Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാണക്കേടായി വീണ്ടും വംശീയാധിക്ഷേപം- സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം നേരിട്ടതായി ആര്‍ച്ചര്‍

ലണ്ടന്‍: ലോകം മുഴുവന്‍ വംശീയാധിക്ഷേപങ്ങള്‍ക്കെതിരായ പോരാട്ടം കരുത്താര്‍ജിച്ചു കൊണ്ടിരിക്കെ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കി പുതിയ വെളിപ്പെടുത്തല്‍. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് താന്‍ സമൂഹ മാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപങ്ങള്‍ നേരിട്ടതായി തുറന്നു പറഞ്ഞിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ശേഷമാണ് ആര്‍ച്ചര്‍ക്കു നേരെ ആക്രമണമുണ്ടായത്. രോഗത്രിരോധ ചട്ടങ്ങള്‍ ലംഘിച്ച കൊണ്ട് ഇംഗ്ലീഷ് ടീം വിട്ട് പുറത്തു പോയതിനെ തുടര്‍ന്നായിരുന്നു താരത്തെ രണ്ടാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയത്. അഞ്ചു ദിവസം ഐസൊലേഷനില്‍ പോവാനും കൊവിഡ് ടെസ്റ്റുകള്‍ക്കു വിധേയനാവാവും പേസറോട് ആവശ്യപ്പെട്ടിരുന്നു.

1

ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായത് മാനസികമായി തന്നെ തളര്‍ത്തിയതായും ഇതിനിടെയാണ് ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചതെന്നും ആര്‍ച്ചര്‍ പറയുന്നു. വെള്ളിയാഴ്ച വിന്‍ഡീസിനെതിരേ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്കു താരത്തെ തിരിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ മല്‍സരത്തില്‍ കളിക്കുന്നതിന് പ്രചോദനം ലഭിക്കാതെ താന്‍ വലയുകയാണെന്നു ആര്‍ച്ചര്‍ വെളിപ്പെടുത്തി.

തനിക്കെതിരേയുണ്ടായ വംശീയാധിക്ഷേപങ്ങളെക്കുറിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനെ പേസര്‍ അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടിയെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കുറച്ചു ദിവസങ്ങളായി ഇന്‍സ്റ്റഗ്രാമിലൂടെ പലരും തന്നെ വംശീയപരമായി അധിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞത് കഴിഞ്ഞുവെന്നാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഡെയ്‌ലി മെയ്‌ലിലെ കോളത്തില്‍ ആര്‍ച്ചര്‍ എഴുതി.

നെറ്റ്‌സില്‍ ബൗള്‍ ചെയ്യാന്‍ തിരിച്ചെത്തുമ്പോള്‍ പ്രചോദനത്തിനു വേണ്ടി ശരിക്കും കഷ്ടപ്പെടുകയാണ്. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഐസൊലേഷനില്‍ പോയി ഇപ്പോള്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ഓരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും ക്യാമറ ക്ലിക്ക് ചെയ്യുന്ന ശബ്ദമാണ് കേള്‍ക്കുന്നത്. ഈ സംഭവവികാസങ്ങളെല്ലാം മാനസികമായി തന്നെ അലട്ടുന്നു. എന്റെ ഭാഗത്തു നിന്നുണ്ടായത് തെറ്റ് തന്നെയാണെന്നു അംഗീകരിക്കുന്നു. അതിന്റെ ഫലവും അനുഭവിച്ചു കഴിഞ്ഞു. ഞാനൊരു കുറ്റകൃത്യമൊന്നും നടത്തിയിട്ടില്ല. പഴയ അതേ മാനസികാവസ്ഥയിലേക്കു മടങ്ങിപ്പോവാനാണ് ആഗ്രഹിക്കുന്നത്.

2

ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ചു ഡോക്ടറോടും ടീമംഗം ബെന്‍ സ്‌റ്റോക്‌സിനോടും സംസാരിച്ചിരുന്നു. അന്താരാഷ്ട്ര കായികരംഗത്ത് ഇങ്ങനെ ശ്രദ്ധിക്കപ്പെടുമ്പോള്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ബെന്‍ ഉപദേശിച്ചു. എല്ലാ തരത്തിലുള്ള പിന്തുണയും എനിക്കു നല്‍കി. ഇനി 100 ശതമാനം മാനസികമായി ശരിയായ രീതിയില്‍ മടങ്ങിയെത്തുകയാണ് ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ ഈയാഴ്ച ക്രിക്കറ്റ് പഴയതു പോലെ ആസ്വദിക്കാനാവുയെന്നും ആര്‍ച്ചര്‍ കോളത്തില്‍ വിശദമാക്കി.

അതേസമയം, ചട്ടലംഘനം നടത്തി ടീമില്‍ നിന്നും 'മുങ്ങിയതിന്' ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ആര്‍ച്ചറില്‍ നിന്നും പിഴ ഈടാക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്വയം ഐസൊലേഷനില്‍ പോവാന്‍ താരത്തോട് ആവശ്യപ്പെട്ടത്. ആര്‍ച്ചറിന്റെ അഭാവം രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു അത്ര വലിയ തിരിച്ചടിയായിരുന്നില്ല. മല്‍സരത്തില്‍ 113 റണ്‍സിന്റെ വിജയവുമായി മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1നു ഒപ്പമെത്തിയിരുന്നു.

Story first published: Wednesday, July 22, 2020, 15:27 [IST]
Other articles published on Jul 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+