Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ലോകകപ്പ്: തായ്‌ലാന്‍ഡ് തരിപ്പണം... വമ്പന്‍ ജയവുമായി ഇംഗ്ലണ്ട് തിരിച്ചുവന്നു

1

കാന്‍ബെറ: വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനു വമ്പന്‍ ജയം. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ തായ്‌ലാന്‍ഡിനെ ഇംഗ്ലണ്ട് തരിപ്പണമാക്കുകയായിരുന്നു. 98 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് ഇംഗ്ലീഷ് പെണ്‍പട നേടിയത്. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ജയം കൂടിയാണിത്. ഗ്രൂപ്പിലെ ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് ഇംഗ്ലണ്ട് ആറു വിക്കറ്റിനു പരാജയപ്പെട്ടിരുന്നു.

2

തായ്‌ലാന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ പൊരുതാന്‍ പോലും തായ്‌ലാന്‍ഡിനായില്ല. ഏഴു വിക്കറ്റിന് 78 റണ്‍സ് മാത്രമെടുത്ത് അവര്‍ കീഴടങ്ങി. 32 റണ്‍സെടുത്ത ഓപ്പണര്‍ നറ്റാകാന്‍ ചന്റാമാണ് ടോപ്‌സ്‌കോറര്‍. ഇംഗ്ലണ്ടിനു വേണ്ടി അന്യ ഷ്‌റുബ്‌സോള്‍ മൂന്നും നതാലി സിവര്‍ രണ്ടും വിക്കറ്റെടുത്തു. തായ്‌ലാന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.

3

നേരത്തേ ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന്റെ (108*) അപരാജിത സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വെറും 66 പന്തില്‍ 13 ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് താരം 108 റണ്‍സ് വാരിക്കൂട്ടിയത്. 52 പന്തില്‍ എട്ടു ബൗണ്ടറികളോടെ പുറത്താവാതെ 59 റണ്‍സെടുത്ത സിവറാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഓപ്പണര്‍മാരായ ആമി എലെന്‍ ജോണ്‍സിനെയും ഡാനിയേല്‍ വ്യാറ്റിനെയും പൂജ്യത്തിനു നഷ്ടമായ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഹെതര്‍ നൈറ്റാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, February 26, 2020, 12:53 [IST]
Other articles published on Feb 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+