Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റൂട്ടിന്റെ 'വഴി' മുടക്കാന്‍ ഇന്ത്യക്കായില്ല- ഏഴാം ടെസ്റ്റിലും റെക്കോര്‍ഡ് കാത്തു

ചെന്നൈ: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഫിഫ്റ്റിയിലേക്കുള്ള 'വഴി' തെറ്റിക്കാന്‍ ഇന്ത്യക്കു ഇത്തവണയും സാധിച്ചില്ല. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ റൂട്ട് ഫിഫ്റ്റിയുമായി വീണ്ടും ഇന്ത്യയെ കുഴക്കി. ഇതോടെ ഇന്ത്യയിലെ തന്റെ റെക്കോര്‍ഡ് അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ കളിച്ച ഏഴു ടെസ്റ്റുകളിലും ഫിഫ്റ്റി പ്ലസ്സ് സ്‌കോര്‍ നേടിയിട്ടുണ്ടെന്ന റെക്കോര്‍ഡാണ് റൂട്ട് ചെന്നൈയിലും കാത്തുസൂക്ഷിച്ചത്.

India vs England- Joe Root creates awesome records
1

ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചിലും താന്‍ മിടുക്കനാണെന്ന് ഇംഗ്ലീഷ് നായകന്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു. ചെന്നൈയില്‍ റൂട്ടിന്റെ രണ്ടാമത്തെ ഫിഫ്റ്റിയാണിത്. 2016ലെ കഴിഞ്ഞ പര്യടനത്തിലും അദ്ദേഹം ഇവിടെ ആദ്യ ഇന്നിങ്‌സില്‍ 88 റണ്‍സെടുത്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ പക്ഷെ വെറും ആറു റണ്‍സിന് പുറത്തായി.

നാഗ്പൂരില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യക്കെതിരേ റൂട്ടിന്റെ ഫിഫ്റ്റി വേട്ടയ്ക്കു തുടക്കമായത്. അന്നു ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 20 റണ്‍സുമായി പുറത്താവാതെ നിന്നു. രാജ്‌കോട്ടിലെ അടുത്ത ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയാണ് റൂട്ട് അടിച്ചെടിത്തത്. 124 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. രണ്ടാമിന്നിങ്‌സില്‍ പക്ഷെ നാലു റണ്‍സിന് പുറത്തായി.

വിശാഖട്ടണത്തു നടന്ന അടുത്ത ടെസ്റ്റിലും ആദ്യ ഇന്നിങ്‌സില്‍ തന്നെയായിരുന്നു റൂട്ടിന്റെ ഫിഫ്റ്റി. 53 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടാമിന്നിങ്‌സില്‍ 25 റണ്‍സിന് പുറത്താവുകയും ചെയ്തു. മൊഹാലിയിലെ നാലാം ടെസ്റ്റില്‍ റൂട്ട് പക്ഷെ ആദ്യ ഇന്നിങ്‌സിലായിരുന്നില്ല, രണ്ടാമിന്നിങ്‌സിലായിരുന്നു മിന്നിയത്. ഒന്നാമിന്നിങ്‌സില്‍ വെറും 15 റണ്‍സിന് പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ 78 റണ്‍സ് നേടി. മുംബൈ വേദിയായ അഞ്ചാം ടെസ്റ്റിലും രണ്ടാമിന്നിങ്‌സില്‍ തന്നെയാണ് ഇംഗ്ലണ്ട് നായകന്‍ കസറിയത്. ഒന്നാമിന്നിങ്‌സില്‍ 21 റണ്‍സിന് മടങ്ങിയ റൂട്ട് രണ്ടാമിന്നിങ്‌സില്‍ 77 റണ്‍സെടുത്ത് ഇതിനു പ്രായശ്ചിത്തം ചെയ്തു.

2

അതേസമയം, ഇന്ത്യക്കെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. വമ്പന്‍ സ്‌കോറിലേക്കു കുതിക്കുകയാണ് സന്ദര്‍ശകര്‍. മൂന്നാം സെഷനില്‍ 73 ഓവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 199 റണ്‍സെുത്തിട്ടുണ്ട്. റൂട്ടിനോടൊപ്പം (85), ഡൊമിനിക്ക് സിബ്ലിയാണ് (66) ക്രീസില്‍. സെഞ്ച്വറി കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ ഈ സഖ്യം പടുത്തുയര്‍ത്തിക്കഴിഞ്ഞു. അതേസമയം, നേരത്തേ നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയപ്പോള്‍ റൂട്ട് ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും നേടിയിരുന്നു.

Story first published: Friday, February 5, 2021, 15:55 [IST]
Other articles published on Feb 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+