Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യക്ക് വിജയശാംസകള്‍... എതിരാളികള്‍ അവരെങ്കില്‍ ഇല്ല!! പറഞ്ഞത് ഗോളടിവീരന്‍ കെയ്ന്‍

ലണ്ടന്‍: ലോകകപ്പിന്റെ സെമി ഫൈനലലില്‍ ഇന്ത്യന്‍ ടീമിന്റെ എതിരാളികള്‍ ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ആതിഥേയരായ ഇംഗ്ലണ്ടോ, കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ന്യൂസിലാന്‍ഡോ ആയിരിക്കും സെമിയിലെ എതിരാളികളെന്ന് വ്യാഴാഴ്ച ഉറപ്പായിരുന്നു. ഈ രണ്ടു പേരില്‍ ആരെയാവും നേരിടേണ്ടി വരികയെന്നു ഇന്നു രാത്രിയോടെ മാത്രമേ വ്യക്തമാവുകയുള്ളൂ.

അവസാന റൗണ്ട് മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെയും നേരിടും. ഈ മല്‍സരഫലങ്ങളാണ് സെമി ഫൈനല്‍ ലൈനപ്പ് തീരുമാനിക്കുക. ഇതിനിടെ ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്ന്‍.

കോലിക്കും സംഘത്തിനും ആശംസകള്‍

കോലിക്കും സംഘത്തിനും ആശംസകള്‍

ട്വിറ്ററിലൂടെയാണ് വിരാട് കോലിക്കും സംഘത്തിനും കെയ്ന്‍ തന്റെ ആശംസകള്‍ അറിയിച്ചത്. അടുത്തിടെ ലോര്‍ഡ്‌സില്‍ വച്ചു കോലിയുമായി കുറച്ചു സമയം ചെലവിടാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിനും ടീമിനും ഇംഗ്ലണ്ടുമായുള്ളള മല്‍സരമൊഴികെ ലോകകപ്പിലെ ശേഷിച്ച മല്‍സരങ്ങളില്‍ വിജയാശംസകള്‍ നേരുന്നുവെന്നും കെയ്ന്‍ ട്വീറ്റ് ചെയ്തു.
ലോകകപ്പിനു മുമ്പ് മേയിലാണ് ടോട്ടനം ഹോട്‌സ്പര്‍ ടീമിന്റെ താരം കൂടിയായ കെയ്‌നിനെ കോലി കണ്ടുമുട്ടിയത്. ടോട്ടനത്തിനൊപ്പം യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിന് കെയ്ന്‍ തയ്യാറെടുക്കവെയായിരുന്നു ഇത്.

വീഡിയോ പോസ്റ്റ് ചെയ്തു

ലോര്‍ഡ്‌സില്‍ വച്ചുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കോലിക്കൊപ്പമുള്ള വീഡിയോയും ചിത്രവുമെല്ലാം കെയ്ന്‍ പോസ്റ്റ് ചെയ്തിരുന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍ പ്രേമികള്‍ വലിയ ആവേശത്തോടെയാണ് ഇവയെ ഏറ്റെടുത്തത്.
കെയ്‌നിന്റെ ട്വീറ്റിന് കോലി മറുപടിയും നല്‍കിയിരുന്നു. നിങ്ങളെ കണ്ടുമുട്ടിയത് വളരെ രസകരമായ അനുഭവമായിരുന്നു ഹാരി. നിങ്ങളുടെ വിജയാശംസകള്‍ക്കു നന്ദിയെന്നും കോലി ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഇന്ത്യ- ഇംഗ്ലണ്ട് സെമിക്ക് സാധ്യത

ഇന്ത്യ- ഇംഗ്ലണ്ട് സെമിക്ക് സാധ്യത

ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഫൈനല്‍ കളിക്കാനാണ് കൂടുതല്‍ സാധ്യത. ഇന്ത്യ ശ്രീലങ്കയെയും ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചാല്‍ സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാവും ഏറ്റുമുട്ടുക.
എന്നാല്‍ ലങ്കയ്‌ക്കെതിരേ ഇന്ത്യ ജയിക്കുകയും ദക്ഷിണാഫ്രിക്കയോട് ഓസ്‌ട്രേലിയ പരാജയപ്പെടുകയും ചെയ്താല്‍ സെമി ലൈനപ്പ് മാറും. അങ്ങനെ വന്നാല്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാവും സെമി. ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.

Story first published: Saturday, July 6, 2019, 13:38 [IST]
Other articles published on Jul 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+