Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിയുടെ കളി കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു- മടങ്ങിവരവിനെക്കുറിച്ച് ഗൗതം ഗംഭീര്‍

ദില്ലി: വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്‍ ടീമംഗം ഗൗതം ഗംഭീര്‍. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരങ്ങളാണ് യുവിയും ഗംഭീറും. രണ്ടു ഫൈനലുകളിലും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ ഗംഭീറായിരുന്നു. യുവിയാവട്ടെ 11ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു.

1

ക്രിക്കറ്റിലേക്കു മടങ്ങിവരണമെന്നത് യുവിയുടെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹം വീണ്ടും കളിക്കുന്നത് കാണാന്‍ എല്ലാവരും ആഗ്രഹിക്കുകയും ചെയ്യുന്നതായി ഗംഭീര്‍ പറയുന്നു. പഞ്ചാബിനു വേണ്ടി യുവരാജ് വീണ്ടും കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തു കൊണ്ട് ആയിക്കൂടാ? ഒരു ക്രിക്കറ്ററെയും കരിയര്‍ അവസാനിപ്പിക്കാനോ, തുടങ്ങാനോ നിര്‍ബന്ധിക്കാന്‍ ആര്‍ക്കുമാവില്ല. ഒരു ക്രിക്കറ്റര്‍ വിരമിച്ച ശേഷം സ്വയം പ്രചോദനമുള്‍ക്കൊണ്ട് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാളെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനു വേണ്ടി അടുത്തിടെ യുവരാജ് രണ്ടു ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തില്‍ യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, പ്രഭ്‌സിമ്രന്‍ സിങ്, അന്‍മോല്‍പ്രീത് സിങ് എന്നീ യുവതാരങ്ങള്‍ക്കു യുവി പരിശീലനം നല്‍കിയിരുന്നു. സ്വന്തം ജിമ്മില്‍ വ്യായാമം ചെയ്യാന്‍ ഇവര്‍ക്കു അവസരം നല്‍കിയ അദ്ദേഹം സ്വന്തം വീട്ടില്‍ നിന്നും ഭക്ഷണമെത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. ഈ ക്യാംപാണ് വീണ്ടും പഞ്ചാബിനായി കളിക്കാനും ടീമിന്റെ ഉപദേശകനാവാനും യുവിക്കു പ്രചോദനമായത്.

2

ഒരുപാട് ആലോചിച്ച ശേഷമാണ് പഞ്ചാബിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും കളിക്കാന്‍ തീരുമാനിച്ചതെന്നു യുവരാജ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ബിസിസിഐ അനുമതി നല്‍കുകയാണെങ്കില്‍ പഞ്ചാബിനായി ടി20 മാത്രമായിരിക്കും കളിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വിരമിച്ച താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കഴിയുകയും ഇതിനകം ബിസിസിഐയുടെ പെന്‍ഷന്‍ ലഭിച്ചു തുടങ്ങുകയും ചെയ്ത യുവിയെ ബിസിസിഐ വീണ്ടും കളിക്കാന്‍ അനുവദിക്കുമോയെന്ന കാര്യം സംശയമാണ്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരിക്കുന്നതായി പ്രഖ്യാപിച്ചത്. അതിനു ശേഷം രണ്ടു വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ലീഗ്, അബുദാബിയില്‍ നടന്ന ടി10 ലീഗ് എന്നിവയിലായിരുന്നു ഇത്.

Story first published: Saturday, September 12, 2020, 10:41 [IST]
Other articles published on Sep 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+