Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: റോണോയുടെ ശിഷ്യന്‍ പണികൊടുത്തു, പോര്‍ച്ചുഗലിനെ വീഴ്ത്തി ജോര്‍ജിയ, പ്രീ ക്വാര്‍ട്ടറില്‍

ഗെല്‍സന്‍കേര്‍ച്ചന്‍: യൂറോ കപ്പില്‍ ചരിത്ര അട്ടിമറി. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോര്‍ജിയ പറങ്കിപ്പടയെ മുക്കിയത്. കളിയുടെ ആദ്യാവസാനം പോര്‍ച്ചുഗലിന്റെ വമ്പന്‍ നിരയുടെ ആത്മവിശ്വാസം തകര്‍ത്ത് കളിക്കാന്‍ ജോര്‍ജിയക്ക് സാധിച്ചു. കന്നി യൂറോ കപ്പില്‍ത്തന്നെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കാന്‍ ജോര്‍ജിയക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

3-5-2 ഫോര്‍മേഷനിലിറങ്ങിയ പോര്‍ച്ചുഗലിനെ 5-3-2 ഫോര്‍മേഷനിലാണ് ജോര്‍ജിയ നേരിട്ടത്. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ത്തന്നെ പോര്‍ച്ചുഗല്‍ ഞെട്ടി. ക്വാരത്‌സ്‌ഖൈലിയയുടെ ഗോളിലാണ് ജോര്‍ജിയ മുന്നിലെത്തിയത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം അന്റോണിയോ സില്‍വയുടെ പിഴവ് മുതലാക്കിയാണ് ജോര്‍ജിയ ലീഡെടുത്തത്. സില്‍വ പിന്നിലോട്ട് നല്‍കിയ പാസ് പിടിച്ചെടുത്ത മികോട്ടഡ്‌സെ പന്തുമായി മുന്നേറി. ക്വാരത്‌സ്‌ഖൈലിയക്ക് പാസ് നല്‍കിയ മികോട്ടഡ്‌സെക്ക് പിഴച്ചില്ല. ഗംഭീരമായി താരം പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.

മുന്നോട്ട് കയറി പ്രതിരോധിക്കാന്‍ ശ്രമിച്ച പോര്‍ച്ചുഗല്‍ ഗോളി ഡിയേഗോ കോസ്റ്റയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു ജോര്‍ജിയയുടെ ഗോള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജോര്‍ജിയയില്‍ ആരംഭിച്ച ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് ഇന്ന് റൊണാള്‍ഡോയെ സാക്ഷിയാക്കി പോര്‍ച്ചുഗലിനെതിരേ ജോര്‍ജിയയെ മുന്നിലെത്തിച്ചത് എന്നതാണ് എടുത്തു പറയേണ്ടത്.

മത്സരത്തിനിടെ റൊണാള്‍ഡോ ക്വാരത്‌സ്‌ഖൈലിയയെ അഭിനന്ദിച്ചത് ഈ കാരണത്താലാണ്. തുടക്കത്തിലേ ലഭിച്ച ലീഡ് ജോര്‍ജിയക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. പിന്നീടുള്ള അവരുടെ പോരാട്ടത്തില്‍ ഈ ആത്മവിശ്വാസം പ്രകടമായിരുന്നു. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ ജോര്‍ജിയക്ക് സാധിച്ചു. കരുത്തുറ്റ പോര്‍ച്ചുഗല്‍ മുന്നേറ്റത്തെ തടുത്തിടാന്‍ ജോര്‍ജിയന്‍ പ്രതിരോധ നിരക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

portugl vs georgia

photocredit: https://x.com/EURO2024/status/1806063685468618776/photo/1

രണ്ടാം പകുതിയിലും ഭാഗ്യം ജോര്‍ജിയയെ തുണച്ചു. 57ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെ ജോര്‍ജിയ ലീഡുയര്‍ത്തി. ഈ ഗോളിനും കാരണക്കാരന്‍ അന്റോണിയോ സില്‍വയാണ്. ബോക്‌സിനുള്ളില്‍ വെച്ച് ലോക്കോഷ്‌വിലിയയില്‍ നിന്ന് പന്ത് കൈവശപ്പെടുത്താനെത്തിയ സില്‍വക്ക് പിഴച്ചു. ഫൗള്‍ ചെയ്തതായി വാര്‍ പരിശോധനയിലൂടെ കണ്ടെത്തിയതോടെ പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത മിക്കോട്ടഡ്‌സെ ലക്ഷ്യം കണ്ടതോടെ പോര്‍ച്ചുഗലിന്റെ വിജയ പ്രതീക്ഷകള്‍ മങ്ങി.

ജോര്‍ജിയന്‍ ഗോളി മാമര്‍ദഷ്‌വിലിയുടെ മിന്നല്‍ സേവുകള്‍ പോര്‍ച്ചുഗലിന്റെ ഗോള്‍ശ്രമങ്ങളെല്ലാം വിഫലമാക്കി. റൊണാള്‍ഡോയ്ക്ക് മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു. ബോക്‌സില്‍ ജോര്‍ജിയന്‍ താരം റൊണാള്‍ഡോയുടെ ജേഴ്‌സി പിടിച്ച് വലിച്ചു. ഇതില്‍ പരാതി പറഞ്ഞതിനാണ് റൊണാള്‍ഡോയ്ക്ക് റഫറി കാര്‍ഡ് നല്‍കിയത്. 65ാം മിനുട്ടില്‍ റൊണാള്‍ഡോക്ക് പകരം റാമോസിനെ പോര്‍ച്ചുഗല്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല.

ഇതോടെ നാണംകെട്ട് അട്ടിമറി പോര്‍ച്ചുഗലിന് നേരിടേണ്ടി വന്നു. ചരിത്രമെഴുതി ജോര്‍ജിയ പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 2-1നാണ് തുര്‍ക്കിയുടെ ജയം. 20ാം മിനുട്ടില്‍ ചെക്ക് താരം അന്റോണിന്‍ ബറാക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 51ാം മിനുട്ടില്‍ ഹക്കന്‍ കല്‍ഹനോഗ്ലുവിലൂടെ തുര്‍ക്കി മുന്നിലെത്തി.

66ാം മിനുട്ടില്‍ തോമസ് സൗസീക്കിലൂടെ ചെക്ക് ഗോള്‍ മടക്കിയെങ്കിലും ഇഞ്ചുറി ടൈമില്‍ സിനാക് തോസുനിന്റെ ഗോളില്‍ തുര്‍ക്കി ജയം നേടുകയായിരുന്നു. ഗ്രൂപ്പ് എഫില്‍ 3 മത്സരത്തില്‍ നിന്ന് 6 പോയിന്റുമായി പോര്‍ച്ചുഗല്‍ തലപ്പത്തുള്ളപ്പോള്‍ തുല്യ പോയിന്റുള്ള തുര്‍ക്കി രണ്ടാം സ്ഥാനത്താണ്. ഗോള്‍ ശരാശരിയിലാണ് താരം പിന്നിട്ട് നില്‍ക്കുന്നത്. നാല് പോയിന്റോടെ ജോര്‍ജിയ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഒരു പോയിന്റോടെ ചെക്ക് റിപ്പബ്ലിക്ക് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരിക്കുകയാണ്.

Story first published: Thursday, June 27, 2024, 6:51 [IST]
Other articles published on Jun 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+