For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹന്റെ വെടിക്കെട്ട് വിഫലം; ജയ്‌സ്വാള്‍ 265! ജയം 294 റണ്‍സിന്; കപ്പുയര്‍ത്തി രഹാനെ

ദുലീപ് ട്രോഫി വെസ്റ്റ് സോണ്‍ സ്വന്തമാക്കി

കോയമ്പത്തൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ നയിച്ച അജിങ്ക്യ രഹാനെയുടെ വെസ്റ്റ് സോണ്‍ കിരീടമുയര്‍ത്തി. ഫൈനലില്‍ ഹനുമാ വിഹാരി ക്യാപ്റ്റനായ സൗത്ത് സോണിനെയാണ് 294 റണ്‍സിനു വെസ്റ്റ് സോണ്‍ വാരിക്കളഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് രണ്ടാമിന്നിങ്‌സില്‍ റണ്‍മല പടുത്തുയര്‍ത്തി വെസ്റ്റ് സോണ്‍ എതിരാളികളെ നിലം പരിശാക്കിയത്.

529 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു രണ്ടാമിന്നിങ്‌സില്‍ സൗത്ത് സോണിനു രഹാനെയും സംഘവും നല്‍കിയത്. പക്ഷെ ഈ സ്‌കോര്‍ സൗത്ത് സോണിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വെറും 234 റണ്‍സില്‍ സൗത്ത് സോണിന്റെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

1

ഈ വിജയത്തോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോര്‍ഡ് അജിങ്ക്യ രഹാനെ നിലനിര്‍ത്തുകയും ചെയ്തു. 13 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതുവരെ നയിച്ചത്. ഇതില്‍ ആറെണ്ണത്തില്‍ ടീം വിജയം കൊയ്തപ്പോള്‍ ശേഷിച്ച ഏഴെണ്ണം സമനിലയിലും കലാശിക്കുകയായിരുന്നു.

2

സൗത്ത് സോണിനായി മലയാളി താരവും ഓപ്പണറുമായ രോഹന്‍ കുന്നുമ്മല്‍ (93) വെടിക്കെട്ട് ഇന്നിങ്‌സ് കളിച്ചെങ്കിലും ഫലമുണ്ടായില്ല. വൈറ്റ് ബോള്‍ ഫോര്‍മാറ്റിന്റെ ശൈലിയിലാണ് രോഹന്‍ ബാറ്റ് വീശിയത്. വെറും 100 ബോളുകള്‍ നേരിട്ട താരം 14 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.

3

രോഹനെ മാറ്റിനിര്‍ത്തിയാല്‍ വാലറ്റത്ത് രവി തേജയാണ് (53) മികച്ച ഇന്നിങ്‌സ് കളിച്ച മറ്റൊരു താരം. മായങ്ക് അഗര്‍വാള്‍ (14), നായകന്‍ വിഹാരി (1), മനീഷ് പാണ്ഡെ (14) തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ സൗത്ത് സോണ്‍ നിരയിലുണ്ടായിരുന്നെങ്കിലും ബാറ്റിങില്‍ നിരാശപ്പെടുത്തി. വെസ്റ്റ് സോണിനായി ഷാംസ് മ്യുലാനി നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജയദേവ് ഉനാട്കട്ടും അതിത് സേത്തും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

4

നേരത്തേ 57 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയാണ് വെസ്റ്റ് സോണ്‍ വീണ്ടും ബാറ്റിങിന് ഇറങ്ങിയത്. ആദ്യ ഇന്നിങ്‌സിലെ ബാറ്റിങിലെ ക്ഷീണം അവര്‍ തീര്‍ക്കുകയും ചെയ്തു. നാലു വിക്കറ്റിനു 585 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയ ശേഷം വെസ്റ്റ് സോണ്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ (265) കിടിലന്‍ ഡബിള്‍ സെഞ്ച്വറിയും സര്‍ഫറാസ് ഖാന്റെ (127*) സെഞ്ച്വറിയുമാണ് അവരെ 500ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. 323 ബോളില്‍ 30 ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. സര്‍ഫറാസ് 178 ബോളില്‍ 11 ബൗണ്ടറിയും രണ്ടു സിക്‌സറുകളുമടിച്ചു. പ്രിയങ്ക് പാഞ്ചാല്‍ 40 റണ്‍സും നേടി.

ലക്ഷ്യം 270 പ്ലസ്, കോലിയോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞു! മറുപടിയെക്കുറിച്ച് മുന്‍ സെലക്ടര്‍

5

ആദ്യ ഇന്നിങ്‌സില്‍ വെസ്റ്റ് സോണ്‍ 300 പോലും നേടിയിരുന്നില്ല. 270 റണ്‍സിന് അവരുടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങിയപ്പോള്‍ നായകന്‍ അജിങ്ക്യ രഹാനെയ്ക്കു എട്ടു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വിക്കറ്റ് കീപ്പര്‍ ഹെത് പട്ടേലാണ് (98) ടീമിനെ മാന്യമായ ടോട്ടലിലെത്തിച്ചത്. ജയദേവ് ഉനാട്കട്ട് പുറത്താവാതെ 47 റണ്‍സും നേടി.
മറുപടിയില്‍ സൗത്ത് സോണ്‍ ആദ്യ ഇന്നിങ്‌സില്‍ 327 റണ്‍സ് സ്‌കോര്‍ ചെയ്തു. ബാബ ഇന്ദ്രജിത്തിന്റെ (118) സെഞ്ച്വറിയാണ് അവര്‍ക്കു കരുത്തായത്. മനീഷ് പാണ്ഡെ 48 റണ്‍സും കെ ഗൗതം 43 റണ്‍സും നേടി പുറത്തായി. രോഹന്‍ കുന്നുമ്മല്‍ 31 റണ്‍സാണ് നേടിയത്. വെസ്റ്റ് സോണിനായി ജയദേവ് ഉനാട്കട്ട് നാലും അതിത് സേത്ത് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Sunday, September 25, 2022, 13:39 [IST]
Other articles published on Sep 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+