Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയുടെ പുതിയ വൈസ് ക്യാപ്റ്റനാര്? സാധ്യത മൂന്നു പേര്‍ക്ക്- എല്ലാം മുന്‍ നായകര്‍

ഐപിഎല്ലിന്റെ 13ാം സീസണില്‍ നിന്നും സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ സുരേഷ് റെയ്‌ന പിന്മാറിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വന്‍ ആഘാതമായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കു മടങ്ങിയത്.

ടീമിനൊപ്പം വീണ്ടും ചേരാന്‍ റെയ്‌ന ശ്രമിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ റെയ്‌നയെ തിരിച്ചെടുക്കേണ്ടെന്നു സിഎസ്‌കെ തീരുമാനമെടുത്താല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആരാവുമെന്നതാണ് ചോദ്യം. ഈ റോളിലേക്കു സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഡ്വയ്ന്‍ ബ്രാവോ

ഡ്വയ്ന്‍ ബ്രാവോ

വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായിരുന്ന ഡ്വയ്ന്‍ ബ്രാവോയാണ് സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള ഒരാള്‍. നിരവധി മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്തുള്ള താരം കൂടിയാണ് അദ്ദേഹം. വിന്‍ഡീസിനെ മൂന്നു ഫോര്‍മാറ്റുകളിലും ബ്രാവോ നയിച്ചിട്ടുണ്ട്.

2014ല്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ അദ്ദേഹം നായകസ്ഥാനം ഒഴിയുകയായിരുന്നു. 2011ല്‍ സിഎസ്‌കെയിലെത്തിയ ബ്രാവോ പിന്നീട് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു. ധോണി, റെയ്‌ന എന്നിവരെക്കൂടാതെ സിഎസ്‌കെയുടെ ഐക്കണ്‍ താരങ്ങളിലൊരാള്‍ കൂടിയാണ് ബ്രാവോ.

ഫാഫ് ഡുപ്ലെസി

ഫാഫ് ഡുപ്ലെസി

ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റും പ്രമുഖ ബാറ്റ്‌സ്മാനുമായ ഫാഫ് ഡുപ്ലെസിയാണ് സിഎസ്‌കെയുടെ വൈസ് ക്യാപറ്റന്‍ സ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ള മറ്റൊരാള്‍. ക്യാപ്റ്റന്‍ ധോണിക്കൊപ്പം ഡുപ്ലെസി കൂടി ചേരുന്നതോടെ അത് സിഎസ്‌കെയ്ക്കു കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.ദേശീയ ടീമിനൊപ്പം മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റന്‍ കൂടിയാണ് 36കാരനായ ഡുപ്ലെസി.

2013ലായിരുന്നു അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ സ്ഥിരം ടി20 നായകനായത്. 16ല്‍ എബി ഡിവില്ലിയേഴ്‌സില്‍ നിന്നും ടെസ്റ്റ് ക്യാപ്റ്റന്‍സിയും അദ്ദേഹമേറ്റെടുത്തു. 17ല്‍ ഏകദിന ടീമിന്റെ നായകനും ഡുപ്ലെസി നിയമിക്കപ്പെട്ടു. അദ്ദേഹത്തിനു കീഴില്‍ 14ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക സെമി ഫൈനലിലെത്തിയിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡുപ്ലെസി നായകസ്ഥാനമൊഴിഞ്ഞത്. കരിയറില്‍ 36 ടെസ്റ്റുകളിലും 39 ഏകദിനങ്ങളിലും 40 ടി20കളിലും അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്.

ഷെയ്ന്‍ വാട്‌സന്‍

ഷെയ്ന്‍ വാട്‌സന്‍

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സനാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ള മൂന്നാമത്തേയാള്‍. മൂന്നു ഫോര്‍മാറ്റിലും മുമ്പ് ഓസീസ് ടീമിനെ അദ്ദേഹം നയിച്ചിട്ടുണ്ട്. 61.11 ആണ് വാട്‌സന്റെ വിജശരാശരി. ഏകദിനത്തില്‍ ഒമ്പതും ടെസ്റ്റ്, ടി20 എന്നിവയില്‍ ഓരോ മല്‍സരങ്ങളിലുമാണ് ഓള്‍റൗണ്ടര്‍ ഓസീസ് നായകനായത്.
പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിച്ചു കൊണ്ടിരിക്കുന്ന വാട്‌സന്‍ 2018ലാണ് സിഎസ്‌കെയിലെത്തിയത്. അതിനു മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Friday, September 4, 2020, 14:58 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+