For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനെക്കൊണ്ട് രക്ഷയില്ല, പുരുഷ ടീമിനു പിന്നാലെ വനിതാ ടീമും... പുതിയ ലോക റെക്കോര്‍ഡ്!!

ട്വന്റി20യിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ ഇംഗ്ലണ്ടിന്റെ പേരില്‍

ടോന്റെണ്‍: ലോക ക്രിക്കറ്റില്‍ ഇത് ഇംഗ്ലണ്ടിന്റെ ബെസ്റ്റ് ടീം. ലോക റെക്കോര്‍ഡുകള്‍ തീര്‍ത്ത് ഇംഗ്ലണ്ടുകാര്‍ പടയോട്ടം തുടരുന്നു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ ഏകദിന മല്‍സരത്തില്‍ ഇംഗ്ലണ്ട് പുരുഷ ടീം ലോക റെക്കോര്‍ഡ് പ്രകടനം കാഴ്ചവച്ചിരുന്നു. ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലാണ് ഇംഗ്ലണ്ട് മല്‍സരത്തില്‍ സ്വന്തം പേരില്‍ കുറിച്ചത്.

പുരുഷ ടീമില്‍ നിന്നും പ്രചോദനമുളള്‍ക്കൊണ്ട് ഇംഗ്ലണ്ടിന്റെ വനിതാ ടീമും റെക്കോര്‍ഡ് പ്രകടനം നടത്തി. വനിതകളുടെ ട്വന്റി20യിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലെന്ന റെക്കോര്‍ഡിനാണ് ഇംഗ്ലണ്ട് അവകാശികളായത്.

കൂറ്റന്‍ സ്‌കോര്‍

കൂറ്റന്‍ സ്‌കോര്‍

ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു ഇംഗ്ലണ്ടിന്റെ ഇടിവെട്ട് ബാറ്റിങ്. ദക്ഷിണാഫ്രിക്കയെയാണ് ഇംഗ്ലീഷ് പെണ്‍പട തല്ലിച്ചതച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 250 റണ്‍സ് വാരിക്കൂട്ടി. വനിതകളുടെ ട്വന്റിയില്‍ 250 റണ്‍സ് തികയ്ക്കുന്ന ആദ്യ ടീമായി ഇതോടെ ഇംഗ്ലണ്ട് മാറി.
മറുപടിയില്‍ ആറു വിക്കറ്റിന് 129 റണ്‍സ് നേടാനേ ദക്ഷിണാഫ്രിക്കയ്ക്കായുള്ളൂ. 121 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇംഗ്ലണ്ട് ആഘോഷിച്ചത്.

റെക്കോര്‍ഡിന് ആയുസ്സ് കുറവ്

റെക്കോര്‍ഡിന് ആയുസ്സ് കുറവ്

ഇതേ പരമ്പരയില്‍ തന്നെ ന്യൂസിലന്‍ഡ് സ്ഥാപിച്ച ലോക റെക്കോര്‍ഡാണ് ഇംഗ്ലണ്ടിനു മുന്നില്‍ വഴിമാറിയത്. ആദ്യ മല്‍സരത്തിലാണ് ന്യൂസിലന്‍ഡ് ഒരു വിക്കറ്റിന് 216 റണ്‍സെടുത്ത് റെക്കോര്‍ഡിട്ടത്.
എന്നാല്‍ ഇതേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്നെ തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇംഗ്ലണ്ട് റെക്കോര്‍ഡ് തിരുത്തിയെഴുതുകയായിരുന്നു. ഇംഗ്ലണ്ട് പുരുഷ ടീമിന്റെയും റെക്കോര്‍ഡ് വനിതാ ടീം മറികടന്നു. പുരുഷ ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ 230 റണ്‍സാണ്.

ബ്യുമോണ്ടിന്റെ സെഞ്ച്വറി

ബ്യുമോണ്ടിന്റെ സെഞ്ച്വറി

ഓപ്പണര്‍ ടാമി ബ്യുമോണ്ടിന്റെ ഉജ്ജ്വല സെഞ്ച്വറിയാണ് ലോക റെക്കോര്‍ഡ് പ്രകടനം കാഴ്ചവയ്ക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. വെറും 52 പന്തില്‍ നിന്നും താരം 116 റണ്‍സ് വാരിക്കൂട്ടി. 18 ബൗണ്ടറികളും നാലു സിക്‌സറും ബ്യുമെണ്ടിന്റെ ബാറ്റിങിന് കരിത്തേകി.
ഓപ്പണിങ് പങ്കാളിയായ ഡാനിയല്ലെ വ്യാറ്റ് മികച്ച പിന്തുണയാണ് ബ്യുമോണ്ടിന് നല്‍കിയത്. 36 പന്തുകളില്‍ നിന്നും ഒമ്പത് ബൗണ്ടറികളോടെ വ്യാറ്റ് 56 റണ്‍സെടുത്ത് പുറത്തായി. 47 പന്തില്‍ നിന്നായിരുന്നു ബ്യുമോണ്ട് സെഞ്ച്വറി തികച്ചത്. വനിതാ ട്വന്റി20യിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്.

തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

ന്യൂസിലന്‍ഡിനു പിന്നാലെ ഇംഗ്ലണ്ടിനും റണ്‍സ് വാരിക്കോരി നല്‍കിയ ദക്ഷിണാഫ്രിക്ക പൊരുതാന്‍ പോലുമാവാതെയാണ് വന്‍ പരാജയക്കിലേക്കു കൂപ്പുകുത്തിയത്.
മൂന്നു പേര്‍ മാത്രമേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ.. 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നിയെകെര്‍ക്കാണ് ടോപ്‌സ്‌കോറര്‍. മറ്റുള്ളവരൊന്നും 30 റണ്‍സ് കടന്നില്ല.

ബ്യുമോണ്ട് തന്നെ കളിയിലെ താരം

ബ്യുമോണ്ട് തന്നെ കളിയിലെ താരം

തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ മല്‍സരം ദക്ഷിണാഫ്രിക്കയില്‍ നിന്നും തട്ടിയെടുത്ത ഇംഗ്ലണ്ട് താരം ബ്യുമോണ്ടാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
പരമ്പരയില്‍ ഓരോ മല്‍സരം വീതം കളിച്ച ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ജയത്തോടെ രണ്ടു പോയിന്റുമായി ഒപ്പം നില്‍ക്കുകയാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്ക അവസാന സ്ഥാനത്താണ്.

Story first published: Thursday, June 21, 2018, 12:53 [IST]
Other articles published on Jun 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+