Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതകളുടെ ടി20 ലോകകപ്പ്: പാകിസ്താന്‍ തകര്‍ന്നു, ഉജ്ജ്വല ജയം കൊയ്ത് ഇംഗ്ലണ്ട്

കാന്‍ബെറ: വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പാകിസ്താനെ തകര്‍ത്തുവിട്ടു. 42 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ മല്‍സരത്തിലെ പരാജയത്തിനു ശേഷം ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്. എന്നാല്‍ ആദ്യ കളിയില്‍ ജയത്തോടെ തുടങ്ങിയ പാകിസ്താനേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് ഈ തോല്‍വി.

a

ടോസ് ലഭിച്ച പാക് ക്യാപ്റ്റന്‍ ബിസ്മ മറൂഫ് ഇംഗ്ലണ്ടിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഴു വിക്കറ്റിന് 158 റണ്‍സെന്ന മികച്ച സ്‌കോര്‍
പടുത്തുയര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. എന്നാല്‍ മറുപടിയില്‍ ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തില്‍ പാകിസ്താന്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. രണ്ടു പന്ത് ശേഷിക്കെ പാകിസ്താന്‍ 116 റണ്‍സിനു പുറത്താവുകയായിരുന്നു.

2

വാലറ്റത്ത് ആലിയ റിയാസിന്റെ (41) ഒറ്റയാള്‍ പോരാട്ടമാണ് പാകിസ്താനെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. മറ്റുള്ളവരൊന്നും 20 റണ്‍സ് പോലും തികച്ചില്ല. മൂന്നു വിക്കറ്റ് വീതമെടുത്ത അന്യ ഷ്‌റുബ്‌സോളും സാറ ഗ്ലെന്നുമാണ് പാകിസ്താനെ എറിഞ്ഞിട്ടത്. സോഫി എക്ലെസ്റ്റോണ്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

3

നേരത്തേ ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന്റെ (62) ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 47 പന്തുകള്‍ നേരിട്ട നൈറ്റിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. നൈറ്റ് തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. നതാലി സിവെര്‍ (36), ഫ്രാന്‍ വില്‍സണ്‍ (22) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. പാകിസ്താനു വേണ്ടി അയ്മാന്‍ അന്‍വര്‍ മൂന്നും നിദാ ധര്‍ രണ്ടും വിക്കറ്റെടുത്തു.

Story first published: Friday, February 28, 2020, 16:41 [IST]
Other articles published on Feb 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+