For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യ വിയര്‍ക്കും, വെടിക്കെട്ട് ടീമുമായി ഇംഗ്ലണ്ട്- ടി20 സംഘത്തെ പ്രഖ്യാപിച്ചു

അഞ്ചു ടി20കളിലാണ് ഇരുടീമും ഏറ്റുമുട്ടുന്നത്

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇപ്പോള്‍ നടക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷമാണ് ഇന്ത്യയും ഇംഗ്ലണ്ടും അഞ്ചു ടി20കളുടെ പരമ്പരയില്‍ കൊമ്പുകോര്‍ക്കുന്നത്. ആവേശകരമായ പരമ്പരയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയില്ല.

England Name T20I Squad For Five-Match Series Against India | Oneindia Malayalam
1

ഇയോന്‍ മോര്‍ഗനു കീഴില്‍ ശക്തമായ ടി20 ടീമിനെയാണ് ഇംഗ്ലണ്ട് തിരഞ്ഞെടുത്തിരിക്കുന്നത്. മാച്ച് വിന്നര്‍മാരായ ഒരുപിടി കളിക്കാര്‍ ഇംഗ്ലീഷ് സംഘത്തിലുണ്ട്. നിലവില്‍ ടെസ്റ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന ടീമിലെ ഭൂരിഭാഗം പേരും ടി20 ടീമില്‍ ഇല്ല. തികച്ചും വ്യത്യസ്തമായ ടീമിനെയാണ് ടി20യില്‍ അവര്‍ അണിനിരത്തുന്നത്.

ടി20 പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും വേദിയാവുക അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയമാണ്. എല്ലാ കളികളും രാത്രി ഏഴു മണിക്കാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 12നാണ് ആദ്യ ടി20 മല്‍സരം. ശേഷിച്ച കളികള്‍ ഓരോ ദിവസത്തെ ഗ്യാപ്പിലായിരിക്കും. 20നാണ് അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സരം.

ഇംഗ്ലണ്ട് ടി20 ടീം

ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ജാസണ്‍ റോയ്, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് ജോര്‍ഡന്‍, ലിയാം ലിവിങ്‌സ്‌റ്റോണ്‍, ഡേവിഡ് മലാന്‍, ആദില്‍ റഷീദ്, റീസ് ടോപ്ലെ, മാര്‍ക്ക് വുഡ്, ടോം കറെന്‍, സാം കറെന്‍.

റിസര്‍വ് താരങ്ങള്‍- ജെയ്ക്ക് ബെല്‍, മാറ്റ് പാര്‍ക്കിന്‍സണ്‍.

Story first published: Thursday, February 11, 2021, 17:32 [IST]
Other articles published on Feb 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+