Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദയനീയം ദുബെ... ടി20യില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്, 'വില കൂടിയ' ബൗളര്‍, ബിന്നിക്ക് ആശ്വാസം

T20യില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്,

ബേ ഓവല്‍: ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ്. ടി20യില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ഇന്ത്യന്‍ ബൗളറെന്ന നാണക്കേടാണ് താരത്തിന്റെ പേരിലായത്. ന്യൂസിലാന്‍ഡിനെതിരേ നടന്ന അഞ്ചാമത്തെയും അവസാനത്തെയുെം ടി20യിലാണ് ദുബെയുടെ ദയനീയ പ്രകടനം. 34 റണ്‍സാണ് താരം കിവികള്‍ക്കു ദാനം ചെയ്തത്. ഈ ഓവര്‍ ഒരു ഘട്ടത്തില്‍ മല്‍സരം കിവീസിന് അനുകൂലമാക്കിയിരുന്നെങ്കിലും പിന്നീടുള്ള ഓവറുകളില്‍ മികച്ച ബൗളിങ് പുറത്തെടുത്ത ഇന്ത്യ ഏഴു റണ്‍സിന്റെ ജയം പിടിച്ചെടുക്കുകയായിരുന്നു.

dube

കളിയുടെ പത്താമത്തെ ഓവറിലാണ് രോഹിത്തിനു പരിക്കേറ്റതിനെ തുടര്‍ന്നു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ച ലോകേഷ് രാഹുല്‍ ദുബെയെ ആദ്യമായി പന്തേല്‍പ്പിച്ചത്. പിന്നീട് റണ്‍മഴ തന്നെയാണ് കണ്ടത്. റോസ് ടെയ്‌ലറും ടിം സെയ്‌ഫേര്‍ട്ടും ചേര്‍ന്ന് ദുബെയെ കശാപ്പ് ചെയ്യുകയായിരുന്നു. ആദ്യ രണ്ടു പന്തിലും സിക്‌സര്‍ പറത്തിയ സെയ്‌ഫേര്‍ട്ട് മൂന്നാം പന്തില്‍ ബൗണ്ടറിയും നേടി. നാലാമത്തെ പന്തില്‍ സിംഗിള്‍. അഞ്ചാമത്തെ പന്ത് നോ ബോള്‍. ഇതാവട്ടെ ടെയ്‌ലര്‍ ബൗണ്ടറിയിലെത്തിക്കുകയും ചെയ്തു. കിവികള്‍ക്കു ലഭിച്ചത് അഞ്ചു റണ്‍സ്. തുടര്‍ന്നുള്ള രണ്ടു ബോളുകളിലും ടെയ്‌ലര്‍ സിക്‌സര്‍ പായിച്ചപ്പോള്‍ ദുബെയും ഇന്ത്യയും അക്ഷരാര്‍ഥത്തില്‍ സതബ്ധരായി.

മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലായിരുന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ദുബെ ഇതോടെ ചോദിച്ചു വാങ്ങിയത്. 2016ല്‍ ലോഡെര്‍ഹില്ലില്‍ നടന്ന ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സ്റ്റുവര്‍ട്ട് ബിന്നി വഴങ്ങിയ 32 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. രണ്ടു റണ്‍സ് കൂടി അധികം വിട്ടുകൊടുത്ത് ദുബെ ഈ ലിസ്റ്റില്‍ തലപ്പത്തെത്തി. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരോവറില്‍ 26 റണ്‍സ് വഴങ്ങിയ മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് പട്ടികയില്‍ മൂന്നാമത്.

Story first published: Sunday, February 2, 2020, 17:11 [IST]
Other articles published on Feb 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+