IND vs ENG: ടി20 പരമ്പര ഇംഗ്ലണ്ട് നേടും! ഇന്ത്യയുടെ പ്രധാന വീക്ക്നെസ് ചൂണ്ടിക്കാട്ടി പനേസര്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. നേരത്തേ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ കൈക്കലാക്കിയെങ്കിലും ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കുമെന്നാണ് പനേസുടെ പ്രവചനം. ഇതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് അഞ്ചു ടി20 മല്‍സരങ്ങളും നടക്കുന്നത്.
ഇതുവരെ 14 ടി20കളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇവയില്‍ ഏഴു വീതം കളികളില്‍ ഇരുടീമുകളും വിജയം പങ്കിടുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ ടി20യില്‍ നായകന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ തുറുപ്പുചീട്ടെങ്കില്‍ ഇംഗ്ലണ്ടിന്റേത് നായകന്‍ ഇയോന്‍ മോര്‍ഗനാണ്. 12 ടി20കളില്‍ നിന്നും 346 റണ്‍സ് കോലി നേടിയിട്ടുണ്ട്. മോര്‍ഗനാവട്ടെ 11 കളികളില്‍ നിന്നും 314 റണ്‍സും അടിച്ചെടുത്തു.

ഇംഗ്ലണ്ട് ഫേവറിറ്റുകള്‍
ഇംഗ്ലണ്ട് നിലവില്‍ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ടീമാണ്. ടീമിലെ ഭൂരിഭാഗം കളിക്കാരും ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കുന്നവരാണ്, അതുകൊണ്ടു തന്നെ സാഹചര്യങ്ങളെക്കുറിച്ചു അവര്‍ക്കു നന്നായറിയാം.
ടി20 പരമ്പരയിലെ ഫേവറിറ്റുകള്‍ ഇംഗ്ലണ്ടാണ്. യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കെതിരേ ഇംഗ്ലീഷ് മധ്യനിര എങ്ങനെ കളിക്കുമെന്ന കാര്യത്തില്‍ മാത്രമേ എനിക്കു ചെറിയ ആശങ്കയുള്ളൂ. സ്പിന്നര്‍മാര്‍ വാഴുന്ന പരമ്പരയായിരിക്കും ഇത്. ഇതു വ്യത്യസ്തമായ ഫോര്‍മാറ്റാണ്. ഇംഗ്ലണ്ട് കരുത്തോടെ തിരിച്ചടിക്കുമെന്നും പനേസര്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ടോപ്പ് സിക്‌സ്
ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരും ഇന്ത്യന്‍ സ്പിന്നര്‍മാരും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കൂടിയായിരിക്കും ഈ പരമ്പര. ഇംഗ്ലണ്ടിന്റെ ടോപ്പ് സിക്‌സിലുള്ളവര്‍ കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കാന്‍ ശേഷിയുള്ളവരാണ്. ഡേവിഡ് മലാന്‍, ഇയോന്‍ മോര്‍ഗന്‍, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഇംഗ്ലീഷ് നിരയിലുണ്ട്.
എന്നാല്‍ ഇംഗ്ലണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ടോപ് സിക്‌സ് അത്ര മികച്ചതല്ല. ഇതു തന്നെയാണ് അവരുടെ വീക്ക്‌നെസെന്നും പനേസര്‍ വ്യക്തമാക്കി.

ചഹലിന്റെ പ്രകടനം നിര്‍ണായകം
ഇന്ത്യയെ സംബന്ധിച്ച് ചഹലിന്റെ പ്രകടനം ഏറെ നിര്‍ണായകമായിരിക്കും. തന്ത്രശാലിയായ ബൗളറായ അദ്ദേഹത്തിന്റെ പക്കല്‍ ഒരുപാട് വേരിയേഷനുകളുമുണ്ട്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുക ചഹലിനായിരിക്കും. താരത്തിന്റെ നാലു ഓവറുകള്‍ വളരെ നിര്‍ണായകമാവും. ഈ ഓവറുകളായിരിക്കും ഇന്ത്യ ജയിക്കുമോയെന്നു തീരുമാനിക്കുക. ചഹല്‍ നന്നായി ബൗള്‍ ചെയ്താല്‍ മാത്രമേ ഇന്ത്യക്കു ടി20 പരമ്പരയില്‍ വിജയിക്കാന്‍ കഴിയൂവെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.

നിര്‍ണായക പോരാട്ടങ്ങള്‍
വിരാട് കോലി- ഇയോന്‍ മോര്‍ഗന്‍, ഡേവിഡ് മലാന്‍- ശിഖര്‍ ധവാന്‍, യുസ്വേന്ദ്ര ചഹല്‍- മോയിന്‍ അലി/ ആദില്‍ റഷീദ് എന്നിവയാണ് പരമ്പരയില്‍ താന്‍ ഉറ്റുനോക്കുന്ന മൂന്നു താരപോരാട്ടങ്ങളെന്നു പനേസര്‍ വ്യക്തമാക്കി.
കോലിയും മോര്‍ഗനും തമ്മിലുള്ളത് ക്യാപ്റ്റന്‍മാരുടെ ഏറ്റുമുട്ടല്‍ കൂടിയാണ്. മലാന്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്റ്‌സ്മാനാണ്. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ അദ്ദേഹം എങ്ങനെ ബാറ്റ് ചെയ്യുമെന്നറിയാന്‍ താല്‍പ്പര്യമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications