For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിലവിലെ മികച്ച ടെസ്റ്റ് താരം സ്മിത്തും കോലിയുമല്ല! സ്‌റ്റോക്‌സ് തന്നെ- വീണ്ടും തെളിയിച്ചു

രണ്ടാം ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായത് സ്റ്റോക്‌സായിരുന്നു

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാവാന്‍ പരസ്പരം പോരടിക്കുന്നത് ഓസ്‌ട്രേിയന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ്. സ്മിത്ത് ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ കോലി തൊട്ടുതാഴെയുണ്ട്. എന്നാല്‍ ടെസ്റ്റില്‍ നിലവില്‍ യഥാര്‍ഥത്തിലെ ഏറ്റവും മികച്ച താരം ഇവര്‍ രണ്ടു പേരുമല്ലെന്ന് പറയേണ്ടി വരും. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇതിനു കാരണം.

സ്മിത്തിന്റെയും കോലിയുടെയും പ്രകടനം ബാറ്റിങില്‍ മാത്രം ഒതുങ്ങി നില്‍ക്കുമ്പോള്‍ സ്‌റ്റോക്‌സ് ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനമാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഇവയില്‍ ഏറ്റവും ഒടുവിലത്തേതാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സ്റ്റോക്‌സിന്റെ ഹീറോയിസം. വിന്‍ഡീസിനെ ഇംഗ്ലണ്ട് 113 റണ്‍സിനു തുരത്തിയ കളിയില്‍ സ്‌റ്റോക്‌സിന്റെ വണ്‍മാന്‍ ഷോ തന്നെയാണ് കണ്ടത്. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

ഗംഭീര പ്രകടനങ്ങള്‍

ഗംഭീര പ്രകടനങ്ങള്‍

ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന നിലയിലേക്ക് അതിവേഗം വളരുകയാണ് സ്‌റ്റോക്‌സ്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ആഷസ് പരമ്പരയിലെ അവിശ്വസനീയ ഇന്നിങ്‌സും ഏകദിന ലോകകപ്പിലെ മിന്നുന്ന പ്രകടനവുമെല്ലാം സ്റ്റോക്‌സിനെ വളരെ സ്‌പെഷ്യലാക്കുന്നു.
അമിതസമ്മര്‍ദ്ദമുള്ള മല്‍സരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് പ്രത്യേക മിടുക്ക് തന്നെയുണ്ട്. ഇതിനകം നിരവധി തവണ സ്റ്റോക്‌സ് ഇതിനു ലോകത്തിനു കാണിച്ചു തരികയും ചെയ്തിട്ടുണ്ട്. വിന്‍ഡീസിനെതിരേ ജയിച്ചേ തീരൂവെന്ന സമ്മര്‍ദ്ദത്തോടെ ഇറങ്ങിയ രണ്ടാം ടെസ്റ്റിലും സ്‌റ്റോക്‌സ് മാന്‍ ഓഫ് ദി മാച്ചായാണ് ഇത് അടിവരയിട്ടത്.

രണ്ടാം ടെസ്റ്റ്

രണ്ടാം ടെസ്റ്റ്

ആദ്യ ടെസ്റ്റില്‍ സ്ഥിരം നായകന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ സ്‌റ്റോക്‌സായിരുന്നു ഇംഗ്ലണ്ടിനെ നയിച്ചത്. ഈ മല്‍സരത്തില്‍ ടീം തോറ്റെങ്കിലും സ്‌റ്റോക്‌സ് മോശമാക്കിയില്ല. 89 റണ്‍സെടുത്ത താരം ആറു വിക്കറ്റുകളെടുക്കുകയും ചെയ്തിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങിയപ്പോഴും സ്‌റ്റോക്‌സിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍. അത് അദ്ദേഹം തെറ്റിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ 176ഉം രണ്ടാമിന്നിങ്‌സില്‍ 78ഉം റണ്‍സെടുത്ത സ്റ്റോക്‌സ് രണ്ടിന്നിങ്‌സുകളിലായി മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തു.
ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് മൂന്നിന് 80 റണ്‍സെന്ന നിലയില്‍ പതറി നില്‍ക്കെയാണ് സ്റ്റോക്‌സ് ക്രീസിലെത്തിയത്. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശിയ അദ്ദേഹം ഡോണ്‍ സിബ്ലിക്കൊപ്പം 260 റണ്‍സുമായി ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിക്കുകയും ചെയ്തു.
രണ്ടാമിന്നിങ്‌സില്‍ മറ്റൊരു റോളാണ് സ്‌റ്റോക്‌സിന് ഇംഗ്ലണ്ട് നല്‍കിയത്. ഓപ്പണറായി ഇറങ്ങി അതിവേഗം റണ്‍സെടുത്ത് വിന്‍ഡീസിന് വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ നല്‍കുകയായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. 57 പന്തില്‍ 78 റണ്‍സുമായി പുറത്താവാതെ നിന്ന സ്റ്റോക്‌സ് ഇതു ഭംഗിയായി നിറവേറ്റുകയും ചെയ്തു. പിന്നാലെ ബൗളിങില്‍ രണ്ടു വിക്കറ്റുകളുമെടുത്ത് അദ്ദേഹം ടീമിന്റെ ജയത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു.

കംപ്ലീറ്റ് പാക്കേജ്

കംപ്ലീറ്റ് പാക്കേജ്

മികച്ച ബാറ്റ്‌സ്മാന്‍ സ്മിത്ത്, കോലി, കെയ്ന്‍ വില്ല്യംസണ്‍ ഇവരില്‍ ഒരാളായിരിക്കാം. എന്നാല്‍ ഒരു കംപ്ലീറ്റ് പാക്കേജെന്ന നിലയില്‍ വിലയിരുത്തിയാല്‍ ഇവരെല്ലാം സ്‌റ്റോക്‌സിനു താഴെ മാത്രമേ വരികയുള്ളൂ.
വിജയദാഹം, കഴിവ്, മനോഭാവം, നേതൃത്വം എന്നിവയെല്ലാം ഒരുപോലെ ഒത്തുചേര്‍ന്ന താരമാണ് സ്‌റ്റോക്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ സ്റ്റോക്‌സിനേക്കാള്‍ മികച്ചൊരു താരം ഇല്ലെന്നു തന്നെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ തെളിവാണ്.

Story first published: Tuesday, July 21, 2020, 12:15 [IST]
Other articles published on Jul 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+