ഇംഗ്ലണ്ടിനു ഞെട്ടല്‍, പാകിസ്താനു ആശ്വാസം- സ്റ്റോക്‌സ് ഇനി ടെസ്റ്റ് പരമ്പരയ്ക്കില്ല!
ലണ്ടന്‍: ഇംഗ്ലണ്ടിനു അപ്രതീക്ഷിത തിരിച്ചടിയേകി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് പാകിസതാനെതിരേ ശേഷിക്കുന്ന ടെസ്റ്റ് പരമ്പരയിലെ അടുത്ത രണ്ടു ടെസ്റ്റുകളില്‍ നിന്നു പിന്‍മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ ഇക്കാര്യമറിയിച്ചത്. ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു ജയിച്ച ആദ്യ ടെസ്റ്റില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും സ്‌റ്റോക്‌സിന്റെ സാന്നിധ്യം ഇംഗ്ലണ്ടിനെ സംബന്ധിച്ചു വളരെ പ്രധാനമാണ്. താരത്തിന്റെ അഭാവം പാകിസ്താന് ഇനിയുള്ള ടെസ്റ്റുകളില്‍ ആശ്വാസമാവുകയും ചെയ്യും.

സ്റ്റോക്‌സ് ഈയാഴ്ച ന്യൂസിലാന്‍ഡിലേക്കു തിരിക്കും. പാകിസ്താനെതിരേ 13നും 21നും ഏഗീസ് ബൗളില്‍ നടക്കാനിരിക്കുന്ന അടുത്ത രണ്ടു ടെസ്റ്റുകള്‍ അദ്ദേഹത്തിനു നഷ്ടമാവുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സമയത്തു താരത്തിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നു ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും സ്‌റ്റോക്‌സിന്റെ കുടുംബവും എല്ലാ മാധ്യമങ്ങളോടും അഭ്യര്‍ഥിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സ്‌റ്റോക്‌സിന്റെ പിതാന് ഗ്രെഡിനെ കഴിഞ്ഞ ഡിസംബറില്‍ അസുഖ ബാധിതനായി
ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ ജന്‍മനാടായ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ അദ്ദേഹം സുഖം പ്രാപിക്കുന്നതായാണ് വിവരം.
വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ടിനു 2-1നു നേടിക്കൊടുക്കുന്നതില്‍ സ്റ്റോക്‌സ് സുപ്രധാന പങ്കുവഹിച്ചിരുന്നു. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ചതും അദ്ദേഹമായിരുന്നു. പാകിസ്താനെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സ്റ്റോക്‌സിനായിരുന്നില്ല. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ 11 റണ്‍സിനു രണ്ടു വിക്കറ്റെടുത്ത അദ്ദേഹം ബൗളിങില്‍ മിന്നിയിരുന്നു.
നിലവില്‍ ഐസിസി റാങ്കിങില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍ കൂടിയാണ് സ്റ്റോക്‌സ്. ആന്‍ഡ്രു ഫ്‌ളിന്റോഫിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇംഗ്ലണ്ട് താരമാണ് അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് വിന്‍ഡീസ് നായകന്‍ കൂടിയായ ജാസണ്‍ ഹോള്‍ഡറിനെ മറികടന്നു തലപ്പത്തേക്കു കയറാന്‍ സ്റ്റോക്‌സിനെ സഹായിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications