Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: ഇറ്റലിക്ക് കണ്ണുനീര്‍, ചാമ്പ്യന്മാരെ പുറത്താക്കി സ്വിസ്; ജര്‍മനി ക്വാര്‍ട്ടറില്‍

മ്യൂണിച്ച്: യൂറോ കപ്പില്‍ അട്ടിമറി തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്. ആവേശകരമായ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറ്റലിയെ തോല്‍പ്പിച്ചത്. റെമോ ഫ്രൂലറും റുബന്‍ വര്‍ഗാസുമാണ് സ്വിറ്റ്‌സര്‍ലന്‍ഡിനായി ലക്ഷ്യം കണ്ടത്. ഇതോടെ നാണംകെട്ട് അസൂറികള്‍ക്ക് പുറത്തുപോകേണ്ടി വന്നു. അതേ സമയം ഡെന്മാര്‍ക്കിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടര്‍ ടിക്കറ്റുമെടുത്തു.

3-4-3 ഫോര്‍മേഷനിലിറങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-3-3 എന്ന ഫോര്‍മേഷനിലാണ് ഇറ്റലി നേരിട്ടത്. വമ്പന്മാരായ ഇറ്റലിക്കെതിരേ തുടക്കം മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആധിപത്യമാണ് കണ്ടത്. തുടക്കം മുതല്‍ ഇറ്റലിയുടെ ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി. 24ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സുവര്‍ണ്ണാവസരം ലഭിച്ചു. ബോക്‌സിനുള്ളിലേക്ക് സ്വിസ് താരം ബ്രീല്‍ എംബോളോക്ക് പാസ് ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഇറ്റാലിയന്‍ ഗോളി തടുത്തു.

സ്വിസ് നിര പിടിമുറുക്കിയതോടെ ഇറ്റലി പരുക്കന്‍ കളി പുറത്തെടുത്തു. എന്നാല്‍ ഇതിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സ്വിസ് ടീമിനായി. കാത്തിരിപ്പിനൊടുവില്‍ 37ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡെടുത്തു. വര്‍ഗാസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ റെമോ ഫ്രൂലറിന് പിഴച്ചില്ല. ഇതോ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നില്‍. ആദ്യ പകുതി പിരിയുമ്പോള്‍ ലീഡ് നിലനിര്‍ത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി. 58% പന്തടക്കിവെച്ച സ്വിസ് നിര ഒന്നിനെതിരേ 10 ഗോള്‍ശ്രമങ്ങളാണ് ആദ്യ പകുതിയില്‍ നടത്തിയത്.

രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തുടക്കത്തിലേ ഇറ്റലിക്ക് ഷോക്ക് കൊടുത്തു. 46ാം മിനുട്ടില്‍ രണ്ടാം ഗോള്‍ വലയിലെത്തിച്ചു. വര്‍ഗാസ് പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്കെത്തിക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-0ന് സ്വിസ് നിര മുന്നിട്ട് നിന്നു. ഇതോടെ ഇറ്റലി പുറത്തേക്ക് പോയപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ ടിക്കറ്റും ലഭിച്ചു.

euro cup 2024

അതേ സമയം ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ച് ജര്‍മനി ക്വാര്‍ട്ടറിലേക്ക് മുന്നേറി. ആദ്യ പകുതിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നെങ്കിലും തകര്‍പ്പന്‍ ജയത്തോടെ പിന്നീട് കളി തുടര്‍ന്നപ്പോള്‍ ജര്‍മനി ജയം നേടുകയായിരുന്നു. കയ് ഹാവെര്‍ട്ട്‌സ്, ജമാല്‍ മുസിയാള എന്നിവരാണ് ജര്‍മനിക്കായി ലക്ഷ്യം കണ്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് രണ്ട് ഗോളുകളും പിറന്നത്. പെനല്‍റ്റിയിലൂടെയാണ് ജര്‍മനി മുന്നിലെത്തുന്നത്.

52ാം മിനുട്ടില്‍ പെനല്‍റ്റി ഏരിയയില്‍വെച്ച് ഡെന്മാര്‍ക്കിന്റെ ജോഷിം ആന്‍ഡേഴ്‌സന്‍ ഹാന്റ്‌ബോളായത് വാര്‍ പരിശോധനയില്‍ വ്യക്തമായതോടെയാണ് ജര്‍മനിക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഹാവെര്‍ട്‌സ് പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ജര്‍മനിക്ക് ലീഡ്. 67ാം മിനുട്ടില്‍ ബോക്‌സിന്റെ ഇടത് വശത്ത് നിന്ന് മുസിയാള തൊടുത്തുവിട്ട ഷോട്ട് വലയിലെത്തുകയായിരുന്നു. ഷ്‌ളോട്ടര്‍ബെക്കിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍.

ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ജര്‍മനി എതിരില്ലാത്ത രണ്ട് ഗോള്‍ ജയത്തോടെ ക്വാര്‍ട്ടറില്‍ കടന്നു. ഡെന്മാര്‍ക്കിന് ജര്‍മനിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. എന്തായാലും കിരീട പ്രതീക്ഷ സജീവമാക്കിയാണ് ജര്‍മനിയുടെ കുതിപ്പ്.

Story first published: Sunday, June 30, 2024, 7:42 [IST]
Other articles published on Jun 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+