Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ട് ഏകദിനത്തിലെ സിക്‌സര്‍ വീരന്‍മാര്‍! എട്ടില്‍ നാലും അവര്‍- ഇന്ത്യയില്ല

ഏകദിന ക്രിക്കറ്റിലെ സിക്‌സര്‍വീരന്‍മാര്‍ തങ്ങള്‍ തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ടിരിക്കുകയാണ് ലോക ഒന്നാം റാങ്കുകാരും നിലവിലെ ലോക ചാംപ്യന്‍മാരുമായ ഇംഗ്ലണ്ട്. ഇന്ത്യക്കെതിരേ വെള്ളിയാഴ്ച നടന്ന രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ വിജയലക്ഷ്യം ചേസ് ചെയ്തു ജയിച്ച ഇംഗ്ലണ്ട് 20 സിക്‌സറുകള്‍ വാരിക്കൂട്ടിയിരുന്നു. ഇതില്‍ 10ഉം ബെന്‍ സ്റ്റോക്‌സിന്റെ വകയായിരുന്നു.

1

ഏറ്റവുമധികം സിക്‌സറുകള്‍ ഏകദിനത്തില്‍ നേടിയിട്ടുള്ള ടീമുകളുടെ ലിസ്റ്റെടുത്താല്‍ ഇംഗ്ലണ്ടിന്റെ ആധിപത്യമാണ് നമുക്ക് കാണാന്‍ കഴിയുക. ആദ്യത്തെ എട്ടു സ്ഥാനങ്ങള്‍ നോക്കിയാല്‍ ഇതില്‍ നാലും ഇംഗ്ലണ്ടിന് അവകാശപ്പെട്ടതാണ്. ഇന്ത്യയെ നമുക്ക് ഈ ലിസ്റ്റില്‍ കാണാന്‍ കഴിയില്ല. വെസ്റ്റ് ഇന്‍ഡീസ് രണ്ടു തവണയും ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഓരോ തവണയും എലൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നിലവില്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ ടീമുകളില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളും ഇംഗ്ലണ്ടിന് അവകാശപ്പെട്ടതാണ്. 2019ല്‍ അഫ്ഗാനിസ്താനെതിരേ ഇംഗ്ലണ്ട് വാരിക്കൂട്ടിയ 25 സിക്‌സറുകളാണ് ലോക റെക്കോര്‍ഡ്. ഈ കളിയില്‍ ഇംഗ്ലണ്ട് നായകന്‍ ഇയോന്റെ മാത്രം സംഭാവന 16 സിക്‌സറുകളായിരുന്നു. ഇതേ വര്‍ഷം തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരേ 24 സിക്‌സറുകള്‍ നേടാനും ഇംഗ്ലണ്ടിനു കഴിഞ്ഞു.

മൂന്നു മുതല്‍ അഞ്ചു സ്ഥാനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസും (രണ്ടു തവണ) ന്യൂസിലാന്‍ഡുമാണുള്ളത്. 2019ല്‍ ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസ് 23ഉം 2014ല്‍ വിന്‍ഡീസിനെതിരേ ന്യൂസിലാന്‍ഡ് 22ഉം സിക്‌സറുകള്‍ പറത്തിയിരുന്നു. 2019ല്‍ ഇംഗ്ലണ്ടിനെതിരേ ഇത്ര തന്നെ സിക്‌സറുകളുമായി വിന്‍ഡീസാണ് അഞ്ചാംസ്ഥാനത്ത്. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഇംഗ്ലണ്ടാണ്. 2018ല്‍ ഓസ്‌ട്രേലിയക്കെതിരേ 21ഉം കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരേ 20ഉം സിക്‌സറുകള്‍ നേടിയാണ് ഇംഗ്ലണ്ട് ഈ സ്ഥാനങ്ങളിലുള്ളത്. 2015ല്‍ ഇന്ത്യക്കെതിരേ 20 സിക്‌സറുകളടിച്ച ദക്ഷിണാഫ്രിക്കയാണ് ലിസ്റ്റിലെ എട്ടാമന്‍.

2

അതേസമയം, ഇന്ത്യക്കെതിരേ പൂനെയില്‍ നടന്ന രണ്ടാം ഏകദിനത്തിലേക്കു വന്നാല്‍ സ്റ്റോക്‌സായിരുന്നു സിക്‌സറുകള്‍ക്കു ചുക്കാന്‍ പിടിച്ചത്. 10 സിക്‌സറുകളുമായി അദ്ദേഹം തലപ്പത്തെത്തിയപ്പോള്‍ ജോണി ബെയര്‍സ്‌റ്റോ ഏഴു സിക്‌സറുകളടിച്ചു. അരങ്ങേറ്റക്കാരനായ ലിയാം ലിവിങ്‌സ്റ്റണ്‍ രണ്ടും ഓപ്പണര്‍ ജാസണ്‍ റോയ് ഒരു സിക്‌സറും നേടി.

ഇനി ഇന്ത്യന്‍ ബൗളര്‍മാരുടെ കാര്യമെടുത്താല്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു ഏറ്റവുമധികം സിക്‌സറുകള്‍ വഴങ്ങിയത്. എട്ടു സിക്‌സറുകളാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഇതു പുതിയ റെക്കോര്‍ഡ് കൂടിയാണ്. ഏകദിനത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഇത്രയുമധികം സിക്‌സറുകള്‍ വഴങ്ങിയത്. നേരത്തേ 2014ല്‍ ഓസ്‌ട്രേലിയക്കെതിരേ വിനയ് കുമാര്‍ വിട്ടുകൊടുത്ത ഏഴു സിക്‌സറുകളെന്ന റെക്കോര്‍ഡാണ് കുല്‍ദീപ് തിരുത്തിയത്.

Story first published: Saturday, March 27, 2021, 13:43 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+