ടി20 ബ്ലാസ്റ്റ്: മിന്നലായ് മോര്‍ഗന്‍... 29 പന്തില്‍ 83*, ടീമിന് റെക്കോര്‍ഡ് ജയം, വീഡിയോ
ടോന്റണ്‍: സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ടിനു കന്നി ഏകദിന ലോകകിരീടം നേടിക്കൊടുത്ത നായകന്‍ ഇയോന്‍ മോര്‍ഗന്‍ മികച്ച ഫോം തുടരുകയാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ടി20 ബ്ലാസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മിഡില്‍സെക്‌സ് ടീമിനു വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കഴിഞ്ഞ മല്‍സരത്തില്‍ താരം കാഴ്ചവച്ചത്. സോമര്‍സെറ്റിനെതിരായ കളിയിലായിരുന്നു മോര്‍ഗന്റെ തീപ്പൊരി ബാറ്റിങ്.
മോര്‍ഗന്റെ ഉജ്ജ്വല ഇന്നിങ്‌സിന്റെ കരുത്തില്‍ കളിയില്‍ മിഡില്‍സെക്‌സ് അനായാസം ജയിച്ചുകയറുകയും ചെയ്തു. റെക്കോര്‍ഡ് റണ്‍ ചേസ് നടത്തിയാണ് മിഡില്‍സെക്‌സ് കളി സ്വന്തമാക്കിയത്.

മോര്‍ഗന്റെ വണ്‍മാന്‍ ഷോ
മോര്‍ഗന്റെ വണ്‍മാന്‍ ഷോയാണ് മിഡില്‍സെക്‌സിനു മിന്നുന്ന വിജയം സമ്മാനിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ താരം വെറും 29 പന്തില്‍ അഞ്ചു ബൗണ്ടറികളും എട്ടു കൂറ്റന്‍ സിക്‌സറുമടക്കം പുറത്താവാതെ 83 റണ്‍സാണ് അടിച്ചെടുത്തത്.
മോര്‍ഗന്റെ പ്രകടനമാണ് കളിയില്‍ മിഡില്‍സെക്‌സ് വിജയത്തില്‍ നിര്‍ണായകമായത്. ക്യാപ്റ്റന്‍ ഡേവിഡ് മലാന്‍ 41 (14 പന്ത്, 6 ബൗണ്ടറി, 2 സിക്‌സര്‍), എബി ഡിവില്ലിയേഴ്‌സ് 32 (16 പന്ത്, 3 ബൗണ്ടറി, 2 സിക്‌സര്‍), പോള്‍ സ്‌റ്റെര്‍ലിങ് 25 (10 പന്ത്, 4 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരും മികച്ച പിന്തുണ നല്‍കി.

റെക്കോര്‍ഡ് ജയം
ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 226 റണ്‍സാണ് അടിച്ചെടുത്തത്. നായകന്‍ ടോം ആബെലിന്റെ (101) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സോമര്‍സെറ്റിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. 47 പന്തിലാണ് 13 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം 101 റണ്‍സെടുത്തത്.
മറുപടിയില്‍ മോര്‍ഗന്റെ മികവില്‍ 17 ഓവറില്‍ നാലു വിക്കറ്റിന് 227 റണ്‍സിന് മിഡില്‍സെക്‌സ് ജയത്തിലേക്കു കുതിച്ചെത്തി. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് റണ്‍ചേസ് കൂടിയാണിത്. 2014ല്‍ എസെക്‌സിനെതിരേ സസെക്‌സ് 226 റണ്‍സ് ചേസ് ചെയ്‌തെടുത്തതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

മികച്ച തുടക്കം
റെക്കോര്‍ഡ് റണ്‍ചേസില്‍ മികച്ച തുടക്കം ലഭിച്ചതാണ് മിഡില്‍സെക്‌സ് ടീമിനു തുണയായതെന്നു മല്‍സരശേഷം മോര്‍ഗന്‍ പ്രതികരിച്ചു. മികച്ച ബാറ്റിങ് പ്രകടനമാണ് സോമര്‍സെറ്റ് കാഴ്ചവച്ചത്. പിന്തുടര്‍ന്നു ജയിക്കാന്‍ എളുപ്പമുള്ള സ്‌കോറല്ലെന്ന് അറിയാമായിരുന്നു. പോസിറ്റീവായി കളിച്ചാല്‍ മാത്രമേ തങ്ങള്‍ക്കു സാധ്യതയുണ്ടായിരുന്നുള്ളൂ. ടീമംഗങ്ങള്‍ തുടക്കം മുതല്‍ തന്നെ ഇതേ മനോഭാവത്തോടെയാണ് കളിച്ചതെന്നും മോര്‍ഗന്‍ ചൂണ്ടിക്കാട്ടി.
വീഡിയോ കാണം
ടി20 ബ്ലാസ്റ്റില്‍ സോമര്‍സെറ്റും മിഡില്‍സെക്‌സും തമ്മിലുള്ള മല്‍സലത്തിന്റെ ഹൈലൈറ്റ്‌സ് വീഡിയോ കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications