For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റോക്‌സ് ക്രിക്കറ്റ് വിട്ട് ഫുട്‌ബോളിലേക്ക്.. ഞെട്ടിക്കുന്ന ഓഫര്‍, അതും പ്രീമിയര്‍ ലീഗില്‍ നിന്ന്

ന്യൂകാസിലാണ് താരത്തെ ടീമിലേക്കു ക്ഷണിച്ചത്

Ben Stokes Got An Offer From A Premier Club To Come and Play Football | Oneindia Malayalam

ലീഡ്‌സ്: ഓസ്‌ട്രേലിയക്കെിരായ ആഷസിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സായിരുന്നു. തോറ്റെന്നു കരുതിയ മല്‍സരത്തില്‍ ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജമയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. സ്‌റ്റോക്‌സിന്റെ (135*) അപരാജിത ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനു ഉജ്ജ്വല ജയം സമ്മാനിച്ചത്. 219 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികളും എട്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

stokes

ക്രിക്കറ്റ് ലോകത്തെ തന്നെ പുതിയ ഹീറായായി മാറിയ സ്റ്റോക്‌സിന് അഭിനന്ദനപ്രവാഹമാണ്. ഫുട്‌ബോളില്‍ നിന്നും താരത്തിന് പുതിയ ഓഫര്‍ വന്നു കഴിഞ്ഞുവെന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ന്യൂകാസില്‍ യുനൈറ്റഡ് തങ്ങളുടെ ടീമില്‍ കളിക്കാന്‍ സ്റ്റോക്‌സിനെയും ക്ഷണിച്ചിരിക്കുകയാണ്. ന്യൂകാസില്‍ കോച്ച് സ്റ്റീവ് ബ്രൂസാണ് തങ്ങളുടെ ടീമില്‍ മധ്യനിരയില്‍ കളിക്കുമോയെന്ന് സ്‌റ്റോക്‌സിനോട് തമാശരൂപേണ ചോദിച്ചിരിക്കുന്നത്. ക്രിക്കറ്റിലെ അവസാനത്തെ 10 മിനിറ്റോ, അതോ ന്യൂകാസില്‍- ടോട്ടനം മല്‍സരമോ? ഏതാണ് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്നറിയില്ല. എന്നാല്‍ സ്‌റ്റോക്‌സിനു തീര്‍ച്ചയായും ന്യൂകാസിലിനു വേണ്ടി അടുത്തയാഴ്ച കളിക്കാന്‍ കഴിയുമെന്നുറപ്പുണ്ടെന്നും ബ്രൂസ് വിശദമാക്കി.

സ്‌റ്റോക്‌സിനെക്കുറിച്ചു ന്യൂകാസില്‍ കോച്ച് ബ്രൂസ് പരാമര്‍ശിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നിലവില്‍ ഡര്‍ഹാമില്‍ താമസിക്കുന്ന താരം ന്യൂകാസില്‍ ടീമിന്റെ കടുത്ത ഫാന്‍ കൂടിയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന കളിയില്‍ കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ ന്യൂകാസില്‍ 1-0നു ഞെട്ടിച്ചിരുന്നു. സീസണില്‍ ന്യൂകാസിലിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

Story first published: Monday, August 26, 2019, 13:57 [IST]
Other articles published on Aug 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+