Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക വനിതാ ടി20: ഇന്ത്യന്‍ കിരീടമോഹം പൊലിഞ്ഞു... വീഴ്ത്തിയത് ഇംഗ്ലണ്ട്, ഓസീസ്-ഇംഗ്ലണ്ട് ഫൈനല്‍

ഇന്ത്യയുടെ മോഹം പൊലിഞ്ഞു | Oneindia Malayalam

ആന്റിഗ്വ: ലോക വനിതാ ട്വന്റി20 ക്രിക്കറ്റില്‍ കന്നിക്കിരീടമെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു. ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയത്.

നേരത്തേ ഗ്രൂപ്പുഘട്ടത്തിലെ എല്ലാ മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായി സെമിയിലേക്കു മുന്നേറിയ ഇന്ത്യക്കു പക്ഷെ അവസാന നാലില്‍ കാലിടറി.
ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് ഇംഗ്ലണ്ട് കലാശക്കളിക്കു യോഗ്യത നേടിയത്. ശനിയാഴ്ച പുലര്‍ച്ചെ 5.30നാണ് ഫൈനല്‍.

ബാറ്റിങ് ഫ്‌ളോപ്പായി

ബാറ്റിങ് ഫ്‌ളോപ്പായി

ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു പന്ത് ബാക്കിനില്‍ക്കെ 112 റണ്‍സിന് ഇന്ത്യ പുറത്തായി. 34 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ജെമീമ റേഡ്രിഗസ് (26), ഹര്‍മന്‍പ്രീത് (16), താനിയ ഭാട്ടിയ (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍.
അഞ്ചോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയില്‍ മുന്നേറിയ ഇന്ത്യക്കു പിന്നീട് കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. 59 റണ്‍സെടുക്കുന്നതിനിടെ എട്ടു വിക്കറ്റുകളാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ് മൂന്നു വിക്കറ്റെടുത്തു. സോഫി എക്ലെസ്റ്റോണും കിസ്റ്റി ഗോര്‍ഡനും രണ്ടു വിക്കറ്റ് വീതമെടുത്തു.

അനായാസം ഇംഗ്ലണ്ട്

അനായാസം ഇംഗ്ലണ്ട്

മറുപടി ബാറ്റിങില്‍ അനായാസമാണ് ഇംഗ്ലണ്ട് ലക്ഷ്യത്തിലേക്കു മുന്നേറിയത്. 17.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. 24 റണ്‍സാവുമ്പോഴേക്കും രണ്ടു ഓപ്പണര്‍മാരെയും മടക്കി ഇന്ത്യ ഉജ്ജ്വലമായി തുടങ്ങിയെങ്കിലും അപരാജിതമായ മൂന്നാം വിക്കറ്റില്‍ ആമി എലെന്‍ ജോണ്‍സും നതാലി സിവെറും സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഇന്ത്യയില്‍ നിന്നും ജയം തട്ടിയെക്കുകയായിരുന്നു. ജോണ്‍സ് പുറത്താവാതെ 53ഉം സിവര്‍ പുറത്താവാതെ 52 റണ്‍സും നേടി.
ഇന്ത്യക്കു വേണ്ടി ദീപ്തി ശര്‍മയും രാധാ യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിന്‍ഡീസിനെ നാണംകെടുത്തി

വിന്‍ഡീസിനെ നാണംകെടുത്തി

കിരീട ഫേവറിറ്റുകളും നിലവിലെ ജേതാക്കളുമായ വെസ്റ്റ് ഇന്‍ഡീസിനെ സെമിയില്‍ ഓസീസ് നാണംകെടുത്തുകയായിരുന്നു. 71 റണ്‍സിന്റെ വമ്പന്‍ ജയമാണ് കംഗാരുപ്പട ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 142 റണ്‍സെടുത്തു. അലീസ ഹീലിയും (46) ക്യാപ്റ്റന്‍ മെഗ് ലാനിങുമാണ് (31) പ്രധാന ്‌സകോറര്‍മാര്‍.
മറുപടിയില്‍ ഓസീസിന്റെ ബൗളിങ് ആക്രമണത്തില്‍ വിന്‍ഡീസ് തരിപ്പണമായി. 17.3 ഓവറില്‍ വെറും 71 റണ്‍സിന് കരീബിയന്‍സ് കൂടാരാത്തില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ (16) മാത്രമേ രണ്ടക്കം തികച്ചുള്ളൂ. ഓസീസിനായി എലീസ് പെറി, ഡെലീസ്സ കിമ്മിന്‍സ്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.

Story first published: Friday, November 23, 2018, 8:57 [IST]
Other articles published on Nov 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+