Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബര്‍ തെറിച്ചു, ഡേവിഡ് മലാന്‍ ഇനി നമ്പര്‍ വണ്‍ ടി20 താരം- ടോപ്പ് 10ല്‍ ഇന്ത്യയുടെ രണ്ടു പേര്‍

ദുബായ്: ഐസിസിയുടെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഏറെക്കാലമായി തുടരുകയായിരുന്ന പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിന്റെ കുത്തക അവസാനിച്ചു. ഇംഗ്ലണ്ടിന്റെ പുതിയ ബാറ്റിങ് കണ്ടെത്തലായി മാറിയ ഡേവിഡ് മലാനാണ് ബാബറിനെ താഴേക്കിറക്കി ഒന്നാം റാങ്കിലെത്തിയത്. കരിയറില്‍ ഇതാദ്യമായാണ് താരം ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ നമ്പര്‍ വണ്‍ സ്ഥാനമലങ്കരിക്കുന്നത്.

1

പാകിസ്താന്‍, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരകളിലെ മികച്ച പ്രകടനമാണ് മലാനെ ഒന്നാംസ്ഥാനത്തെത്തിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് 2-1നു ജയിച്ച കഴിഞ്ഞ പരമ്പരയില്‍ മലാന്‍ 129 റണ്‍സുമായി ടോപ്‌സ്‌കോററായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ടി20 റാങ്കിങില്‍ രണ്ടാമതെത്തിയതായിരുന്നു താരത്തിന്റെ മുമ്പത്തെ പ്രധാനപ്പെട്ട നേട്ടം. പുതിയ റാങ്കിങില്‍ ബാബറിനേക്കാള്‍ എട്ടു റേറ്റിങ് പോയിന്റ് മുകളിലാണ് മലാന്‍. ഇംഗ്ലണ്ട് താരത്തിനു 877ഉം ബാബറിന് 869ഉം പോയിന്റാണുള്ളത്. 835 പോയിന്റോടെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് മൂന്നാംസ്ഥാനത്തു തുടരുകയാണ്.

ഇന്ത്യയുടെ രണ്ടു പേരാണ് റാങ്കിങില്‍ ആദ്യ പത്തിനുള്ളിനുള്ളത്. കെഎല്‍ രാഹുല്‍ നാലാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒമ്പതാം സ്ഥാനത്തുണ്ട്. നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന രാഹുലിന് മലാന്റെ കുതിപ്പില്‍ രണ്ടു റാങ്കുകള്‍ താഴേക്ക് ഇറങ്ങേണ്ടിവന്നു. എന്നാല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കോലി 10ല്‍ നിന്നുമാണ് ഒമ്പതിലേക്കു കയറിയത്.

മലാനെക്കൂടാതെ ഇംഗ്ലണ്ടിന്റെ മറ്റു താരങ്ങളായ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരും റാങ്കിങില്‍ നേട്ടമുണ്ടാക്കി. മൂന്നൂ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബെയര്‍‌സ്റ്റോ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 19ലെത്തി. ബട്‌ലറാവട്ടെ 40ാം റാങ്കില്‍ നിന്നും കുതിച്ചത് 28ലേക്കാണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടു ടി20കളില്‍ നിന്നും 121 റണ്‍സെടുത്തതോടെയാണ് താരം ഇത്രയും മികച്ച മുന്നേറ്റം നടത്തിയത്.

അതേസമയം, ടി20 ബൗളര്‍മാരില്‍ ആദ്യ രണ്ടു സ്ഥാനവും അഫ്ഗാനിസ്താന്‍ കൈടയക്കി വച്ചിരിക്കുകയാണ്. 736 പോയിന്റോടെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ തലപ്പത്തും ആറു പോയിന്റ് പിറകിലായി യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ രണ്ടാംസ്ഥാനത്തുമുണ്ട്. ഇന്ത്യയുടെ ഒരാള്‍ പോലും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടില്ല.

Story first published: Wednesday, September 9, 2020, 16:12 [IST]
Other articles published on Sep 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+