IND vs ENG: 15 അംഗ ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, സൂപ്പര്‍ താരമില്ല, ഇന്ത്യക്ക് ആശ്വാസം

ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനുള്ള 15 അംഗ ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. സ്റ്റാര്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറെയും പേസര്‍ ഒല്ലി റോബിന്‍സനെയും ഒഴിവാക്കിയാണ് ആതിഥേയര്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസീലന്‍ഡ് പരമ്പര കളിച്ച ടീമില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരേയും ഇറങ്ങുന്നത്. ബട്‌ലര്‍ക്ക് വിശ്രമം അനിവാര്യമായതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.
ഇന്ത്യയെ സംബന്ധിച്ച് ബട്‌ലറുടെ അഭാവം വലിയ ആശ്വാസമാണ്. ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ നായകസ്ഥാനം ഒഴിയുമ്പോള്‍ പകരക്കാരനാവുക ബട്‌ലറാണെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ടെസ്റ്റ് മത്സരത്തില്‍ നിന്ന് ബട്‌ലറെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. പിന്നാലെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ ബട്‌ലര്‍ ഇംഗ്ലണ്ടിന്റെ നിര്‍ണ്ണായക താരമാണ്.

ബട്‌ലറിന്റെ അഭാവത്തില്‍ ജോണി ബെയര്‍സ്‌റ്റോയാവും ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറാവുക. ന്യൂസീലന്‍ഡ് പരമ്പരയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ ബെയര്‍സ്റ്റോയ്ക്കായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റുവീശി രണ്ട് സെഞ്ച്വറിയാണ് അദ്ദേഹം നേടിയെടുത്തത്. ബെന്‍ ഫോക്‌സും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ടീം ന്യൂസീലന്‍ഡിനെതിരേ പരമ്പര നേടിയാണ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്.
'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ

ബ്രണ്ടന്‍ മക്കല്ലം പരിശീലകസ്ഥാനത്തേക്കെത്തിയ ശേഷം ഇംഗ്ലണ്ടിന്റെ മത്സരത്തിലെ സമീപനത്തില്‍ത്തന്നെ മാറ്റം വന്നിട്ടുണ്ട്. ആക്രമിച്ച് കളിക്കാനും വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനുമെല്ലാം താരങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നു. ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ ഫോമും മികച്ചതായതിനാല്‍ ആതിഥേയര്‍ക്ക് പ്രതീക്ഷകളേറെ. അവസാന ടെസ്റ്റില്‍ ജയിക്കാനായാല്‍ മാത്രമെ പരമ്പര കിരീടം ഇംഗ്ലണ്ടിന് നഷ്ടമാവാതിരിക്കൂ.
IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

അതുകൊണ്ട് എന്ത് വിലകൊടുത്തും ജയത്തിനായി ഇംഗ്ലണ്ട് നിര പൊരുതുമെന്നുറപ്പ്. സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നീ വെറ്ററന്‍ പേസര്‍മാരും ഇംഗ്ലണ്ട് നിരയിലുണ്ട്. പരിക്കില്‍ വലയുന്ന ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രോക്, സാക്ക് ക്രോളി, ബെന്‍ ഫോക്‌സ്, ജാക്ക് ലീച്ച്, അലക്‌സ് ലീസ്, ക്രയ്ഗ് ഓവര്‍ട്ടന്‍, ജാമി ഓവര്‍ട്ടന്‍, മാത്യു പോട്ട്‌സ്, ഒലി പോപ്പ്, ജോ റൂട്ട്.

ഇന്ത്യ ടീം-രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേസയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മായങ്ക് അഗര്‍വാള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications