ഇംഗ്ലീഷ് ആധിപത്യം- ഏകദിനത്തിന് പിന്നാലെ ടി20യിലും നമ്പര്‍ വണ്‍ ടീം
ദുബായ്: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു കൊണ്ട് ഏകദിനത്തിനു പിന്നാലെ ടി20യിലും ഇംഗ്ലണ്ട് ഒന്നാം റാങ്ക് പിടിച്ചെടുത്തു. ഐസിസിയുടെ പുതിയ ടി20 റാങ്കിങിലാണ് ഇംഗ്ലണ്ട് നമ്പര്‍ വണ്ണായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയതോടെയാണ് ഇംഗ്ലണ്ട് റാങ്കിങിലും മുന്നേറ്റം നടത്തിയത്.

ഓസ്‌ട്രേലിയയെ മറികടന്നാണ് നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കള്‍ കൂടിയായ ഇംഗ്ലണ്ട് ഒന്നാം റാങ്കിന് അര്‍ഹരായത്. 25 മല്‍സരങ്ങളില്‍ നിന്നും 275 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇന്ത്യയാണ് റാങ്കിങില്‍ മൂന്നാംസ്ഥാനത്ത്. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റിന് 191 റണ്‍സെന്ന വന്‍ സ്‌കോര്‍ നേടിയിട്ടും ഇംഗ്ലണ്ട് പതറിയില്ല. വെറും 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.
ഡേവിഡ് മലാന്‍ (99*), ജോസ് ബട്‌ലര്‍ (67*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കുകയായിരുന്നു. 47 പന്തില്‍ 11 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് മലാന്‍ 99 റണ്‍സെടുത്തതെങ്കില്‍ ബട്‌ലര്‍ 46 പന്തില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളും കണ്ടെത്തി. അപരാജിതമായ രണ്ടാം വിക്കറ്റില്‍ മലാന്‍-ബട്‌ലര്‍ സഖ്യം വാരിക്കൂട്ടിയത് 167 റണ്‍സാണ്. കളിയിലെയും പരമ്പരയിലെയും താരമായി മലാന്‍ തിരഞ്ഞെടുക്കപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications