Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Kohli vs Rohit: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആര്? തിരഞ്ഞെടുത്ത് വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ടെസ്റ്റില്‍ രോഹിത്തിനേക്കാള്‍ ഏറെ മുന്നിലാണ് താനെന്നു കോലി തെളിയിച്ചു കഴിഞ്ഞെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇവരില്‍ ആരാണ് ബെസ്റ്റെന്നു പറയുക ദുഷ്‌കരമാണ്.

എന്നാല്‍ ഇവരില്‍ കേമനെ തിരഞ്ഞെടുത്തിരിക്കുകയാണ് ആകാഷ് ചോപ്ര നിയമിച്ച നാലു പേരടങ്ങുന്ന വിദഗ്ധ പാനല്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ ദീപ്ദാസ് ഗുപ്ത, സഞ്ജയ് ബാംഗര്‍, നിഖില്‍ ചോപ്ര, മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാര്‍ എന്നിവരാണ് പാനലിലുണ്ടായിരുന്നത്.

കോലിയും റണ്‍ ചേസും

കോലിയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ മികച്ച ബാറ്റ്‌സ്മാനെന്നു ചോപ്രയും മജുംദാറും ചൂണ്ടിക്കാട്ടുന്നു. റണ്‍ചേസില്‍ കോലി പുലര്‍ത്തുന്ന മികവ് അസാധാരണമാണെന്നും ഇതാണ് കോലിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും മജുംദാര്‍ വ്യക്തമാക്കി.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദിനത്തിലെ റണ്‍ചേസില്‍ കോലിയുടെ ശരാശരി 68.33 ആണെങ്കില്‍ രോഹിത്തിന്റേത് 48.70 ആണ്. ടി20യില്‍ 82.15 എന്ന മികച്ച ശരാശരി കോലിക്കുള്ളപ്പോള്‍ രോഹിത്തിന്റെ ശരാശരി 26.88 ആണ്. അന്താരാഷ്ട്ര ടി20യില്‍ കോലിയേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചത് രോഹിത്താണ്.

രണ്ടു പേരും കേമന്‍മാര്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയും രോഹിത്തും ഒരുപോലെ മികച്ച ബാറ്റ്‌സ്മാന്‍മാരാണെന്നാണ് ദീപ്ദാസ് ഗുപ്തയും ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ചുമായ സഞ്ജയ് ബാംഗറും അഭിപ്രായപ്പെട്ടത്. അങ്ങനെയാണെങ്കില്‍ ടി20യിലെ മികച്ച ബാറ്റ്‌സ്മാനായി ആരെ തിരഞ്ഞെടുക്കുമെന്ന് ആകാഷ് ചോപ്ര ചോദിച്ചു.
ടി20യില്‍ രോഹിത്താണ് കോലിയേക്കാള്‍ കേമനെന്നായിരുന്നു നിഖില്‍ ചോപ്രയുടെ മറുപടി. എന്നാല്‍ ടി20യില്‍ കോലിയും രോഹിത്തും ഒരുപോലെ മിടുക്കരാണെന്നും ഏകദിനത്തില്‍ കോലിയാണ് ഒരുപടി മുകളിലെന്നും മജുംദാര്‍ അഭിപ്രായപ്പെട്ടു.

രോഹിത്തിന് നാലു സെഞ്ച്വറികള്‍

ടി20യില്‍ രോഹിത് ശര്‍മയുടെ പേരില്‍ നാലു സെഞ്ച്വറികളുണ്ടെന്നും എന്നാല്‍ കോലിക്കു ഇതുവരെ ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും ആകാഷ് ചോപ്ര ചൂണ്ടിക്കാട്ടി. കണക്കുകള്‍ മാത്രം പരിഗണിച്ച് ഇരുവരെയും താരതമ്യം ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ന്യൂബോളിനെതിരേ ഓപ്പണറായി കളിക്കുന്ന താരമാണ് രോഹിത്തെന്നും എന്നാല്‍ എല്ലായ്‌പ്പോഴും മൂന്നോ, നാലോ നമ്പറിലാണ് കോലി കളിക്കാറുള്ളതെന്നും ആകാഷ് ചോപ്ര പറഞ്ഞു.

Story first published: Thursday, June 4, 2020, 13:13 [IST]
Other articles published on Jun 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+