്കുവയ്ക്കവെയാണ് ബുംറയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചത്.

കഴിഞ്ഞ വര്‍ഷമായിരുന്നു ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ ഏകദിന പരമ്പര കളിക്കാനെത്തിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയായിരുന്നു. അന്നത്തെ പര്യടനത്തില്‍ ബുംറ കാരണം തന്റെ ഉറക്കം നഷ്ടമായതായി ഫിഞ്ച് പറയുന്നു. ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ച് ആമസോണ്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോമിലെത്താനായില്ല

ഏകദിന പരമ്പരയില്‍ ഫിഞ്ച് ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഇന്ത്യന്‍ പേസ് ജോടികളായ ബുംറ- ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ മാരക ബൗളിങിനു മുന്നില്‍ ഫിഞ്ചിനു അടിതെറ്റുകയായിരുന്നു. ഭുവിയുടെ ഇന്‍സ്വിങറുകള്‍ക്കു മുന്നില്‍ അദ്ദേഹത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും വീണ്ടും ഭുവിക്കു വിക്കറ്റ് സമ്മാനിച്ച് ഫിഞ്ച് ക്രീസ് വിട്ടിരുന്നു.

ഉറക്കത്തില്‍ ഞെട്ടി

അന്നത്തെ ഇന്ത്യന്‍ പര്യടനത്തില്‍ ബുംറ തന്നെ പുറത്താക്കുമെന്ന് സ്വപ്‌നം കണ്ട് പല തവണ ഞെട്ടിയെഴുന്നേറ്റിട്ടുള്ളതായി ഫിഞ്ച് വെളിപ്പെടുത്തി. നാളെ ബുംറയെ നേരിടാനുള്ളതാണ്. അദ്ദേഹം വീണ്ടും തന്നെ പുറത്താക്കും. ഈ സ്വപ്‌നം കണ്ട് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറിച്ചായിരുന്നു സംഭവിച്ചത്. തൊട്ടടുത്ത ദിവസം നടന്ന മല്‍സരത്തില്‍ ഭുവനേശ്വറിന് താന്‍ വിക്കറ്റ് സമ്മാനിച്ചു. പിന്നീടും ഇതു തന്നെ ആവര്‍ത്തിച്ചതായി ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

പിന്തുണ

കോച്ച് ജസ്റ്റിന്‍ ലാങറും ടീമംഗങ്ങളുമെല്ലാം ഒരുപോലെ പിന്തുണച്ചിട്ടും ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തിനു മുന്നില്‍ തനിക്കു പിടിച്ചുനില്‍ക്കാനായില്ലെന്നു ഫിഞ്ച് പറയുന്നു.
മികച്ച സ്‌കോര്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ മല്‍സരത്തിലും ഇറങ്ങിയത്. ലാങര്‍ ഓരോ തവണയും തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. എല്ലാ നെഗറ്റീവ് ചിന്തകളും മാറ്റി വച്ച് പോസിറ്റീവായി കളിക്കാനായിരുന്നു ശ്രമം. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിനു കഴിഞ്ഞില്ലെന്നും ഫിഞ്ച് വിശദമാക്കി.

Story first published: Friday, March 13, 2020, 17:14 [IST]
Other articles published on Mar 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+