Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന്റെ ഒരു റണ്‍സിന് വില 6.45 ലക്ഷം രൂപ!!!

ദില്ലി: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ ഓരോ റണ്‍സിനും വില 6.45 ലക്ഷം രൂപ. യുവരാജ് ഒരു റണ്‍സ് അടിച്ചാല്‍ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 6.45 ലക്ഷം രൂപ കിട്ടുമെന്നല്ല ഇതിനര്‍ഥം. 16 കോടിക്ക് യുവരാജിനെ വാങ്ങിയ ഡല്‍ഹി താരത്തിന്റെ ഓരോ റണ്‍സിനും ചെലവഴിച്ച തുകയാണ് ഈ 6.45 ലക്ഷം രൂപ.

ഒന്നുകൂടി വ്യക്തമായി പറയാം. ഐ പി എല്ലിലെ 7 ഇന്നിംഗ്‌സുകളില്‍ നിന്നായി യുവി ഇതുവരെ അടിച്ചത് 127 റണ്‍സാണ്. യുവരാജിന് വേണ്ടി ഡല്‍ഹി ടീം ചെലവാക്കിയതോ 16 കോടി രൂപ. പാതിവഴിയിലെത്തിയ ഐ പി എല്ലില്‍ യുവി കളിച്ചത് ഏഴ് കളി. ചെലവ് 8 കോടി. അപ്പോള്‍ ചെലവിനെ എടുത്ത റണ്‍സ് കൊണ്ട് ഹരിച്ചുനോക്കിയാല്‍ കിട്ടുന്നതാണ് ഈ 6.45 ലക്ഷം രൂപ. മനസിലായോ.

ഹമ്പോ എന്ത് ചെലവ്

ഹമ്പോ എന്ത് ചെലവ്

കാര്യം താന്‍ ചോദിച്ചിട്ടല്ല ഡല്‍ഹി 16 കോടി തന്നത് എന്നൊക്കെ യുവരാജിന് പറയാം. എന്നാല്‍ ചെലവാക്കിയ പണത്തിന് ന്യായമായി എന്തെങ്കിലും ചെയ്യാന്‍ യുവരാജിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആകെ അടിച്ചത് ഒരു അര്‍ധസെഞ്ചുറിയാണ്.

ടീമിന് വന്‍ തിരിച്ചടി

ടീമിന് വന്‍ തിരിച്ചടി

യുവരാജിനെ തള്ളാനും കൊള്ളാനും പറ്റാത്ത സ്ഥിതിയിലാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ ജെ പി ഡുമിനി. യുവരാജിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ മാറിമാറി പരീക്ഷിച്ചിട്ടും രക്ഷയില്ല.

വേറെയും ഒന്നുമില്ല

വേറെയും ഒന്നുമില്ല

ബൗളിംഗിലോ ഫീല്‍ഡിംഗിലോ എടുത്തുപറയേണ്ട പ്രകടനമൊന്നും യുവിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുമില്ല. ആകെ മൂന്നോവര്‍ ബൗള്‍ ചെയ്ത യുവി 30 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും കിട്ടിയതുമില്ല.

സ്‌കോറുകള്‍ ഇങ്ങനെ

സ്‌കോറുകള്‍ ഇങ്ങനെ

9, 27, 54, 9, 21, 2, 2 എന്നിങ്ങനെയാണ് ഐ പി എല്‍ 2015 ല്‍ യുവരാജിന്റെ പ്രകടനം. ഇതിലും മെച്ചമാകും യുവി അടുത്ത പകുതിയില്‍ എന്ന് പ്രതീക്ഷിക്കുകയേ ആരാധകര്‍ക്ക് വഴിയുള്ളൂ.

കഴിഞ്ഞ തവണ 14 കോടി

കഴിഞ്ഞ തവണ 14 കോടി

ഐ പി എല്‍ ഏഴില്‍ 14 കോടിക്ക് ബാംഗ്ലൂരാണ് യുവിയെ കളിപ്പിച്ചത്. 376 റണ്‍സും 5 വിക്കറ്റുമായിരുന്നു യുവിയുടെ നേട്ടം.

Story first published: Monday, April 27, 2015, 14:59 [IST]
Other articles published on Apr 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+