വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു കളിയിലല്ല, എല്ലാ മല്‍സരത്തിലും രോമാഞ്ചം! ഇതുപോലൊരു ഫ്രാഞ്ചൈസി വേറെയില്ല- താഹിര്‍

സിഎസ്‌കെയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് ദക്ഷിണാഫ്രയുടെ വെറ്ററന്‍ സ്പിന്നറായ ഇമ്രാന്‍ താഹിര്‍. ടൂര്‍ണമെന്റില്‍ സിഎസ്‌കെയ്ക്കു വേണ്ടി ഇതുവരെ കളിച്ച എല്ലാ മല്‍സരങ്ങളിലു തനിക്കു രോമാഞ്ചമുണ്ടായതായി സിഎസ്‌കെയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താഹിര്‍. സിഎസ്‌കെയ്ക്കു വേണ്ടി കളിച്ച ഓരോ മല്‍സരവും സ്‌പെഷ്യലായിരുന്നു. ഒരു ടീമെന്ന നിലയില്‍ അത്രയും മികച്ച പ്രകടനമാണ് തങ്ങള്‍ കാഴ്ചവച്ചതെന്നും അദ്ദേഹം പറയുന്നു.

1

എല്ലാ മല്‍സരത്തിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളത്. അതോടൊപ്പം മുഴുവന്‍ മല്‍സരങ്ങളിലും ജയിക്കാനും കഠിനമായി ശ്രമിക്കും. ടീമിലെ ഓരോ താരത്തിന്റെയും വിജയം ആസ്വദിക്കാറുണ്ട്. ഇതാണ് സിഎസ്‌കെയെ സ്‌പെഷ്യല്‍ ടീമാക്കി മാറ്റുന്നതെന്നും താഹിര്‍ അഭിപ്രായപ്പെട്ടു. രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിയെത്തിയ 2018ലാണ് താഹിര്‍ ടീമിനൊപ്പം ചേരുന്നത്. ആദ്യ സീസണില്‍ തന്നെ കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിനു സാധിച്ചു. സിഎസ്‌കെയ്ക്കു വേണ്ടി ആദ്യമായി ഇറങ്ങിയത് ജീവിതത്തിലെ വളരെ സ്‌പെഷ്യലായ മുഹൂര്‍ത്തമാണെന്നു താഹിര്‍ വ്യക്തമാക്കി.

കോലിയല്ല കേമന്‍, കടത്തിവെട്ടി രോഹിത്! നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍കോലിയല്ല കേമന്‍, കടത്തിവെട്ടി രോഹിത്! നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍

ധോണി, യുവരാജ്... ഒറ്റവാക്കില്‍ ഇവരെ എന്തു പറയും? ക്ലാസ് മറുപടിയുമായി യൂസഫ് പഠാന്‍ധോണി, യുവരാജ്... ഒറ്റവാക്കില്‍ ഇവരെ എന്തു പറയും? ക്ലാസ് മറുപടിയുമായി യൂസഫ് പഠാന്‍

സിഎസ്‌കെയെപ്പോലൊരു സ്‌പെഷ്യല്‍ ടീമിനൊപ്പം കളിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ശരിക്കുമൊരു കുടുംബം പോലെയാണ് ഈ ടീം. ലോകത്ത് മറ്റൊരിടത്തും ഇതുപോലെ നല്ലൊരു അന്തരീക്ഷമുള്ള ഫ്രാഞ്ചൈസി ഉണ്ടാവുമെന്ന് തോന്നുന്നില്ല. തനിക്കു മാത്രമല്ല കുടുംബാംഗങ്ങളുടെയും ഹൃദയത്തില്‍ സിഎസ്‌കെയ്ക്കു പ്രത്യേക സ്ഥാനമുണ്ട്. സിഎസ്‌കെയ്ക്കു വേണ്ടി താന്‍ കളിക്കുമ്പോഴും ഇടയ്ക്കു അവന്‍ ഗ്രൗണ്ടിലെത്തുമ്പോഴും സിഎസ്‌കെയുടെ പാട്ടാണ് മകന്‍ എല്ലായ്‌പ്പോഴും പാടിക്കൊണ്ടിരിക്കുകയെന്നും താഹിര്‍ വിശദമാക്കി.

2

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് 2018ല്‍ ഐപിഎല്ലിലേക്കു മടങ്ങിവരുന്നതിനു മുന്നോടിയായി തുറന്ന ബസില്‍ സിഎസ്‌കെ ടീമിനൊപ്പം കാണികളെ അഭിവാദ്യം ചെയ്തത് ഇപ്പോഴും മറക്കാനാവുന്നില്ലെന്നു താഹിര്‍ വെളിപ്പെടുത്തി. ആരാധകര്‍ നല്‍കിയ പിന്തുണ കണ്ടപ്പോള്‍ സ്വപ്‌നമാണോയെന്നു പോലും തോന്നിപ്പോയി. ജീവിതത്തില്‍ അതിനു മുമ്പൊരിക്കലും താന്‍ അനുഭവിച്ചിട്ടില്ലാത്ത അനുഭവമായിരുന്നു അത്. സിഎസ്‌കെയെ പിന്തുണയ്ക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 30, 2020, 17:56 [IST]
Other articles published on Apr 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X