For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

64 റണ്‍സിനിടെ എട്ടു വിക്കറ്റ്, ഓസ്‌ട്രേലിയ തോല്‍വിയിലേക്കു കൂപ്പുകുത്തി- ഇംഗ്ലണ്ടിനു നാടകീയ ജയം

24 റണ്‍സിനാണ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ വിജയം

1
49135
England Beat Australia to Level The ODI Series | Oneindia Malayalam

മാഞ്ചസ്റ്റര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനു നാടകീയ വിജയം. തോല്‍വിയുറപ്പിച്ച ഇടത്തു നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തിരിച്ചുവരവ്. മറുഭാഗത്ത് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടാനുള്ള സുവര്‍ണാവസരമാണ് കൂട്ടത്തകര്‍ച്ചയോടെ ഓസീസ് നഷ്ടപ്പെടുത്തിയത്. 24 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു.

1

ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 231 റണ്‍സാണ് നേടാനായത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍ രണ്ടിന് 143 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ അവര്‍ക്കു ജയിക്കാന്‍ 89 റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ 64 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ കൈവിട്ട ഓസീസ് അവിശ്വസനീമാം വിധം തോല്‍വിയിലേക്കു വീഴുകയായിരുന്നു. രണ്ടിന് 143 റണ്‍സെന്ന നിലയില്‍ നിന്നും 48.4 ഓവറില്‍ 207ന് ഓസീസ് കൂടാരം കയറി.

73 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസ്‌ട്രേലിയയുടെ ടോപ്‌സ്‌കോറര്‍. 105 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മാര്‍നസ് ലബ്യുഷെയ്ന്‍ (48), അലെക്‌സ് ക്യാരി (36), പാറ്റ് കമ്മിന്‍സ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. 232 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഓസീസിന്റെ തുടക്കം മോശമായിരുന്നു. രണ്ടിന് 37 റണ്‍സെന്ന നിലയില്‍ അവര്‍ പതറി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഫിഞ്ച്- ലബ്യുഷെയ്ന്‍ സഖ്യം ചേര്‍ന്നെടുത്ത 107 റണ്‍സ് ഓസീസിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

2

ഇതിനിടെയാണ് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ ജോഫ്ര ആര്‍ച്ചറിനെയും ക്രിസ് വോക്‌സിനെയും വീണ്ടും പന്തേല്‍പ്പിച്ചത്. ഇരുവരും ചേര്‍ന്ന് ഓസീസിന്റെ കഥ കഴിക്കുകയും ചെയ്തു. ആര്‍ച്ചറും വോക്‌സും മൂന്നു വിക്കറ്റ് വീതമെടുത്തു. മുന്‍നിരയെയും മധ്യനിരയെയും ഇരുവരും തകര്‍ത്തപ്പോള്‍ വാലറ്റത്തിന്റെ കഥ കഴിച്ചത് സാം കറെനായിരുന്നു. കറെനും മൂന്നു വിക്കറ്റ് നേടി. ആര്‍ച്ചറാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തേ ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല. ക്യാപ്റ്റന്‍ മോര്‍ഗന്‍ (42), ജോ റൂട്ട് (39), ടോം കറെന്‍ (37), ആദില്‍ റഷീദ് (35*), ജാസണ്‍ റോയ് (21) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 200 റണ്‍സ് തികയ്ക്കുമോയെന്ന കാര്യം പോലും സംശയത്തിലായിരുന്നു. എട്ടിന് 149 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ കറെന്‍-റഷീദ് സഖ്യം ചേര്‍ന്ന് നേടിയ 76 റണ്‍സ് ഇംഗ്ലണ്ടിനെ രക്ഷിക്കുകയായിരുന്നു.

Story first published: Monday, September 14, 2020, 9:11 [IST]
Other articles published on Sep 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+