Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: കാത്തിരുന്ന നിമിഷം, ശ്രേയസിന്റെ ടീമില്‍ സഞ്ജുവും!! ആദ്യ മല്‍സരം കളിക്കുമോ?

ലോകമെമ്പാടുമുള്ള സഞ്ജു സാംസണിന്റെ ആരാധകര്‍ ആഗ്രഹിച്ചതു തന്നെ ഒടുവില്‍ സംഭവിച്ചിരിക്കുകയാണ്. ഇന്നാരംഭിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തി. പരിക്കു കാരണം യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ പിന്‍മാറിയതോടെയാണ് സഞ്ജുവിനു അവസാന നിമിഷം ടീമിലേക്കു വിളിയെത്തിയത്. സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ഡിക്കു വേണ്ടിയാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം കളിക്കാനിറങ്ങുക.

നേരത്തേ ദുലീപ് ട്രോഫിക്കുള്ള നാലു ടീമുകളെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ ഒന്നില്‍പ്പോലും സഞ്ജുവിന്റെ പേരില്ലായിരുന്നു. ഇതു ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ ഉടനെയൊന്നും കളിക്കളത്തില്‍ കാണാന്‍ സാധിക്കില്ലെന്ന നിരാശയിലായിരുന്നു അവര്‍. അതിനിടെയാണ് അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്.

SANJU SAMSON

ആദ്യ മല്‍സരം കളിക്കുമോ?

ഇന്നു രാവിലെ ഒമ്പതു മണി മുതല്‍ അനന്ത്പൂരിലെ റൂറല്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ് സ്റ്റേഡിയത്തില്‍ ടീം സിയുമായിട്ടാണ് ദുലീപ് ട്രോഫിയില്‍ ടീം ഡിയുടെ ആദ്യ മല്‍സരം. റുതുരാജ് ഗെയ്ക്വാദാണ് ടീം സിയെ നയിക്കുന്നത്. ഈ കളിയില്‍ സഞ്ജു സാംസണ്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കാരണം അടുത്തിടെ വിദേശത്തു ഭാര്യ ചാരുലതയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയും അവിടെ പരിശീലനം നടത്തുകയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സഞ്ജു പങ്കുവച്ചിരുന്നു.

അതിനിടെയാണ് അപ്രതീക്ഷിതമായി ദുലീപ് ട്രോഫി ടീമിലേക്കു അദ്ദേഹത്തിനു വിളി വന്നിരിക്കുന്നത്. സഞ്ജു ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. അദ്ദേഹത്തിനു കളിക്കാനായില്ലെങ്കില്‍ കെഎസ് ഭരതിനു വിക്കറ്റ് കീപ്പറായി ഇലവനിലേക്കു നറുക്കുവീഴുകയും ചെയ്യും.

സഞ്ജുവിന്റെ ടെസ്റ്റ് സ്വപ്‌നം

ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രമല്ല, ടെസ്റ്റിലും കളിക്കാന്‍ അതിയായി ആഗ്രഹിക്കുന്നതായി സഞ്ജു സാംസണ്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി കൂടിയായിരിക്കും ഈ മാസം നടക്കുന്ന ദുലീപ് ട്രോഫി. ശ്രേയസ് അയ്യരുടെ കീഴില്‍ ടീം ഡിക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാനായാല്‍ തീര്‍ച്ചയായും സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സഞ്ജുവിനു സാധിക്കും.

ഈ ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്കു ശേഷമാണ് ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. അതുകൊണ്ടു തന്നെ മികച്ചൊരു സെഞ്ച്വറി കുറിക്കാനായാല്‍ അതു സഞ്ജുവിന്റെ ടെസ്റ്റ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

SANJU SAMSON

ഫസ്റ്റ് ക്ലാസ് കരിയര്‍

സഞ്ജു സാംസണിന്‍റെ ഫസ്റ്റ് ക്ലാസ് കരിയര്‍ മികച്ചു തന്നെയാണെന്നാണ് കണക്കുകള്‍ പറയുന്നത്. കേരളത്തിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 62 മല്‍സരങ്ങളിലായി 102 ഇന്നിങ്‌സുകളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു.

ഇവയില്‍ നിന്നും 38.54 ശരാശരിയില്‍ 90.21 സ്‌ട്രൈക്ക് റേറ്റോടെ 3623 റണ്‍സും സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. 10 സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 420 ഫോറുകളും 83 സിക്‌സറുളും അദ്ദേഹം നേടിക്കഴിഞ്ഞു. 211 റണ്‍സാണ് ഫസ്റ്റ് ക്ലാസ് കരിയറില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.

IND vs BAN: ബംഗ്ലാദേശിനെ തീര്‍ക്കണോ, ചെയ്യേണ്ടത് ഈ കാര്യം! ഇല്ലെങ്കില്‍ പാക് ടീമിന്റെ വിധി?
ടീം ഡി

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ ടെയ്‌ഡെ, യഷ് ദുബെ, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിക്കി ഭുയ്, സാരാന്‍ഷ് ജെയ്ന്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), സൗരഭ് കുമാര്‍.

Story first published: Thursday, September 5, 2024, 7:18 [IST]
Other articles published on Sep 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+