Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് പടയെ പറപ്പിച്ച് ഇംഗ്ലീഷുകാര്‍, ഏക ടി20യില്‍ ഇംഗ്ലണ്ട് മിന്നിച്ചു

curran

കാര്‍ഡിഫ്: പാകിസ്താനെതിരായ ഏക ടി20 മല്‍സരത്തില്‍ ഇംഗ്ലണ്ടിനു മിന്നും വിജയം. ഏഴു വിക്കറ്റിനാണ് ഇംഗ്ലീഷുകാര്‍ വെന്നിക്കൊടി പാറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആറു വിക്കറ്റിന് 173 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ബാബര്‍ അസമിന്റെയും (60) ഹാരിസ് സൊഹൈലിന്റെയും (50) എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താനെ ശക്തമായ നിലയിലെത്തിച്ചത്.

മറുപടിയില്‍ നാലു പന്തും ഏഴു വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തുകയായിരുന്നു. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ (57*), ജോ റൂട്ട് (47), ജെയിംസ് വിന്‍സ് (36) എന്നിവര്‍ ഇംഗ്ലീഷ് നിരയില്‍ മിന്നി. വെറും 29 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് മോര്‍ഗന്‍ 57 റണ്‍സ് അടിച്ചെടുത്തത്. 42 പന്തുകള്‍ നേരിട്ട റൂട്ടിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളുണ്ടായിരുന്നു.

നേരത്തേ 42 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് അസം പാക് ടീമിന്റെ ടോപ്‌സ്‌കോററായത്. ഹാരിസ് സൊഹൈല്‍ 36 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും നേടി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി രണ്ടു വിക്കറ്റെടുത്തു. ജോണി ബെയര്‍‌സ്റ്റോ, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ പ്രമുഖരില്ലാതെയാണ് ഇംഗ്ലണ്ട് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പാകിസ്താനുമായി ഇനി അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇംഗ്ലണ്ടിനു മുന്നിലുള്ളത്.

Story first published: Tuesday, May 7, 2019, 15:25 [IST]
Other articles published on May 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+